സാന്ത്വനം ഇലക്ട്രീഷ്യന്‍ കൂട്ടായ്മയുടെ സംഗമം ബുധനാഴ്ച; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും
Nov 8, 2021, 16:48 IST
കാസര്‍കോട്: (www.kasargodvartha.com 08.11.2021) സാന്ത്വനം ഇലക്ട്രീഷ്യന്‍ കൂട്ടായ്മയുടെ സംഗമം ബുധനാഴ്ച മൊഗ്രാല്‍പുത്തൂര്‍ കല്ലങ്കൈ സല്‍വാ കൻവെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും. കുട്ടായ്മ പ്രസിഡന്റ് എ അബൂബകര്‍ അധ്യക്ഷത വഹിക്കും.
പഴയകാല ഇലക്ട്രീഷ്യന്‍മാരെ ആദരിക്കല്‍, വൈദ്യുതി സുരക്ഷാ ബോധവത്കരണം, സെമിനാര്‍ എന്നിവയും സംഘടിപ്പിക്കും. ഇലക്ട്രികൽ, പ്ലംബിംഗ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ സ്വതന്ത്ര കൂട്ടായ്മയാണ് ഇത്. ഈ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ പ്രശ്‍നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനും നിർധനരായ തൊഴിലാളികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനും കൂട്ടായ്മ മുൻതൂക്കം നൽകുന്നു.
പല ഭാഗങ്ങളിലായി സാമ്പത്തിക പ്രയാസം കാരണം വീട് പണി നിർത്തേണ്ടി വന്ന കുടുംബങ്ങൾക്കും, വൈദ്യുതീകരിക്കാത്ത വീടുകൾക്കും തികച്ചും സൗജന്യമായി തന്നെ ഇലക്ട്രികൽ, വയറിംഗ് ജോലികൾ ചെയ്തു കൊടുത്തും മറ്റു സാന്ത്വന പ്രവർത്തങ്ങളുമായും കൂട്ടായ്മ സജീവമായി പ്രവർത്തിച്ച് വരുന്നു.
വാർത്താസമ്മേളനത്തിൽ കൂട്ടായ്‌മ ചെയർമാൻ ശരീഫ് മല്ലം, ജനറൽ സെക്രടറി ഹാശിം എരിയാൽ, റശീദ് ചെമ്പരിക്ക, ബി എസ് സൈനുദ്ദീൻ, അബ്ദുൽ സത്താർ ചെമ്മനാട്, ശഫീഖ് കൈനോത്ത്, ബശീർ നെല്ലിക്കുന്ന് എന്നിവർ സംബന്ധിച്ചു.

Keywords: Kasaragod, Kerala, News, Inauguration, Rajmohan Unnithan, Mogral Puthur, Press meet, Video, President, Santhwanam Electrician Koottayma will organize programme on Wednesday.
< !- START disable copy paste -->