Student Fest | മഞ്ചേശ്വരം മള്ഹറിൽ 'അല്‍ ഖലം' വിദ്യാർഥി ഫെസ്റ്റിന് വ്യാഴാഴ്ച തുടക്കമാവും; 4 ദിവസങ്ങളിലായി പ്രതിഭകൾ മാറ്റുരയ്ക്കും; സാഹിത്യ അവാര്‍ഡ് സമ്മാനിക്കും
Dec 5, 2022, 19:27 IST
കാസർകോട്: (www.kasargodvartha.com) മഞ്ചേശ്വരം മള്ഹര് വിദ്യാർഥി ഫെസ്റ്റ് 'അല്‍ ഖലം 2022'ന് വ്യാഴാഴ്ച മള്ഹര് കാംപസിൽ തുടക്കം കുറിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാംസ്കാരിക വിദ്യാഭ്യാസ മേഖലകളില്‍ പിന്നാക്കം നില്ക്കുന്ന അതിർത്തി ഗ്രാമങ്ങളുടെ പ്രതീക്ഷയായി വളർന്നു വരുന്ന മള്ഹർ നൂരിൽ ഇസ്ലാമി തഅലീമി സ്ഥപന വിദ്യാർഥി കൂട്ടായ്മയാണ് ഫെസ്റ്റ് ഒരുക്കുന്നത്. നാല് ദിവസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റ് 11ന് ഞായറാഴ്ച സമാപിക്കും. എട്ടിന് വൈകിട്ട് നാല് മണിക്ക് മള്ഹര് വൈസ് ചെയര്മാന് സയ്യിദ് അബ്ദുർ റഹ്മാന് ശഹീര്‍ അല്‍ ബുഖാരി പതാക ഉയര്‍ത്തും.
6.30ന് സയ്യിദ് മുസ്ത്വഫ സിദ്ദീഖി മമ്പുറം പ്രാരംഭ പ്രാർഥന നടത്തും. ദഅവാ അഡ്മിനിസ്ട്രേറ്റര്‍ ഹസന് സഅദി അല്‍ അഫ്ളലിയുടെ അധ്യക്ഷതയില്‍ മള്ഹര് ജെനറല്‍ സെക്രടറി സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. കേരള മാപ്പിള കലാ അകാഡമി വൈസ് പ്രസിഡൻ്റ് നാസിര്‍ മേച്ചേരി മുഖ്യാതിഥിയാകും. എകെഎം അശ്റഫ് എംഎല്‍എ, ഫാറൂഖ് പൊസോട്ട്, ബശീര്‍ പുളിക്കൂര്‍, സിദ്ദീഖ് മോണ്ടുഗോളി, മുസ്ത്വഫ നഈമി, ഖാരീ യുസുഫ് ലത്വീഫി മാണിയമ്പലം തുടങ്ങിയവര്‍ സംബന്ധിക്കും. 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പ്രഥമ അല്‍ ഖലം സാഹിത്യ അവാര്‍ഡ് ചടങ്ങിൽ സമ്മാനിക്കും.
മൂന്ന് വേദികളിലായി 300 ലേറെ വിദ്യാർഥികള്‍ 200 മത്സരങ്ങളില്‍ നാല് ടീമുകളായി നാല് ദിവസം മാറ്റുരക്കും.
11ന് ഞായറാഴ്ച രാത്രി ഏഴിന് നടക്കുന്ന സമാപന സംഗമം ദഅവാ കോളേജ് പ്രിന്‍സിപൽ കുഞ്ഞാലി സഖാഫിയുടെ അധ്യക്ഷതയില്‍ സയ്യിദ് അബ്ദുർറഹ്മാൻ ശഹീർ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. സയ്യിദ് മുസ്ത്വഫ സിദ്ദീഖി മമ്പുറം, ഹസൻ സഅദി അൽ അഫ്ളലി, സുബൈര്‍ സഖാഫി വട്ടോളി, സിദ്ദീഖ് സഅദി തൗടുഗോളി, ഉമര്‍ ഫാറൂഖ് മദനി മച്ചംപ്പാടി, റഊഫ് മിസ്ബാഹി ബദിയടുക്ക, ത്വയ്യിബ് സഅദി, ജാബിര്‍ സഖാഫി കോടമ്പുഴ, അഡ്വ. ഹസന് കുഞ്ഞി, നൗഫല്‍ സഖാഫി, ഹുസൈന് അഹ്സനി, ആബിദ് സഖാഫി, സലാം മിസ്ബാഹി, സിയാദ് മാസ്റ്റര്‍, ഹാരിസ് ഹാജി, ഖലീല്‍ ഹൊസങ്കടി തുടങ്ങിയവര്‍ സംബന്ധിക്കും.
Keywords: Kasaragod, Kerala, News, Top-Headlines, Latest-News, Manjeshwaram, Students, Art-Fest, Award, Press meet, Video, Student Fest begins on Thursday at Manjeshwar Malhar.

വാർത്താസമ്മേളനത്തിൽ അൽ ഖലം ഫെസ്റ്റ് ചെയർമാൻ ഉദ്രീസ് കാർക്കള, കൺവീനർ ശാമിൽ കണ്ണൂർ, ഹൈദർ ജോഗിബെട്ടു, ശുഐബ് ചള്ളങ്കയം, ജലീൽ പള്ളപ്പാടി എന്നിവർ സംബന്ധിച്ചു.