city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുരപ്പുറത്തും മുറ്റത്തും വീട്ടിനകത്തും നയനമനോഹര കാഴ്ചകൾ; പ്രവാസിയുടെ അത്ഭുതലോകം ശ്രദ്ധേയമാവുന്നു; അനുഭവം പങ്കുവെച്ച് നഗരസഭ ചെയർമാൻ

കാസർകോട്: (www.kasargodvartha.com 22.06.2021) തുരുത്തിയിലെ പ്രവാസിയൊരുക്കിയ അത്ഭുത ലോകത്തിന്റെ അനുഭവം പങ്കുവെച്ചുള്ള നഗരസഭാ ചെയർമാൻ അഡ്വ. വി എം മുനീറിന്റെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയമാവുന്നു. മട്ടുപ്പാവിൽ പച്ചക്കറിത്തോട്ടം ഒരുക്കിയും കരവിരുതിൽ അത്ഭുതങ്ങൾ തീർത്തുമാണ് തുരുത്തിയിലെ ജലീൽ തൊട്ടി ശ്രദ്ധേയനാവുന്നത്. മകൾ നിദാ ഫാത്വിമ അവതരിപ്പിച്ച യൂട്യൂബ് വിഡീയോ ക്ലിപ് പുറത്തുവന്നതോടെ ജലീലിന്റെ കൃഷി ജീവിതം ഹിറ്റായി.

പുരപ്പുറത്തും മുറ്റത്തും വീട്ടിനകത്തും നയനമനോഹര കാഴ്ചകൾ; പ്രവാസിയുടെ അത്ഭുതലോകം ശ്രദ്ധേയമാവുന്നു; അനുഭവം പങ്കുവെച്ച് നഗരസഭ ചെയർമാൻ


മട്ടുപ്പാവ് കൃഷിയിടവും, രണ്ടര സെന്റ് സ്ഥലത്ത് വീട് കഴിഞ്ഞുള്ള ഭാഗത്ത് ഉണ്ടാക്കിയ മനോഹരമായ അലങ്കാര ചെടികളുടെ കൊച്ചു തോട്ടവും, ചളിമണ്ണ് കൊണ്ട് വിവിധങ്ങളായ വസ്തുക്കളുണ്ടാക്കി വെച്ചിരിക്കുന്ന കാഴ്ചയും ആരുടേയും മനം കവരുന്നതാണ്. ശാർജയിൽ ജോലി ചെയ്യുന്ന ജലീൽ നാട്ടിൽ അവധിക്ക് വരുന്ന സമയത്താണ് ഇതെല്ലം ഒരുക്കുന്നത്. പൂർണ പിന്തുണയുമായി കുടുംബവുമുണ്ട്.

അഡ്വ. വി എം മുനീറിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം:

തുരുത്തിയിലെ ജലീൽ തൊട്ടിയുടെ വീട് സന്ദർശിക്കാൻ മനസ്സിൽ തോന്നിയത് കൗൺസിലർ സൈനുദ്ദീൻ തുരുത്തി എനിക്കയച്ച രണ്ട് വീഡിയോ ക്ലിപ്പാണ്. കൊച്ചു കുട്ടിയായ നിദാ ഫാത്തിമയുടെ സ്വന്തം വീട്ടിൽ ബാപ്പയുണ്ടാക്കിയ മട്ടുപ്പാവ് കൃഷിയിടവും, രണ്ടര സെന്റ് സ്ഥലത്ത് വീട് കഴിഞ്ഞുള്ള ഭാഗത്ത് ഉണ്ടാക്കിയ മനോഹരമായ അലങ്കാര ചെടികളുടെ കൊച്ചു തോട്ടവും ഭംഗിയായി അവതരിപ്പിച്ച നിദ ഫാത്തിമ മിടുക്കി കുട്ടിയാണെന്ന് മനസ്സിലായി.അവതരണം കൊണ്ട് ആകർഷണീയമായിരുന്നു ആ വീഡിയോ ക്ലിപ്പിംഗ്സ്.

