city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Criticism | ആരോഗ്യരംഗത്ത് കാസർകോടിനോടുള്ള അവഗണനയ്‌ക്കെതിരെ സാമൂഹ്യ പ്രവർത്തക പി എന്‍ സൗമ്യ ശക്തമായ വിമർശനവുമായി രംഗത്ത്; '14 ലക്ഷം വരുന്ന ജനങ്ങളെ സർകാരും രാഷ്ട്രീയക്കാരും പുഴുക്കളെ പോലെ തട്ടിക്കളിക്കുന്നു'; എന്ത് കണ്ടിട്ടാണ് നമ്മുടെ നാട്ടുകാർ കേരളം നമ്പർ വൺ എന്ന് പറയുന്നതെന്ന് ചോദ്യം; വീഡിയോ വൈറൽ

ബേക്കൽ: (www.kasargodvartha.com) ആരോഗ്യരംഗത്ത് കാസർകോടിനോടുള്ള അവഗണനയ്‌ക്കെതിരെ സാമൂഹ്യ പ്രവർത്തകയും ഐടി കംപനിയായ വിപ്രോയിലെ ജീവനക്കാരിയുമായ മുള്ളേരിയ സ്വദേശിനി പി എന്‍ സൗമ്യ ശക്തമായ വിമർശനവുമായി രംഗത്ത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത സൗമ്യയുടെ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.
  
Criticism | ആരോഗ്യരംഗത്ത് കാസർകോടിനോടുള്ള അവഗണനയ്‌ക്കെതിരെ സാമൂഹ്യ പ്രവർത്തക പി എന്‍ സൗമ്യ ശക്തമായ വിമർശനവുമായി രംഗത്ത്; '14 ലക്ഷം വരുന്ന ജനങ്ങളെ സർകാരും രാഷ്ട്രീയക്കാരും പുഴുക്കളെ പോലെ തട്ടിക്കളിക്കുന്നു'; എന്ത് കണ്ടിട്ടാണ് നമ്മുടെ നാട്ടുകാർ കേരളം നമ്പർ വൺ എന്ന് പറയുന്നതെന്ന് ചോദ്യം; വീഡിയോ വൈറൽ

കേരളത്തിലെ സർകാരും ചുരുക്കം ചില രാഷ്ട്രീയക്കാരും 14 ലക്ഷത്തോളം വരുന്ന കാസർകോട്ടെ ജനങ്ങളെ പുഴുക്കളെ പോലെ തട്ടിക്കളിക്കുകയാണെന്ന് സൗമ്യ പറയുന്നു. ആരോഗ്യ രംഗത്ത് കേരളം നമ്പർ വൺ ആണെന്ന് എന്ത് കണ്ടിട്ടാണ് കാസർകോട്ടുകാർ പോസ്റ്റ് ഇടുന്നത്. പി എച് സി നിലവാരത്തിലുള്ള ആശുപത്രികൾ അല്ലാതെ കാസർകോട്ട് ആരോഗ്യ രംഗത്ത് എന്താണ് ഉള്ളത്. എന്തങ്കിലും അസുഖം വന്നാൽ മംഗ്ളൂറിലേക്കും പരിയാരത്തേക്കും ഓടേണ്ട ഗതികേടാണ് കാസർകോട്ടെ ജനങ്ങൾക്കുള്ളത്. കാസർകോട്ടെ മെഡികൽ കോളജിനെ ഒരു പി എച് സിയുടെ നിലവാരത്തിലേക്ക് പോലും എത്തിക്കാൻ ആയിട്ടില്ലെന്നും അവർ പറഞ്ഞു.

മെഡികൽ കോളജിന്റെ പണിതിട്ടും പണിതിട്ടും പണി തീരാത്ത അവസ്ഥയ്‌ക്കെതിരെ ബേക്കൽ പാലക്കുന്നിൽ മൂവ്‌മെന്റ് ഓഫ് ബെറ്റര്‍ കേരള (MBK) യുടെ നേതൃത്വത്തിൽ പ്രതീകാത്മക മെഡികൽ കോളജുണ്ടാക്കി, കഞ്ഞിവെച്ചും ചിത്രം വരച്ചും പാട്ട് പാടിയും നടത്തിയ ബോധവത്‌കരണ പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് സൗമ്യ പ്രതികരണവുമായി രംഗത്തുവന്നത്. പ്രമുഖ സാമൂഹ്യ പ്രവർത്തക ദയാബായിയാണ് പ്രതിഷേധ പരിപാടി ഉദ്‌ഘാടനം നിർവഹിച്ചത്.
 
Criticism | ആരോഗ്യരംഗത്ത് കാസർകോടിനോടുള്ള അവഗണനയ്‌ക്കെതിരെ സാമൂഹ്യ പ്രവർത്തക പി എന്‍ സൗമ്യ ശക്തമായ വിമർശനവുമായി രംഗത്ത്; '14 ലക്ഷം വരുന്ന ജനങ്ങളെ സർകാരും രാഷ്ട്രീയക്കാരും പുഴുക്കളെ പോലെ തട്ടിക്കളിക്കുന്നു'; എന്ത് കണ്ടിട്ടാണ് നമ്മുടെ നാട്ടുകാർ കേരളം നമ്പർ വൺ എന്ന് പറയുന്നതെന്ന് ചോദ്യം; വീഡിയോ വൈറൽ

പ്രതികരണ ശേഷി ഇല്ലാത്തത് കൊണ്ടാണ് ജില്ലയിലെ ജനങ്ങളെ ഭരണകർത്താക്കളും രാഷ്ട്രീയക്കാരും ഇങ്ങനെ അവഗണിക്കുന്നതെന്ന് സൗമ്യ പറഞ്ഞു. രാഷ്ട്രീയക്കാർക്ക് ജാഥ തുടങ്ങാനും രാഷ്ട്രീയ പരിപാടികൾക്ക് തുടക്കം കുറിക്കുന്നതിനും മാത്രമാണ് അവർക്ക് കാസർകോടിനെ ആവശ്യം. അവഗണനയ്‌ക്കെതിരെ ശക്തമായി തന്നെ ജില്ലയിലെ ഓരോരുത്തരും ശബ്ദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. മറ്റ് ജില്ലകളെ അപേക്ഷിച്ച് കാസർകോടിന് തുല്യമായ ഒരു പരിഗണയും നൽകുന്നില്ല.

കാസർകോട്ടെ ജനങ്ങളെ വെറും വോട് ബാങ്കാക്കി മാറ്റുകയാണ് ചെയ്യുന്നത്. കാസർകോട്ടെ ജനങ്ങൾ ജില്ല വിട്ട് പുറത്തുപോയാൽ മാത്രമേ ആരോഗ്യ രംഗത്തെ മുന്നേറ്റങ്ങൾ കാണാൻ സാധിക്കുകയുള്ളൂവെന്നും സൗമ്യ കൂട്ടിച്ചേർത്തു. പാലക്കുന്നിൽ നടന്ന പ്രതിഷേധ പരിപാടിയിലും സൗമ്യ പങ്കെടുത്തു. 2016 ൽ റോയല്‍ എന്‍ഫീല്‍ഡ് കംപനി പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിച്ച സാഹസിക യാത്രയിൽ ഹിമാലയത്തിലേക്ക് ബുള്ളറ്റിൽ യാത്ര നടത്തിയ 12 പേരിൽ ഒരാളായിരുന്നു സൗമ്യ.

Also Read: 

ഹിമാലയത്തെ ലക്ഷ്യമാക്കി പറക്കുന്ന കാസര്‍കോട്ടെ ബുള്ളറ്റ് റാണി

Keywords:  Bekal, Kasaragod, Kerala, News, Top-Headlines, Latest-News, Social-Media, Video, Viral-Video, Government, Soumya with strong criticism against neglect of Kasaragod. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia