Ubaid Award | ഖത്വര്‍-കാസര്‍കോട് കെഎംസിസിയുടെ ടി ഉബൈദ് പുരസ്‌കാരം ഡോ. എംപി ശാഫി ഹാജിക്കും ആഇശത് ഹസൂറയ്ക്കും
Aug 1, 2022, 21:22 IST
കാസര്‍കോട്: (www.kasargodvartha.com) ഖത്വര്‍-കാസര്‍കോട് ജില്ലാ കെഎംസിസി കവി ടി ഉബൈദിന്റെ പേരില്‍ നല്‍കിവരുന്ന പുരസ്‌കാരത്തിന് ഡോ. എംപി ശാഫി ഹാജി (വിദ്യഭ്യാസം-ജീവകാരുണ്യം), ആഇശത് ഹസൂറ (സാഹിത്യം) എന്നിവരെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 25,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഓഗസ്റ്റ് ഒമ്പതിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കാസര്‍കോട് സിറ്റി ടവര്‍ ഹോളില്‍ നടക്കുന്ന ചടങ്ങില്‍ മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രടറി പിഎംഎ സലാം സമ്മാനിക്കും.
ഖത്വര്‍-കാസര്‍കോട് ജില്ലാ കെഎംസിസി പ്രസിഡണ്ട് ലുഖ്മാനുൽ ഹകീം എം അധ്യക്ഷത വഹിക്കും. മുസ്ലിംലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹ്‌മദ് അലി, ജില്ലാ പ്രസിഡണ്ട് ടിഇ അബ്ദുല്ല, ജനറല്‍ സെക്രടറി എ അബ്ദുർ റഹ്‌മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി സംബന്ധിക്കും.
ആറുപതിറ്റാണ്ടിലധികമായി ഖത്വറില്‍ പ്രവാസ ജീവിതം നയിക്കുന്ന വ്യവസായിയും കെഎംസിസി നേതാവും വിവിധ സംഘടനകളുടെ അമരക്കാരനുമായ എംപി ശാഫി ഹാജി വിദ്യഭ്യാസ മേഖലയുടെ പുരോഗതിക്ക് വേണ്ടി നാട്ടിലും വിദേശത്തും നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ പകരം വെക്കാനില്ലാത്തതാണെന്ന് ജൂറി അഭിപ്രായപ്പെട്ടു. കാസര്‍കോട് പെരിയാട്ടടുക്കത്തെ എംപി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചെയര്‍മാനായ അദ്ദേഹം ഖത്വറില്‍ നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളുടെ നേതൃരംഗത്ത് പ്രവര്‍ത്തിക്കുന്നു.
കേരള കേന്ദ്രസര്‍വകലാശാലയില്‍ മലയാള ഗവേഷണ വിദ്യാർഥിനിയായ ആഇശത് ഹസൂറ ടി ഉബൈദിന്റെ കവിതകളെ കുറിച്ചടക്കം നടത്തിയ ശ്രദ്ധേയമായ പഠനങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഉബൈദ് കവിതകളെ പഠനവിഷയമാക്കി തയ്യാറാക്കിയ 'മാപ്പിളപ്പാട്ടിലെ ദേശീയത, ഉബൈദ് കവിതകളുടെ പഠനം' എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടു. നെഹ്‌റു കോളജ് മലയാള വിഭാഗം സാഹിത്യവേദി പതിനെട്ടാമത് പുസ്തകമായി ഇത് പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ 'ചരിത്രവസ്തുതകളുടെ സാഹിതീയ പ്രതിനിധാനം: മലബാര്‍കലാപം പ്രമേയമായ നോവലുകള്‍ മുന്‍നിര്‍ത്തിയുള്ള അന്വേഷണം' എന്ന വിഷയത്തില്‍ ഗവേഷണം നടത്തിവരികയാണ്.
കാസര്‍കോട് ചൗക്കി സ്വദേശിനിയായ ഹസൂറ കണ്ണൂര്‍ യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള നെഹ്റു കോളജില്‍ നിന്ന് മലയാളം ബിരുദവും കേരള കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ചൗക്കിയിലെ ബി അബ്ബാസ് - നസിയ ദമ്പതികളുടെ മകളും അംഗഡിമുഗറിലെ സുല്‍ഫികറിന്റെ ഭാര്യയുമാണ്.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകൻ റഹ്‌മാന്‍ തായലങ്ങാടി, ഖത്വര്‍ കെഎംസിസി സംസ്ഥാന പ്രസിഡണ്ട് എസ്എഎം ബശീര്‍, ലുഖ്മാനുൽ ഹകീം, സ്വാദിഖ് പാക്യാര, നാസര്‍ കൈതക്കാട്, മാധ്യമ പ്രവര്‍ത്തകന്‍ ടിഎ ശാഫി എന്നിവര്‍ അടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. വാർത്താസമ്മേളനത്തിൽ ഖത്വര്‍-കാസര്‍കോട് ജില്ലാ കെഎംസിസി പ്രസിഡണ്ട് ലുഖ്മാനുൽ ഹകീം, വൈസ് പ്രസിഡണ്ട് ഹാരിസ് എരിയാല്‍, സെക്രടറി സമീര്‍ ഉടുമ്പുന്തല എന്നിവര്‍ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Top-Headlines, Press Meet, Video, Qatar KMCC, KMCC, Award, T Ubaid Award, MP Shafi Haji, Ayshath Hasura, Qatar-Kasaragod KMCC, T Ubaid Award of Qatar-Kasaragod KMCC to MP Shafi Haji and Ayshath Hasura.
< !- START disable copy paste -->