Cyclone | കാസര്‍കോട്ട് മാന്യയില്‍ ശക്തമായ ചുഴലിക്കാറ്റ്; 5 വീടുകൾ തകർന്നു; മരങ്ങള്‍ കടപുഴകി; കാർഷിക വിളകൾക്കും നാശം
Sep 12, 2022, 15:37 IST
കാസര്‍കോട്: (www.kasargodvartha.com) മാന്യയില്‍ പെട്ടെന്നുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വ്യാപക നാശ നഷ്ടം. അഞ്ച് വീടുകൾ ഭാഗീകമായി തകർന്നു. നിരവധി മരങ്ങള്‍ കടപുഴകി. വ്യാപകമായ കൃഷി നാശവുമുണ്ടായി. തിങ്കളാഴ്ച പുലര്‍ചെയാണ് ബദിയടുക്ക വിലേജിലെ മാന്യ, പട്ടാജെ, മല്ലടുക്ക പ്രദേശങ്ങളിൽ ചുഴലിക്കാറ്റ് ഉണ്ടായത്.
രാത്രിയിൽ ശക്തമായ കാറ്റും മഴയും ഉണ്ടയിരുന്നു. തൊട്ടുപിന്നാലെയാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. വീടുകള്‍ക്ക് മുകളില്‍ സ്ഥാപിച്ച ഷീറ്റുകളും മറ്റും കാറ്റില്‍ പറന്നു പോയി.
മുന്നൂറോളം വാഴകളും കമുകുകളും നശിച്ചു. ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഉണ്ടായിരുന്നുവെങ്കിലും കൃത്യമായ സ്ഥലങ്ങൾ നിശ്ചയിച്ചിരുന്നില്ല. വിവരമറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.

ഈ വാർത്ത കൂടി വായിക്കൂ:
Keywords: Kasaragod, Kerala, News, Top-Headlines, Latest-News, House, Video, House-collapse, Badiyadukka, Manya, Strong Cyclone in Kasaragod Manya; 5 houses damaged.
< !- START disable copy paste -->