Uroos | തളങ്കര മാലിക് ദീനാര്‍ ഉറൂസ് ജനുവരി 5 മുതല്‍; 15ന് സമാപിക്കും; പ്രമുഖ പണ്ഡിതന്മാര്‍ അതിഥികളായെത്തും
Jan 2, 2023, 18:00 IST
കാസര്‍കോട്: (www.kasargodvartha.com) ഹിജ്റ 22ല്‍ കേരളത്തിലെത്തി ഇസ്ലാം മതത്തിന്റെ ആഭിര്‍ഭാവത്തിന് തുടക്കം കുറിച്ച ഹസ്രത്ത് മാലിക് ദീനാറിന്റെ പേരില്‍ കാസര്‍കോട് തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ നടത്തിവരാറുള്ള ഉറൂസ് പരിപാടി 2023 ജനുവരി അഞ്ച് മുതല്‍ 15 വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉറൂസിന് വേണ്ടി ഇത്തവണ വിപുലമായ ഒരുക്കങ്ങളാണ് നടന്നത്. പള്ളി നവീകരിക്കുകയും പള്ളിപരിസരം മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്.
അഞ്ചിന് രാവിലെ 10 മണിക്ക് മാലിക് ദീനാര്‍ മഖാം സിയാറത് നടക്കും. മാണിയൂര്‍ അഹ്മദ് മൗലവി നേതൃത്വം നല്‍കും. കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാര്‍, മംഗ്‌ളുറു-കീഴൂര്‍ ഖാസി ത്വാഖ അഹ്മദ് മുസ്ല്യാര്‍, ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി തുടങ്ങിയവര്‍ സാന്നിധ്യം വഹിക്കും. രാത്രി ഏഴ് മണിക്ക് കോഴിക്കോട് ഖാസി സയ്യിദ് ജമലുല്ലൈലി തങ്ങളുടെ നേതൃത്വത്തില്‍ മജ്ലിസുന്നൂര്‍ നടക്കും.
ഒമ്പത് മണിക്ക് ഉറൂസ് പരിപാടി കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഖാസി സയ്യിദ് ജമലുല്ലൈലി തങ്ങള്‍, ത്വാഖ അഹ്മദ് മുസ്ല്യാര്‍, സമസ്ത മുശാവറ അംഗം അബ്ദുസ്സലാം ദാരിമി ആലംപാടി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ എന്നിവര്‍ മുഖ്യാതിഥികളായി സംബന്ധിക്കും.
ജനുവരി ആറിന് വെള്ളിയാഴ്ച രാത്രി ഒമ്പത് മണിക്ക് കാന്തപുരം എപി അബൂബകര്‍ മുസ്ല്യാര്‍, കേരള സംസ്ഥാന ഹജ്ജ് കമിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, പേരോട് മുഹമ്മദ് അസ്ഹരി എന്നിവര്‍ മുഖ്യാതിഥികളാവും. ജനുവരി ഏഴിന് രാത്രി ഒമ്പത് മണിക്ക് സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍, സയ്യിദ് അല്‍മഷ്ഹൂര്‍ ആറ്റക്കോയ തങ്ങള്‍ നിലാമുറ്റം, ശമീര്‍ ദാരിമി കൊല്ലം, എസ് ബി മുഹമ്മദ് ദാരിമി തായലങ്ങാടി എന്നിവര്‍ മുഖ്യാതിഥികളായി സംബന്ധിക്കും.
ജനുവരി എട്ടിന് രാത്രി ഒമ്പത് മണിക്ക് ഡോ. അബ്ദുല്‍ ഹകീം അസ്ഹരി കാന്തപുരം, മാണിക്കോത്ത് അബ്ദുല്ല മുസ്ല്യാര്‍, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ അഹ്ദല്‍ തങ്ങള്‍ മുത്തന്നൂര്‍, നൗഫല്‍ സഖാഫി കളസ എന്നിവര്‍ മുഖ്യാതിഥികളാവും. ജനുവരി ഒമ്പതിന് രാത്രി ഒമ്പത് മണിക്ക് സമസ്ത വൈസ് പ്രസിഡണ്ട് യുഎം അബ്ദുര്‍ റഹ്മാന്‍ മുസ്ല്യാര്‍, നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ യമാനി തോട്ടില്‍പാലം, അബ്ദുല്‍ ഖാദര്‍ ഖാസിമി ബംബ്രാണ, കെഎം അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി, മുസ്ത്വഫ ഹുദവി ആക്കോട് എന്നിവര്‍ മുഖ്യാതിഥികളായി സംബന്ധിക്കും.
ജനുവരി 10ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഉലമ-ഉമറ സംഗമം നടക്കും. രാത്രി ഒമ്പത് മണിക്ക് ഉറൂസ് പരിപാടിയില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, എ നജീബ് മൗലവി വണ്ടൂര്‍, സയ്യിദ് ഹാമിദി കോയമ്മ തങ്ങള്‍ രാമന്തളി എന്നിവര്‍ മുഖ്യാതിഥികളാവും. ജനുവരി 11ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചരിത്ര സെമിനാര്‍ നടക്കും. രാത്രി ഒമ്പത് മണിക്ക് എംടി അബ്ദുല്ല മുസ്ല്യാര്‍, ഉമര്‍ മുസ്ല്യാര്‍ കിഴിശ്ശേരി മലപ്പുറം, കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി എന്നിവരും സംബന്ധിക്കും.
ജനുവരി 12ന് വൈകിട്ട് നാല് മണിക്ക് സനദ് ദാന സമ്മേളനം ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി ചാന്‍സലര്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജെനറല്‍ സെക്രടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ സനദ് ദാന പ്രസംഗം നടത്തും. വൈസ് ചാന്‍സലര്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി മുഖ്യാതിഥിയാവും. പ്രസിഡണ്ട് യഹ്യ തളങ്കര അധ്യക്ഷത വഹിക്കും. മാലിക് ദീനാര്‍ വലിയ ജുമുഅത് പള്ളി കമിറ്റി ജെനറല്‍ സെക്രടറി എ അബ്ദുര്‍ റഹ്മാന്‍ സ്വാഗതം പറയും. മാലിക് ദീനാര്‍ ഇസ്ലാമിക് അകാഡമി പ്രിന്‍സിപല്‍ അബ്ദുല്‍ബാരി ഹുദവി റിപോര്‍ട് അവതരിപ്പിക്കും. ത്വാഖ അഹ്മദ് മൗലവി അല്‍ അസ്ഹരി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, ടിഇ അബ്ദുല്ല, യു ശാഫി ഹാജി, ഇബ്രാഹിം ഖലീല്‍ ഹുദവി അല്‍ മാലിക് കല്ലായം എന്നിവര്‍ സംബന്ധിക്കം. കെഎച് അശ്‌റഫ് നന്ദി പറയും.
രാത്രി ഒമ്പത് മണിക്ക് ഉറൂസ് പരിപാടിയില്‍ കോഴിക്കോട് വലിയ ഖാസി നാസര്‍ അബ്ദുല്‍ഹഖ് ശിഹാബ് തങ്ങള്‍ പ്രാര്‍ഥന നടത്തും. സമസ്ത ട്രഷറര്‍ ഉമര്‍ മുസ്ല്യാര്‍ കൊയ്യോട്, മൗലാനാ ബാപ്പുമുസ്ല്യാര്‍ എലംകുളം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ജനുവരി 13ന് രാത്രി ഒമ്പത് മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഇബ്രാഹിം ഖലീല്‍ ഹുദവി അല്‍മാലികി കല്ലായം, അഡ്വ. ഹനീഫ് ഹുദവി ദേലമ്പാടി എന്നിവര്‍ മുഖ്യാതിഥികളായി സംബന്ധിക്കും.
സമാപന സമ്മേളനം ജനുവരി 14ന് രാത്രി ഒമ്പത് മണിക്ക് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. യഹ്യ തളങ്കര അധ്യക്ഷത വഹിക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാര്‍, ഖാസി ത്വാഖ അഹ്മദ് മൗലവി, ഹസ്രത്ത് മൊയ്തീന്‍ ഷാ കാരന്തൂര്‍, സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം, സിംസാറുല്‍ ഹഖ് ഹുദവി എന്നിവര്‍ മുഖ്യാതിഥികളായി സംബന്ധിക്കും. മാലിക് ദീനാര്‍ പള്ളി കമ്മിറ്റി സെക്രടറി ടിഎ ശാഫി സ്വാഗതം പറയും. ജനുവരി 15ന് പുലര്‍ചെ സുബഹി നിസ്‌കാരത്തിന് ശേഷം അന്നദാനത്തോടെ ഉറൂസ് പരിപാടികള്‍ക്ക് സമാപനം കുറിക്കും.
വാര്‍ത്താസമ്മേളനത്തില്‍ മാലിക് ദീനാര്‍ വലിയ ജുമുഅത് പള്ളി ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി, വൈസ് പ്രസിഡണ്ട് കെഎ മുഹമ്മദ് ബശീര്‍ വോളിബോള്‍, ജെനറല്‍ സെക്രടറി എ അബ്ദുര്‍ റഹ്മാന്‍, ടിഎ ശാഫി, ടിഇ മുക്താര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Makham-Uroos, Malik Deenar, Press Meet, Video, Thalangara Malik Dinar Uroos from 5th January.
< !- START disable copy paste -->