city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഏഴാം ക്ലാസ് വിദ്യാർത്ഥി ഫസീൻ ദാവൂദ് പഠനത്തോടൊപ്പം ചെറുതേനീച്ച കൃഷിയിലൂടെ സമ്പാദിക്കുന്നത് ആയിരങ്ങൾ

ചീമേനി: (www.kasargodvartha.com 30.07.2020) ഏഴാം ക്ലാസ് വിദ്യാർത്ഥി ഫസീൻ ദാവൂദ് പഠനത്തോടൊപ്പം ചെറുതേനീച്ച കൃഷിയിലൂടെ സമ്പാദിക്കുന്നത് ആയിരങ്ങൾ.
ഏഴാം ക്ലാസ് വിദ്യാർത്ഥി ഫസീൻ ദാവൂദ് പഠനത്തോടൊപ്പം ചെറുതേനീച്ച കൃഷിയിലൂടെ സമ്പാദിക്കുന്നത് ആയിരങ്ങൾ

നീലേശ്വരം സെൻറ് പീറ്റേഴ്സ് സ്ക്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ഈ മിടുക്കൻ. കാസർകോട് ജില്ലാ സെഷൻസ് കോടതിയിലെ യു ഡി ക്ലർക്ക് സുബൈറിൻ്റെയും ചെമ്മനാട് ജി യു പി സ്ക്കൂളിൽ അധ്യാപികയായി നിയമനം ലഭിച്ച ആബിദയുടെയും മകനായ ഫസീൻ പഴയ വീടിൻ്റെ മെയിൻ സ്വിച്ചിൽ കൂട് കൂട്ടിയ തേനിച്ച കൂട് കണ്ടാണ് തേനിച്ച വളർത്തലിൽ തൽപ്പരനായത്. ഫസീൻ്റെ താൽപ്പര്യം കണ്ട് പിതാവ് സുബൈർ തേനീച്ച വളർത്താൻ തീരുമാനിക്കുകയായിരുന്നു.

മകനെ അപകടകാരികളായ തേനിച്ചകൾ ആക്രമിച്ചേക്കുമെന്ന് ഭയപ്പെട്ടതിനാൽ ആദ്യം അവനെ ഒന്നിനും അടുപ്പിച്ചില്ലെങ്കിലും അവൻ ധൈര്യത്തോടെ മുന്നോട്ട് വന്നതോടെ സഹായിക്കാൻ ഒപ്പം കൂട്ടിയെന്ന് പിതാവ് സുബൈറും മാതാവ് ആബിദയും കാസർകോട് വാർത്തയോട് പറഞ്ഞു.

ഈ വർഷം ഫസീൻ ഒറ്റയ്ക്ക് തന്നെ തേനീച്ച വളർത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതോടെ മതാപിതാക്കൾ വഴങ്ങി. അപ്പോഴെക്കും അവൻ തേനീച്ചയുടെ തോഴനായി മാറിയിരുന്നു.

മാർച്ച് , ഏപ്രിൽ മാസങ്ങളിലാണ് തേൻ കൂടിൽ നിന്നും തേൻ ശേഖരിക്കുന്നത്. തേനിച്ച മൂക്കിലും ചെവിയിലും മറ്റും കൂടുന്നത് തടയാനുള്ള തയ്യാറെടുപ്പുകൾ നടത്തി തേനിൻ്റെ കൂട് തുറന്ന് തേൻ പലകകൾ പിഴിഞ്ഞ് അരിച്ചെടുക്കുകയാണ് ചെയ്യുന്നത്.

വീടിൻ്റെ വിവിധ ഭാഗങ്ങളിലായി 15 ഓളം തേനീച്ച വളർത്ത് കൂടുകളാണ് ഉള്ളത്. ശുദ്ധമായ കലർപ്പില്ലാത്ത ഒരു ലിറ്റർ നാടൻ തേനിന് 3,000 രൂപ വരെ ലഭിക്കുന്നുണ്ട്. മാർക്കറ്റിൽ 3,500 രൂപ വരെ വിലയുണ്ട്.

15 കൂടുകളിൽ നിന്നായി മൂന്ന് ലിറ്ററിലധികം തേൻവരെ ലഭിക്കുന്നു. രോഗ ചികിത്സ നടത്തുന്ന ആയുർവേദ വൈദ്യൻമാരും പരിചയക്കാരും ഒപ്പം ജോലി ചെയ്യുന്നവരും ഉൾപ്പെടെ തേനിന് ആവശ്യക്കാരേറെയാണ്. ഒരിക്കൽ വാങ്ങിയവർ വീണ്ടും വീണ്ടും തേൻ ആവശ്യപ്പെടുന്നതായി ഫസിനിൻ്റെ മാതാപിതാക്കൾ പറഞ്ഞു.

ഏറ്റവും ചെലവ് കുറവാണ് തേനിച്ച വളർത്തലിന്. ഒരു മൺകലവും മരത്തിൻ്റെ കഷ്ണവും മാത്രമാണ് ആകെ ചെലവ്.

വർഷത്തിൽ ഒരു തവണ മാത്രമാണ് വിളവെടുപ്പ് നടത്തുക. മാതൃകൂട്ടിൽ നിന്നും റാണിയെയും മുട്ടകളെയും മറ്റ് കൂട്ടിലേക്ക് മാറ്റുകയും മാതൃകൂടുണ്ടായ സ്ഥലത്ത് പുതിയ കൂട് സ്ഥാപിക്കുകയുമാണ് ചെയ്യുന്നത്. ആദ്യം ഒന്നിൽ നിന്ന് തുടങ്ങി ഇപ്പോൾ 15 കൂടു വരെ എത്തി നിൽക്കുന്നു.

തേനെടുക്കുന്നതിൻ്റെ വീഡിയോ കൃത്യമായ വിവരണങ്ങളോടെ ഫസീൻ തൻ്റെ യൂട്യൂബ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വലിയ പിന്തുണയാണ് ഫസീന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വീട്ടിലെ ആവശ്യങ്ങൾക്ക് മാറ്റിവെച്ചാണ് തേൻ പുറത്ത് കൊടുക്കുന്നത്.

ചെറിയ പ്രായത്തിൽ തന്നെ പഠനത്തോടൊപ്പം സ്വന്തമായൊരു വരുമാനവും ഉണ്ടാക്കുന്ന ഫസീൻ മറ്റ് കുട്ടികൾക്കെല്ലാം മാതൃക തന്നെയാണ്. ഗാന്ധിജി മുന്നോട്ടുവെച്ച തൊഴിലധിഷ്ഠിത വിദ്യാഭ്യാസം മകൻ ഏറ്റെടുത്തതിൽ സന്തോഷവാൻമാരാണ് ഫസീനിൻ്റെ മാതാപിതാക്കൾ.

ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യത്തിനും ഒഴിച്ചുകൂടാൻ കഴിയാത്ത ചെറുതേൻ കൃഷി ആർക്കു വേണമെങ്കിലും പരീക്ഷിക്കാമെന്നാണ് ഫസീൻ യൂട്യൂബ് വീഡിയോയിൽ പറയുന്നത്. അതിന് വേണ്ടുന്ന എന്ത് സഹായവും തന്നിൽ നിന്നും പ്രതീക്ഷിക്കാമെന്നും ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഈ കൊച്ചു മിടുക്കൻ പറയുന്നു.



Keywords:  Kerala, News, Kasaragod, Cheemeni, Student, bee, Farming, House, Child, father, Teacher, Video, Student earns thousands from small bee farming.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia