city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സാബിത്ത് വധം; പോലീസ് അന്വേഷണത്തില്‍ വീഴ്ച്ചയുണ്ടായതായി കോടതിയുടെ നിരീക്ഷണം

കാസര്‍കോട്:(www.kasargodvartha.com 16/05/2019) പ്രമാദമായ മീപ്പുഗിരിയിലെ സാബിത്ത് വധക്കേസില്‍ പോലീസ് അന്വേഷണത്തില്‍ വീഴ്ച്ചയുണ്ടായതായി കോടതിയുടെ നിരീക്ഷണം. കോടതി വാക്കാലാണ് നിരീക്ഷണം നടത്തിയത്. ഉത്തരവ് പുറത്ത് വന്നാല്‍ മാത്രമേ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ. പോലീസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ വീഴ്ച്ചയുണ്ടായതായാണ് വിലയിരുത്തപ്പെടുന്നത്. ഒന്നാം സാക്ഷിയും കൊല്ലപെട്ട സാബിത്തിന്റെ കൂടെ ബൈക്കില്‍ യാത്ര ചെയ്യ്തിരുന്ന സുഹൃത്ത് റഹീസ് കൃത്യമായ മൊഴി നല്‍കിയിട്ടും പ്രതികളെ ശിക്ഷിക്കനുള്ള തലത്തിലേക്ക് പോലീസിന്റെ അന്വേഷണം എത്തിയില്ലെന്നാണ് കരുതുന്നത്.


സാബിത്ത് വധം; പോലീസ് അന്വേഷണത്തില്‍ വീഴ്ച്ചയുണ്ടായതായി കോടതിയുടെ നിരീക്ഷണം

ജെ പി കോളനിയിലെ കെ അക്ഷയ് എന്ന മുന്ന (21), സുര്‍ളു കാളിയങ്ങാട് കോളനിയിലെ കെ എന്‍ വൈശാഖ് (22), ജെ പി കോളനിയിലെ എസ് കെ നിലയത്തില്‍ സച്ചിന്‍ കുമാര്‍ എന്ന സച്ചിന്‍ (22), കേളുഗുഡ്ഡെയിലെ ബി കെ പവന്‍ കുമാര്‍ (30), കൊന്നക്കാട് മാലോം കരിമ്ബിലിലെ ധനഞ്ജയന്‍ (28), ആര്‍ വിജേഷ് (23) എന്നിവരെയാണ് വെറുതെവിട്ടത്.ജെ പി കോളനിയിലെ 17കാരന് എതിരെയുള്ള വിചാരണ പിന്നീട് നടക്കും.


2013 ജൂലൈ ഏഴിന് രാവിലെ 11.30 മണിയോടെ നുളളിപ്പാടി ജെ പി കോളനി പരിസരത്ത് വെച്ചാണ് സുഹൃത്ത് മീപ്പുഗിരിയിലെ റഹീസിനൊപ്പം (23) ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ തടഞ്ഞ് നിര്‍ത്തി സാബിത്തി(18) നെ ഏഴംഗ സംഘം കുത്തികൊലപ്പെടുത്തിയെന്നായിരുന്നു കേസ്. അന്നത്തെ ഡി.വൈ.എസ്.പിയായിരുന്ന മോഹനചന്ദ്രന്‍ നായര്‍, സി.ഐ സുനില്‍കുമാര്‍, എസ്.ഐ. ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പ്രതികള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനും ബി ജെ പി സംസ്ഥാന പ്രസിഡണ്ടുമായ അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയും, ജോസ് കോഴിക്കോടുമാണ്  ഹാജരായത്. കേസിലെ പ്രതികള്‍ക്ക ശിക്ഷ ലഭിക്കുന്നതിനായി സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചിരുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ മുഹമ്മദ് ആലുവ, അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ ശ്രീജി ജോസഫ് തോമസ് എന്നിവരാണ് ഹാജരായത്.പ്രോസിക്യൂഷന്‍ കേസില്‍ നല്ല നിലയില്‍ തന്നെ പ്രവര്‍ത്തിച്ചതായി കോടതി വിലയിരുത്തിയിട്ടുണ്ട്. എന്നാല്‍ പോലീസ് അന്വേഷണത്തിന്റെ പിഴവുകള്‍ തന്നെയാണ് പ്രതികള്‍ നിയമത്തിന്റെ മുന്നില്‍ നിന്നും രക്ഷപ്പെടാന്‍ സഹായകമായത്. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് കോടതി പ്രതികളെ വെറുതെ വിട്ടിരിക്കുന്നത്. കാസര്‍കോട് വര്‍ഗീയ സംഘര്‍ഷ കേസുകളില്‍ പലപ്പോഴും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ കഴിയുന്നതാണ് ഇത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതെന്നാണ് പൊതുജനങ്ങള്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Murder-case, Court, Police, Investigation, Sabith murder case; court observed that police had failed in the probe

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia