I-Day celebration | എസ് വൈ എസ് സ്വാതന്ത്ര്യദിന സമ്മേളനവും ടീം ഒലീവ് റാലിയും ഓഗസ്റ്റ് 15 ന് ഉപ്പളയില്‍; മന്ത്രി അഹ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും
Aug 13, 2022, 21:43 IST
കാസര്‍കോട്: (www.kasargodvartha.com) രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യവാര്‍ഷികം അമൃത് മഹോത്സവമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ എസ് വൈ എസ് സ്വാതന്ത്ര്യദിന സമ്മേളനവും ടീം ഒലീവ് റാലിയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്വാതന്ത്ര്യത്തിലേക്ക് നിവര്‍ന്ന് നില്ക്കുക എന്ന സന്ദേശവുമായി ഈ മാസം 15ന് വൈകീട്ട് ഉപ്പളയിലാണ് അതിവിപുലമായ സ്വാതന്ത്യദിന സമ്മേളനം നടക്കുന്നത്. സംസ്ഥാന തുറമുഖ മന്ത്രി അഹ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും.
രാജ്യത്തിന്റെ ബഹുസ്വരതക്ക് നേരെ വെല്ലുവിളി ഉയരുന്ന സമയത്ത് നമ്മുടെ ഭരണഘാടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള സന്ദേശമാണ് സമ്മേളനം മുന്നോട്ടു വെക്കുന്നത്. സ്വാതന്ത്യം നേടി മുക്കാല്‍ നൂറ്റാണ്ട് പിന്നിടുന്ന വേളയിലും രാജ്യത്തിന്റെ പട്ടിണി സൂചിക ഉയര്‍ന്നു നില്ക്കുന്നതും വര്‍ധിച്ചു വരുന്ന തൊഴില്‍ രാഹിത്യവും മാധ്യമ സ്വാതന്ത്യത്തിനു നേരെയുള്ള കടന്നു കയറ്റങ്ങളും എറെ ആശങ്കയുണര്‍ത്തുന്നതാണ്. മതേതരത്വവും ഫെഡറലിസവും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഇന്ഡ്യക്കാരൊന്നായി നാടിന്റെ ഭാവിക്കു വേണ്ടി കൈകോര്‍ക്കാനുള്ള അവസരമായി എഴുപത്തിയഞ്ചാം സ്വാതന്ത്യ ദിനാഘോഷത്തെ ഉപയോഗപ്പെടുത്തണമെന്ന് നേതാക്കള്‍ പറഞ്ഞു.
എസ് വൈ എസ് സമ്മേളനത്തില്‍ ആയിരങ്ങള്‍ ഭരണഘടനാ സംക്ഷണ പ്രതിജ്ഞയെടുക്കും. രാജ്യന്മക്കായി സേവന നിരതരാവാനുള്ള ആഹ്വാനവുമായാണ് എസ് വൈ എസ് സേവന വിഭാഗമായ ടീം ഒലീവിന്റെ റാലി നടക്കുന്നത്. സമ്മേളന നഗരിയില്‍ രാവിലെ 10 ന് സംഘാടകസമിതി ചെയര്മാന് മുഹമ്മദ് ഹാജി സോങ്കാല്‍ പതാക ഉയര്‍ത്തും. ഉച്ചക്ക് 2.30ന് കൈക്കമ്പയില്‍ നിന്നും ടീം ഒലീവിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിന റാലി നടക്കും. ഒമ്പത് സോണുകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ അണി നിരക്കും.
സമ്മേളനത്തില്‍ എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ തങ്ങള്‍ അധ്യക്ഷത വഹിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുകോയ തങ്ങള്‍ കണ്ണവം പ്രാരംഭ പ്രാര്‍ത്ഥന നടത്തും. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ പ്രമേയ പ്രഭാഷണം നടത്തും. എംഎല്‍എ എകെഎം അശ്റഫ് മുഖ്യാതിഥിയായിരിക്കും. എസ് വൈ എസ് ജില്ലാ സെക്രട്ടറി കരീം ദര്‍ബാര്‍ കട്ട സന്ദേശപ്രഭാഷണം നടത്തും.
കേരള മുസ്ലിം ജമാഅത് ജില്ലാ പ്രസിഡണ്ട് ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സമസ്ത മേഖല പ്രസിഡണ്ട് മൂസല്‍ മദനി തലക്കി, എസ് എം എ സംസ്ഥാന സെക്രടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ് വൈ എസ് സംസ്ഥാന സെക്രടറി ബശീര്‍ പുളിക്കൂര്‍, എസ്എസ്എഫ് ജില്ലാ സെക്രടറി ഫാറൂഖ് പൊസോട്ട്, എസ് ജെ എം ജില്ലാ പ്രസിഡണ്ട് അശ്റഫ് സഅദി ആരിക്കാടി തുടങ്ങിയവര്‍ പ്രസംഗിക്കും. മൂസ സഖാഫി കളത്തൂര്‍ പ്രതിജ്ഞ ചൊല്ലി കൊടുക്കും. കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി സ്വാഗതവും സിദ്ദീഖ് സഖാഫി ബായാര്‍ നന്ദിയും പറയും.
അമൃത് മഹോത്സവ് ഭാഗമായി ജില്ലയിലെ പ്രവര്‍ത്തക വീടുകളിലെല്ലാം പതാക ഉയര്‍ത്തി. തിങ്കളാഴ്ച എല്ലാ യൂണിറ്റ് കേന്ദ്രീകരിച്ചും പതാക ഉയര്‍ത്തലും മധുര വിതകരണവും ശുചിത്വ പരിപാടികളും നടക്കും. സംസ്ഥാനത്തെ 14 ജില്ലകളിലും വിപുലമായ സ്വാതന്ത്യ സമ്മേളനങ്ങള്‍ അന്ന് സംഘടിപ്പിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി, ജനറല്‍ സെക്രടറി അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, കേരള മുസ്ലിം ജമാഅത് ജില്ലാ മീഡിയാ സെക്രടറി സി എല്‍ ഹമീദ്, എസ് ജെ എം ജില്ലാ ഫിനാന്‍സ് സെക്രടറി ഇല്യാസ് കൊറ്റുമ്പ, എസ് വൈ എസ് സോണ്‍ മീഡിയാ സെക്രടറി ഇര്‍ഫാദ് മായിപ്പാടി സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, SYS, Independence Day, SSF, Press meet, Video, Programme, Minister, SYS Independence Day Conference, SYS Independence Day Conference and Team Olive Rally on 15th at Uppala.
< !- START disable copy paste -->