city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തച്ചങ്ങാട് ബാലകൃഷ്ണന്റെ ആറാം ചരമവാർഷികം: പ്രഥമ പുരസ്ക്കാരം മാതൃഭൂമി ഫോടോഗ്രാഫർ രാമനാഥ് പൈക്ക്

കാസർകോട്:(www.kasargodvartha.com 30.03.2022) ജില്ലാ കോൺഗ്രസ് കമിറ്റിയുടെ മുൻ ജനറൽ സെക്രടറിയും പ്രമുഖ സഹകാരിയുമായിരുന്ന തച്ചങ്ങാട് ബാലകൃഷ്ണന്റെ ആറാം ചരമവാർഷികം ഒരു മാസം നീണ്ടു നിൽകുന്ന വിവിധ പരിപാടികളോട് കൂടി ആചരിക്കാൻ പള്ളിക്കര മണ്ഡലം കോൺഗ്രസ് കമിറ്റി യോഗം തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.
                       
തച്ചങ്ങാട് ബാലകൃഷ്ണന്റെ ആറാം ചരമവാർഷികം: പ്രഥമ പുരസ്ക്കാരം മാതൃഭൂമി ഫോടോഗ്രാഫർ രാമനാഥ് പൈക്ക്

ഏപ്രിൽ മൂന്നി ന് രാവിലെ ഒമ്പത് മണിക്ക് പുഷ്പാർചന, വൈകു. 4 മണിക്ക് അനുസ്മരണ സമ്മേളനം മുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

പ്രഥമ പുരസ്ക്കാരം ജേതാവ് രാമനാഥ് പൈക്ക് (മാതൃഭൂമി ഫോടോഗ്രാഫർ) രാജ് മോഹൻ ഉണ്ണിത്താൻ എംപി നൽകും. ഡിസിസി പ്രസിഡണ്ട് പികെ ഫൈസൽ അനുസ്മരണ പ്രഭാഷണം നടത്തും.



മറ്റു പ്രമുഖ നേതാക്കൾ സംബന്ധിക്കും. ഏപ്രിൽ മുന്നിന് രാവിലെ യുപി., ഹൈസ്കൂൾ വിദ്യാർഥികൾക്ക് ക്വിസ് മത്സരം, ഏപ്രിൽ 13 ന് വിഷു കിറ്റ് വിതരണം, ഏപ്രിൽ 24ന് ക്യാൻസർ ബോധവൽക്കരണ ക്ലാസും സ്ലൈഡ് ഷോയും നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ സുകുമാരൻ പൂച്ചക്കാട്, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എംപിഎം ശാഫി, ഉദുമ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ വിവി കൃഷ്ണൻ, ചന്തുകുട്ടി പൊഴുതല, എം സുന്ദരൻ കുറിച്ചിക്കുന്ന് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Press meet, Video, Death-anniversary, Conference, Programme, Congress, Thachangad Balakrishnan, Sixth death anniversary of Thachangad Balakrishnan.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia