city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

RTO enforcement action | ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കി ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം; പ്രതിഷേധവുമായി ബസുടമകള്‍

കാസര്‍കോട്: (www.kasargodvartha.com) ടൂറിസ്റ്റ് ബസുകളുടെ നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കര ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം രംഗത്ത് വന്നതോടെ പ്രതിഷേധവുമായി ബസുടമകള്‍ ഓഫീസിന് മുന്നില്‍ തടിച്ചുകൂടി. 60 ഓളം ടൂറിസ്റ്റ് ബസുടമകളാണ് നിവേദനവും പ്രതിഷേധവും പ്രകടിപ്പിച്ച് അധികൃതര്‍ക്ക് മുന്നിലെത്തിയത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം ചെറിയ രീതിയില്‍ ഓട്ടം കിട്ടി വരുന്നതിനിടയിലാണ് കൊല്ലത്ത് ടൂറിസ്റ്റ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ചതിന്റെ പേരില്‍ തങ്ങളെ ദ്രോഹിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നതെന്നാണ് ബസ് ഉടമകള്‍ പറയുന്നത്.
              
RTO enforcement action | ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കി ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം; പ്രതിഷേധവുമായി ബസുടമകള്‍

10 ലധികം ടൂറിസ്റ്റ് ബസുകള്‍ക്ക് പിഴയിട്ടതോടെയാണ് ഉടമകള്‍ പരാതിയുമായി എത്തിയത്. ഓടാത്ത ബസുകള്‍ക്കും കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാന്‍ വേണ്ടി കര്‍ട്ടന്‍ കെട്ടിയതിന് പോലും പിഴയിട്ടതായി ഉടമകള്‍ പറയുന്നു. ടൂറിസ്റ്റ് ബസുകളെ ഡാന്‍സ് ക്ലബുകളാക്കുന്ന സംവിധാനത്തിന് കടിഞ്ഞാണിടാനാണ് മോടോര്‍ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി രംഗത്തിറങ്ങിയിരിക്കുന്നത്. വിനോദയാത്രകള്‍ക്ക് ആവേശം കൂട്ടാന്‍ ടൂറിസ്റ്റ് ബസുകളില്‍ സ്ഥാപിക്കുന്ന മ്യൂസിക് സിസ്റ്റം, എല്‍ഇഡി മിന്നും ലൈറ്റിങ്, എക്‌സ്ട്രാ ഫിറ്റിംഗ് തുടങ്ങിയവയ്ക്കെതിരെയാണ് മോടോര്‍ വാഹന വകുപ്പ് നടപടി കര്‍ശനമാക്കിയത്.

ലേസര്‍ ലൈറ്റുകളും എതിര്‍വശത്തുനിന്ന് വരുന്ന വാഹനത്തിലെ ഡ്രൈവറുടെ കണ്ണ് അടിച്ചു പോകുന്ന ആര്‍ഭാട ലൈറ്റുകളുമാണ് മിക്ക വാഹനങ്ങളിലുമുള്ളത്. ഉയര്‍ന്ന ശബ്ദത്തോടെയുള്ള മ്യൂസിക് സിസ്റ്റം മിക്ക ടൂറിസ്റ്റ് ബസുകളിലുമുണ്ട്. വലിയ സ്പീകറുകളും സബ് വൂഫറുകളും ഘടിപ്പിച്ച് ഉച്ചത്തില്‍ പാട്ടുവെച്ച് ഓടുന്ന ബസുകളിലാണ് പരിശോധന നടത്തി വരുന്നത്. ഹൈകോടതി നിര്‍ദേശപ്രകാരമുള്ള സര്‍കാര്‍ ഉത്തരവിന്റെ അടിസ്ഥനത്തിലാണ് നടപടിയെന്നാണ് മോടോര്‍ വാഹന വകുപ്പ് ഉദ്യാഗസ്ഥര്‍ വ്യക്തമാക്കുന്നത്. എക്‌സ്ട്രാ ഫിറ്റിംഗ്‌സുകള്‍ അഴിച്ചുമാറ്റി ബസുകള്‍ പഴയപടിയാക്കി മോടോര്‍ വാഹന വകുപ്പിന് മുന്‍പാകെ ഹാജരാക്കണമെന്ന് നിര്‍ദേശിച്ച് പിഴ ചുമത്തിയാണ് വാഹനങ്ങള്‍ വിട്ടയക്കുന്നത്.


ചുറ്റും പല നിറത്തില്‍ മിന്നിക്കത്തുന്ന എല്‍ഇഡി ബള്‍ബുകളുമായി ഓടുന്ന ബസുകള്‍ മറ്റു വാഹനങ്ങള്‍ക്ക് ഭീഷണിയാണെന്ന് ഉദ്യാഗസ്ഥര്‍ പറയുന്നു. നാലുഭാഗത്തും മിന്നിത്തിളങ്ങുന്ന ലൈറ്റ് ഉള്ളതിനാല്‍ ഇന്‍ഡികേറ്ററും ബ്രേക് ലൈറ്റും പലപ്പോഴും മറ്റ് വാഹനങ്ങള്‍ക്ക് തിരിച്ചറിയാനാകുന്നില്ല. ഇത് അപകടത്തിനു കാരണമാകുന്നു. വാഹനങ്ങളിലെ ലൈറ്റുകളുടെ കാര്യത്തിലും നിശ്ചിത സ്റ്റാന്‍ഡേര്‍ഡുകള്‍ പാലിക്കണമെന്നാണ് മോടോര്‍ വാഹന വകുപ്പ് ചട്ടം അനുശാസിക്കുന്നത്. എക്ട്രാ ഫിറ്റിംഗ്‌സുകള്‍ അഴിച്ചുമാറ്റിയാല്‍ നടപടിയില്‍ നിന്ന് ഒഴിവാകാമെന്നും ഇതിന് സാവകാശം നല്‍കാമെന്നും മാനുഷീക പരിഗണനയുടെ പേരില്‍ നടപടി ഒഴിവാക്കാനാകില്ലെന്നും മോടോര്‍ വാഹന ഉദ്യോഗസ്ഥര്‍ ടൂറിസ്റ്റ് ബസ് ഉടമകളെ അറിയിച്ചിട്ടുണ്ട്.

കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഓടിക്കുന്ന രീതിയില്‍ സര്‍വീസ് നടത്തിയാല്‍ അത് ടൂറിസ്റ്റ് ബസ് വ്യവസായത്തിന് വലിയ തകര്‍ച ഉണ്ടാകുമെന്ന് ഉടകള്‍ പരിഭവം പറയുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ടൂറിസ്റ്റ് ബസുകള്‍ നിയന്ത്രണങ്ങളൊന്നും പാലിക്കുന്നില്ലെന്നും അവര്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും കാസര്‍കോട്ടെ ബസ് ഉടമകള്‍ കുറ്റപ്പെടുത്തുന്നു.

Keywords: News, Kerala, Kasaragod, Top-Headlines, Protest, Bus-owners, Video, RTO, Police, Bus, RTO Enforcement Department, Bus Owners Protest, RTO enforcement department tightened action against violations of rules by tourist buses; Bus owners protest.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia