സ്വാതന്ത്ര്യദിന സന്ദേശവുമായി വർണപകിട്ടോടെ ആറ് വയസുകാരിയുടെ നൃത്തം വൈറൽ; വീഡിയോ കാണാം
Aug 15, 2021, 16:11 IST
കാസർകോട്: (www.kasargodvartha.com 15.08.2021) സ്വാതന്ത്ര്യദിന സന്ദേശവുമായി വർണപകിട്ടോടെ ആറ് വയസുകാരിയുടെ നൃത്തം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുന്നു. ബെണ്ടിച്ചാലിലെ ആഇശത് ഫാസി ആണ് നൃത്തച്ചുവടുകളുമായി മനം കവർന്നത്. തെക്കിൽപറമ്പ ജി യു പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്.
മൂവർണങ്ങൾ കൊണ്ട് പൊതിഞ്ഞ വസ്ത്രവും അതിനൊത്ത ചുവടുകളും ആരുടേയും മനം കവരുന്നതാണ്. സ്വാതന്ത്ര്യ ദിനത്തിൽ വ്യത്യസ്തമായി വല്ലതും ചെയ്യണമെന്ന ചിന്തയാണ് ഫാസിയെ ഈ ആശയത്തിലെത്തിച്ചത്.
നൃത്തത്തിൽ അതീവ താൽപര്യം കാട്ടുന്ന ഫാസി ഇതിനോടകം പലവേദികളിലും തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. ഖത്വർ പ്രവാസിയായ ഫിറോസ് - സഫീന ദമ്പതികളുടെ മകളാണ്. ഫയാസ്, ഫസ്‌ന സഹോദരങ്ങളാണ്.
< !- START disable copy paste -->

Keywords: Kasaragod, Kerala, News, Independence-Day-2021, Video, School, Girl, Six-year-old girl's dance with Independence Day message goes viral.