കൊലപ്പെടുത്തിയത് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞതിനാല്‍; ഭര്‍ത്താവിനെ കൊല്ലാതെ വിട്ടത് മരിച്ചെന്നുകരുതി
Dec 14, 2017, 18:12 IST
ചീമേനി: (www.kasargodvartha.com 14.12.2017) റിട്ട. അധ്യാപിക പൊതാവൂര്‍ പുലിയന്നൂരിലെ ജാനകിയെ കവര്‍ച്ച സംഘം കൊലപ്പെടുത്തിയത് തങ്ങളെ തിരിച്ചറിഞ്ഞുവെന്നതിനാലാണെന്ന് പോലീസ് നിഗമനം. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് ജാനകിയെ മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം കഴുത്തറുത്ത് കൊന്നത്.
കോളിംഗ് ബെല്ല് അടിച്ചത് കേട്ട് വാതില്‍ തുറന്ന ജാനകിയുടെ വായ മുഖംമൂടി സംഘം പ്ലാസ്റ്റര്‍ കൊണ്ട് ഒട്ടിക്കുകയായിരുന്നു. പിടിവലിക്കിടയില്‍ അക്രമി സംഘത്തെ തിരിച്ചറിഞ്ഞതാകാം ക്രൂരമായ കൊലപാതകത്തിന് കാരണമെന്ന് പോലീസ് അനുമാനിക്കുന്നു. ബഹളം കേട്ട് എത്തിയ ഭര്‍ത്താവ് കൃഷ്ണന്‍ കുത്തേറ്റ് ബോധരഹിതനായി വീണപ്പോള്‍ അദ്ദേഹവും മരണപ്പെട്ടുവെന്ന് കരുതിയാണ് അക്രമിസംഘം സ്ഥലം വിട്ടത്. വ്യാഴാഴ്ച ഉച്ചയോടെ സംഭവസ്ഥലത്തെത്തിയ ഉത്തരമേഖല ഐജി മഹിപാല്‍ യാദവ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനുമായി ചര്‍ച്ച നടത്തി.
അന്വേഷണത്തിന് കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ദാമോദരന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് ചര്‍ച്ചയില്‍ ധാരണയായത്. അന്വേഷണത്തിന് ജില്ല പോലീസ് മേധാവി കെ ജി സൈമണ്‍ മേല്‍നോട്ടം വഹിക്കും.
WATCH VIDEO
Related News:
റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു
റിട്ട. അദ്ധ്യാപികയെ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി ; ഭര്‍ത്താവിനും കഴുത്തിന് വെട്ടേറ്റു, 60,000 രൂപയും മോതിരവും കവര്‍ന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, cheemeni, Murder-case, Murder, Robbery, husband, Rtd. Teacher's murder; Investigation for masked men