ഓണം കുടുംബത്തോടൊപ്പം കുടുംബശ്രീക്കൊപ്പം
Sep 4, 2019, 13:29 IST
കാസര്‍കോട്: (www.kasargodvartha.com 04.09.2019) കുടുംബശ്രീ കാസര്‍കോട് ജില്ലാമിഷന്റെ നേതൃത്വത്തില്‍ പൊന്നോണം ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ലോകത്തിനു തന്നെ മാതൃകയായ കുടുംബശ്രീ പ്രസ്ഥാനം സ്ത്രീ ശാക്തീകരണത്തിന്റെയും സാമൂഹിക ശാക്തീകരണത്തിന്റെയും സാമ്പത്തിക ശാക്തീകരണത്തിന്റെയും 21-ാം വര്‍ഷത്തിലേക്ക് കടക്കുന്ന അവസരത്തില്‍ കുടുംബശ്രീ ജില്ലാമിഷന് സംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്നതിനും അവരുടെ ഉല്പന്നങ്ങള് കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുവേണ്ടി ജില്ലയിലുടനീളം ഓണത്തോടനുബന്ധിച്ച് വിപണന മേളകള്‍ ഒരുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയിലെ 38 പഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലും വിപുലമായ തോതില്‍ ഓണച്ചന്തകള്‍ ഒരുക്കും. കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ ഡീം സിറ്റിമാള്‍ സുല്‍ത്താന്‍ ഗോള്‍ഡിനു സമീപം സിറ്റി ടവറിനു എതിര്‍വശം സെപ്തംബര്‍ അഞ്ചു മുതല്‍ 15 വരെ പൊന്നോണം ഫെസ്റ്റ് സംഘടിപ്പിക്കും. കുടുംബശ്രീ കഫേ യൂണിറ്റുകള്‍ തയ്യാറാക്കുന്ന സ്വാദിഷ്ഠമായ വിഭവങ്ങളും കുടുംബശ്രീ സംരംഭകരുടെ ഉല്പന്നങ്ങളും, വിഷരഹിത പച്ചക്കറികളും മേളയില്‍ ലഭ്യമാകും.
സെപ്തംബര്‍ അഞ്ചിന് വൈകുന്നേരം അഞ്ചു മണിക്ക് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. നഗരസഭ
ചെയര്‍പേഴ്സണ്‍ ബീഫാത്വിമ ഇബ്രാഹിം അധ്യക്ഷത വഹിക്കും. കുടുംബശ്രീ ജില്ലാമിഷന് കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന് സ്വാഗതം പറയും. എ ഡി എം സി ഹരിദാസന് സി നന്ദി പറയും. മേളയില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും.
വാര്‍ത്താ സമ്മേളനത്തില്‍ എ ഡി എം സി പ്രകാശന് പി, എം കെ എസ് പി ഡി പി എം അനശ്വര, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ തതിലേഷ് പി വി, ജില്ലാ മിഷന് കോ- ഓര്‍ഡിനേറ്റര്‍ രാജു പി എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Onam-celebration, Family, Press meet, This onam with Kudumbasree
< !- START disable copy paste -->