SSF friendly meet | കലാ സാംസ്‌കാരികതയും സൗഹൃദ സമ്പന്നതയും കൊണ്ട് ധന്യമായ മണ്ണിന്റെ കഥ പറഞ്ഞ് എസ് എസ് എഫ് സംഘടിപ്പിച്ച 'കാസര്‍കോടിന്റെ ആത്മകഥ' ശ്രദ്ധേയമായി
Aug 8, 2022, 22:00 IST
കാസര്‍കോട്: (www.kasargodvartha.com) വിശ്വാസ വൈവിധ്യങ്ങളെയും വ്യത്യസ്ത ജീവിത രീതികളെയും സഹിഷ്ണുതയോടെയും സൗന്ദര്യത്തോടെയും സമീപിച്ചിരുന്ന പോയകാല സമ്പന്നതയെ പറയുകയും കണ്ടെടുക്കുകയും ചെയ്യണമെന്ന് എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമിറ്റി ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ സംഗമം അഭിപ്രായപ്പെട്ടു.
വിത്യസ്ത മതസ്ഥര്‍ പരസ്പരം കൊണ്ടും കൊടുത്തും കഴിഞ്ഞിരുന്ന അനുഭവങ്ങളെ പുതു തലമുറ അറിയാതിരിക്കുന്നത് ചരിത്രനിഷേധത്തിന് തുല്യമാകും. സൗഹൃദം പൂത്തുനില്‍ക്കുന്ന മണ്ണില്‍ ജീവിക്കുന്നതിന്റെ അഭിമാനം പുതിയ തലമുറ അനുഭവിക്കാന്‍ അത് കാരണമാകുമെന്നും അത്തരം കുറേ സാധ്യതകള്‍ ഏറേയുള്ള മണ്ണാണ് കാസര്‍കോടെന്നും സൗഹൃദ സംഗമം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് അബ്ദുര്‍ റഹ്മാന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത് ജില്ലാ സെക്രടറി സി എല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. എന്‍ബി സിദ്ദീഖ് ബുഖാരി വിഷയാവതരണം നടത്തി. പത്മാനഭന്‍ ബ്ലാത്തൂര്‍, രവീന്ദ്രന്‍ രാവണേശ്വരം, അബ്ദുല്ലക്കുഞ്ഞി ഉദുമ, അബ്ദുല്‍ മുജീബ് സംസാരിച്ചു. സിദ്ദീഖ് പൂത്തപ്പലം, ഫാറൂഖ് സഖാഫി കര, റശീദ് സഅദി പൂങ്ങോട് തുടങ്ങിയവര്‍ സംബന്ധിച്ചു. ഫാറൂഖ് പൊസോട്ട് സ്വാഗതവും മന്‍സൂര്‍ കൈനോത്ത് നന്ദിയും പറഞ്ഞു.

Keywords: News, Kerala, Kasaragod, Top-Headlines, Video, SSF, Programme, Meeting, SSF organized friendly meeting.
< !- START disable copy paste -->