ജലീലിന്റേത് കൊച്ചു വീടാണ്. മുറ്റത്ത് പലതരം ചെടികൾ നട്ടു വളർത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് ബോട്ടിൽ കൊണ്ടുണ്ടാക്കിയ പലതരം ഡിസൈനോട് കൂടിയ കൊച്ചു കൊച്ചു പാത്രങ്ങളിലാണ് ചെടികൾ വെച്ച് പിടിപ്പിച്ചിരിക്കുന്നത്.ചിരട്ടയിൽ സുന്ദരമായി നട്ടുപിടിപ്പിച്ച പുൽത്തക്ട് രൂപത്തിലുള്ള ചെടികൾ മണ്ണിൽ മുളപ്പിച്ചതാണെന്നേ തോന്നുകയുള്ളൂ. വഴിയിൽ വലിച്ചെറിഞ്ഞ കുപ്പികളൊക്കെ ജലീലിന്റെ കൈവിരുതിൽ അലങ്കാര വസ്തുക്കളായി മാറുന്നു.

വീട്ടിന്നകത്ത് കയറിയപ്പോഴും എന്നെ അത്ഭുതപ്പെടുത്തുന്ന കാഴ്ച്ചകളാണ് കണ്ടത്.ചളിമണ്ണ് കൊണ്ട് വിവിധങ്ങളായ വസ്തുക്കളുണ്ടാക്കി വെച്ചിരിക്കുന്നു.കൂട്ടത്തിൽ താജ് മഹൽ രൂപവുമുണ്ട്. ജലീൽ കലാവിരുതുള്ള ആളാണെന്ന് ബോധ്യപ്പെടുത്തുന്ന രൂപങ്ങളാണ് എല്ലാം തന്നെ.

ചെറിയ പറമ്പായതിനാൽ വീടും ചെറുതായേ ഉണ്ടാക്കാൻ പറ്റുമെന്നറിഞ്ഞത് കൊണ്ടായിരിക്കാം ജലീൽ 3 നിലയുള്ള വീട് നിർമ്മിച്ചത്. മട്ടുപ്പാവിലാണ് പച്ചക്കറി തോട്ടവും, അലോവറയുടെ കളക്ഷനും. വെള്ളരി, തക്കാളി, പച്ചമുളക്, കുമ്പളങ്ങ തുടങ്ങി ചെറിയ ചാക്കുകളിൽ കപ്പയും മട്ടുപ്പാവിൽ കൃഷിയിറക്കിയിട്ടുണ്ട്.

കസ് കസാണ് മറ്റൊരു ഇനം. വെള്ളരിക്ക കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് വിളവെടുത്തത്.

അയൽവാസികൾക്കും, കുടുംബക്കാർക്കും വിതരണം ചെയ്തു.അലോവരയുടെ വലിയ കളക്ഷൻസ് തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ഷുഗർ അടക്കമുള്ള രോഗങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് അലോവര. മുഖത്ത് പുരട്ടുന്ന ക്രീം ഉണ്ടാക്കുന്നതിന് ഇത് വലിയ കമ്പനികൾ പോലും ഉപയോഗിക്കുന്നുണ്ട്. പാകമായ ഒരു തണ്ടിന്റെ ജെൽ എനിക്ക് കഴിക്കാൻ തന്നു. കൂടെ സമ്മാനമായി അലോവരയുടെ ചെറിയ കൂട്ടയും. ബാപ്പയെ സഹായിക്കാൻ നിദാ ഫാത്തിമ എപ്പോഴും കൂടെയുണ്ടാകും. യൂ ട്യൂബ് ചാനലിലൂടെ ഇത് ലോകത്തിന് പരിചയപ്പെടുത്താനും ഈ മിടുക്കി ഉത്സാഹം കാണിക്കുന്നു.

Keywords:  Kerala, Kasaragod, News, Video, House, Family, Vellarikundu, The wonderland of the Expatriate is remarkable; Municipal Chairman sharing his experience

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia