Tent collapse accident | ബേക്കൂർ സ്കൂളിലെ അപകടം: പന്തൽ കരാറുകാരനും സഹായികളും പൊലീസ് കസ്റ്റഡിയിൽ; ചികിത്സ തേടിയത് 59 പേര്; കലക്ടറും പൊലീസ് മേധാവിയും സ്ഥലം സന്ദർശിച്ചു
Oct 21, 2022, 19:16 IST
ഉപ്പള: (www.kasargodvartha.com) മഞ്ചേശ്വരം ഉപജില്ല ശാസ്ത്രോത്സവം നടന്ന ബേക്കൂര്‍ ഗവ. എച് എസ് എസിൽ പന്തല്‍ തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 59 പേര് വിവിധ ആശുപത്രികളില്‍ ചികിത്സതേടി. 11 പേര് കെഎസ് ഹെഗ്ഡെ ആശുപത്രി ദേര്‍ലക്കട്ടയിലും, മൂന്ന് പേര് മംഗ്ളുറു ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയിലും, ഏഴ് പേര് കാസര്‍കോട് ജെനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്. ബാക്കിയുള്ളവര്‍ മംഗല്പാടി താലൂക് ആശുപത്രിയില്‍ നിന്ന് പ്രഥമ ശുശ്രൂഷ തേടിയ ശേഷം മടങ്ങി. ചികിത്സയില്‍ കഴിയുന്ന ആരുടെയും നില ഗുരുതരമല്ലെന്ന് ജില്ലാ മെഡികല്‍ ഓഫീസ് അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.45 മണിയോടെയാണ് സംഭവം. അപകടം നടന്ന സ്ഥലത്ത് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന, ജില്ലാ മെഡികല്‍ ഓഫീസര്‍ ഡോ. എവി രാംദാസ് എന്നിവരെത്തി. കലക്ടര്‍ മംഗല്പാടി താലൂക് ആശുപത്രിയില്‍ ചികിത്സ തേടിയവരെ സന്ദര്‍ശിച്ചു.
അതേസമയം പന്തൽ കരാറുകാരനേയും സഹായികളായ നാലുപേരേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം മഞ്ചേശ്വരം പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അശ്രദ്ധമായ നിർമാണത്തിൽ കർശന നിയമ നടപടിയുണ്ടാവുമെന്ന് സ്ഥലത്തെത്തിയ ജില്ലാ പൊലീസ് മേധാവി അറിയിച്ചു. സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വിശദീകരണം തേടിയിട്ടുണ്ട്. കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടറോട് അന്വേഷണം നടത്തി റിപോർട് നല്‍കാനാണ് മന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.

പരിക്കേറ്റ് കാസർകോട് ജെനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥികളെയും അധ്യാപകരെയും എൻഎ നെല്ലിക്കുന്ന് എംഎൽഎ സന്ദർശിച്ചു.
Keywords: Uppala, Kasaragod, Kerala, News, Top-Headlines, Accident, Police, Treatment, Hospital, District Collector, Manjeshwaram, Tent collapse accident: contractor and helpers in police custody.