city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

School Art Festival | 61-ാമത് കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നവംബര്‍ 4ന് ബിഇഎം ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ തുടക്കമാവും; സ്റ്റേജ് മത്സരങ്ങള്‍ 14 മുതല്‍ 16 വരെ

കാസര്‍കോട്: (www.kasargodvartha.com) 61-ാമത് കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ നാല്, അഞ്ച്, 14, 15 ,16 തീയതികളില്‍ കാസര്‍കോട് ബിഇഎം ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാല്, അഞ്ച് തീയതികളില്‍ സ്റ്റേജിതര മത്സരങ്ങളും 14, 15, 16 തീയതികളില്‍ സ്റ്റേജ് മത്സരങ്ങളും ആണ് നടക്കുക. 13 വേദികളിലായി നടക്കുന്ന കലോത്സവത്തിന്റെ പ്രധാനവേദി ബിഇഎം സ്‌കൂളിലാണ്. ജിയുപിഎസ് കാസര്‍കോട്, ജിഎച്എസ്എസ് കാസര്‍കോട്, ചിന്മയ സ്‌കൂള്‍, നാല് മുനിസിപല്‍ ഹോളുകള്‍ തുടങ്ങിയവ മറ്റു വേദികളാണ്.
                   
School Art Festival | 61-ാമത് കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നവംബര്‍ 4ന് ബിഇഎം ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ തുടക്കമാവും; സ്റ്റേജ് മത്സരങ്ങള്‍ 14 മുതല്‍ 16 വരെ

352 ഇനങ്ങളിലായി 9000 ത്തില്‍ അധികം വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും. 98 സ്റ്റേജിതര മത്സരങ്ങളിലായി 3000 വിദ്യാര്‍ഥികളും 254 സ്റ്റേജിനങ്ങളിലായി 6000 ല്‍ അധികം വിദ്യാര്‍ഥികളുമാണ് പങ്കെടുക്കുന്നത്. കലോത്സ ദിനങ്ങളില്‍ 3000 ത്തോളം പേര്‍ക്കുള്ള ഭക്ഷണസൗകര്യം ഏര്‍പെടുത്തും. 18 ലക്ഷത്തോളം ചിലവ് പ്രതീക്ഷിക്കുന്ന കലോത്സവ നടത്തിപ്പിനാവശ്യമായ തുക സമാഹരിക്കുന്നത് നാട്ടുകാരുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും മറ്റും സഹകരണത്തോടെയാണ്.
                
School Art Festival | 61-ാമത് കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നവംബര്‍ 4ന് ബിഇഎം ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ തുടക്കമാവും; സ്റ്റേജ് മത്സരങ്ങള്‍ 14 മുതല്‍ 16 വരെ

കലോത്സവം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. വിശിഷ്ടാതിഥിയായി കന്നഡ ചലചിത്ര താരം ശിവധ്വജ് സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ പി രമേശന്‍, ജിജി തോമസ്, അഗസ്റ്റിന്‍ ബര്‍ണാഡ്, രാജേഷ് ചന്ദ്ര, വിനീത് വിന്‍സന്റ്, ഷാജി കെഎ, താജുന്നീസ എംഎ എന്നിവര്‍ സംബന്ധിച്ചു.

VIDEO UPLOADING....

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Sub-District Kalolsavam, Kalolsavam,School, Students, BEM Higher Secondary School, School Art Festival will begin on November 4 at BEM Higher Secondary School.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia