KMCC Award | ടി ഉബൈദ് സ്മാരക കെഎംസിസി സാഹിത്യ ശ്രേഷ്ഠ അവാർഡ് കവി ആലങ്കോട് ലീലാകൃഷ്ണന് വെള്ളിയാഴ്ച സമർപിക്കും
Aug 17, 2022, 17:50 IST
കാസർകോട്: (www.kasargodvartha.com) മഹാകവി ടി ഉബൈദിന്റെ വേർപാടിന്റെ അരനൂറ്റാണ്ടിലേക്ക് കടക്കുന്ന അവസരത്തിൽ സ്മരണയ്ക്കായി ദുബൈ കെഎംസിസി ജില്ലാ കമിറ്റി ഏർപെടുത്തിയ സാഹിത്യ ശ്രേഷ്ഠ അവാർഡ് ആലങ്കോട് ലീലാകൃഷ്ണന് ഓഗസ്ത് 19ന് ഉച്ചക്ക് മൂന്ന് മണിക്ക് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ മുസ്ലിം ലീഗ് ദേശീയ സെക്രടറി ഇ ടി മുഹമ്മദ് ബശീർ എംപി സമർപിക്കുമെന്ന് ദുബൈ കെഎംസിസി ജില്ലാ കമിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രടറി പിഎംഎ സലാം മുഖ്യപ്രഭാഷണം നടത്തും. മുസ്ലിം ലീഗ് നേതാക്കൾ, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ വ്യക്തിത്വങ്ങൾ, ജനപ്രതിനിധികൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ സംബന്ധിക്കും. കവിയും എഴുത്തുകാരനും കഥാകൃത്തും പ്രഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ ആലങ്കോട് ലീലാകൃഷ്ണനെ മലയാള സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് അവാർഡിന് തെരെഞ്ഞെടുത്തതെന്ന് ഭാരവാഹികൾ പറഞ്ഞു.
വിദ്യാർഥി ആയിരുന്ന കാലം മുതൽ എഴുത്തിൽ സജീവമായിരുന്ന ആലങ്കോട് ലീലാ കൃഷ്ണൻ അന്ന് മുതൽ തന്നെ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുതിയിരുന്നു. മലയാളത്തിലെ പ്രമുഖ പ്രസാധകരൊക്കെയുമായിരുന്നു ആലങ്കോട് ലീലാകൃഷ്ണന്റെ കവിതകൾ പ്രസിദ്ധീകരിച്ചിരുന്നത്. സാഹിത്യരംഗത്തെ പ്രവർത്തനങ്ങളെ മുൻനിർത്തി നിരവധി അവാർഡുകൾ ലഭിച്ച അദ്ദേഹം ഇൻഡ്യക്കകത്തും വിദേശ രാജ്യങ്ങളിലുമായി നിരവധി വേദികളിൽ പ്രഭാഷണം നടത്തി വരുന്നു.
മുൻ മന്ത്രി ഡോ. എംകെ മുനീർ എംഎൽഎ, ടിഇ അബ്ദുല്ല, യഹ് യ തളങ്കര, പിപി ശശീന്ദ്രൻ, ജലീൽ പട്ടാമ്പി, എന്നിവരടങ്ങിയ ജൂറി കമിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. സമൂഹത്തിൽ നിലനിന്നിരുന്ന നിരക്ഷരതയും, അന്ധവിശ്വാസവും തുടച്ച് നീക്കാൻ ടി ഉബൈദ് അക്ഷീണം പ്രവർത്തിച്ചിരുന്നു. ഉത്തര മലബാറിൽ നിന്നും സാഹിത്യ രംഗത്ത് തിളങ്ങിയിരുന്ന അദ്ദേഹം അക്കാലത്തെ മിക്ക സാഹിത്യ പരിഷത്ത് സമ്മേളനങ്ങളിൽ പങ്കെടുത്ത് പ്രബന്ധങ്ങൾ അവതരിപ്പിച്ച് മലയാള സാഹിത്യത്തിന് മികച്ച സംഭാവനകൾ നൽകിയിരുന്നു. മലയാളത്തിലും, കന്നഡയിലും, അറബിയിലും, അറബി മലയാളത്തിലും ഒരു പോലെ കവിതകളെഴുതിയ ടി ഉബൈദ് ധാരാളം വിവർത്തനങ്ങളും ചെയ്തിട്ടുണ്ട്.
അവാർഡ് ദാന ചടങ്ങിൽ ഉബൈദിന്റെ പാട്ടുകളും മാപ്പിളപ്പാട്ട് ഗായകൻ അശ്റഫ് കൊടുവള്ളി അവതരിപ്പിക്കുന്ന മാപ്പിള ഗാനമേളയും ഉണ്ടായിരിക്കും. വാർത്താസമ്മേളനത്തിൽ ദുബൈ കെഎംസിസി ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറൽ സെക്രടറി സലാം കന്യപ്പാടി, ട്രഷറർ ടിആർ ഹനീഫ് മേൽപറമ്പ്, ഓർഗനൈസേഷൻ സെക്രടറി അഫ്സൽ മെട്ടമ്മൽ, വൈസ് പ്രസിഡന്റ് റശീദ് ഹാജി കല്ലിങ്കാൽ, എന്നിവർ സംബന്ധിച്ചു.

Keywords: T Ubaid Memorial KMCC Sahitya Shrestha Award to Poet Alankode Leelakrishnan, Kerala, Kasaragod, News, Top-Headlines, KMCC, Press meet, Award, Muslim-league, Secretary, Committee, Student, Singer, Video.
< !- START disable copy paste -->