മദ്യപിച്ച് ലക്കുകെട്ട ഡ്രൈവർ ടാങ്കെർ ലോറിയുമായി റോഡിൽ കാട്ടിക്കൂട്ടിയത് പരാക്രമങ്ങൾ; നാട്ടുകാർ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപിച്ചു
Jul 6, 2021, 20:17 IST
മേൽപറമ്പ്: (www.kasargodvartha.com 06.07.2021) മദ്യപിച്ച് ലക്കുകെട്ട ഡ്രൈവർ ടാങ്കെർ ലോറിയുമായി റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒടുവിൽ ഡ്രൈവറെ നാട്ടുകാർ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപിച്ചു. തമിഴ് നാട് സ്വദേശി മഞ്ചുനാഥൻ ആണ് പരാക്രമം കാണിച്ചത്. ചൊവ്വാഴ്‌ച വൈകിട്ട് മൂന്നരയോടെ കളനാട് കട്ടക്കാലിലാണ് സംഭവം നടന്നത്.
എന്നാൽ വീണ്ടും ലോറി ഓടിച്ചുപോകാനായിരുന്നു ഡ്രൈവറുടെ ശ്രമം. സ്റ്റിയറിങ് പോലും നേരെ പിടിക്കാൻ കഴിയാത്ത നിലയിലായിരുന്ന ഡ്രൈവറുടെ വണ്ടിയെടുക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ഒപ്പം സഹായി പോലും ഉണ്ടായിരുന്നില്ല. ഒറ്റയ്ക്കായിരുന്നു ഇത്ര ദൂരവും സഞ്ചരിച്ചത്. ആ സമയത്ത് അതുവഴി വന്ന ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂർ മേൽപറമ്പ് പൊലീസിൽ ഫോൺ വിളിച്ച് വിവരം അറിയിച്ചു.
തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഡ്രൈവറുടെ കസ്റ്റഡിയിലെടുത്തു. ആശുപത്രിയിൽ കൊണ്ടുപോയി വൈദ്യ പരിശോധനയ്ക്കും വിധേയനാക്കി. അതീവസുരക്ഷയോടെ കൊണ്ടുപോകേണ്ട ടാങ്കെർ ലോറിയാണ് ജനവാസ മേഖലയിലൂടെ വൻ ദുരന്തത്തിന് വഴിവെക്കുന്ന രീതിയിൽ ഓടിച്ചുപോയത്. നാട്ടുകാരുടെ ഇടപെടൽ മൂലമാണ് അപകടം ഒഴിവായത്.
Keywords: Kerala, News, Kasaragod, Melparamba, Top-Headlines, Police, Arrest, Driver, Lorry, Liquor-drinking, Video, Tanker lorry driver taken into custody for drunk driving.