Road accident | അപകട ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു; ഗുരുതരമായി പരിക്കേറ്റത് ദമ്പതികള്‍ക്ക്
Aug 30, 2022, 20:58 IST
നീലേശ്വരം: (www.kasargodvartha.com) രാജാറോഡില്‍ നടന്ന വാഹനാപകടത്തിന്റെ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. രാജാറോഡില്‍ ഹെഡ് പോസ്റ്റോഫീസിന് സമീപം റെയില്‍വേ മേല്‍പാലം ആരംഭിക്കുന്നിടത്തുണ്ടായ അപകട ദൃശ്യമാണ് പ്രചരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത് കല്ലൂരാവിയിലെ ദമ്പതികള്‍ക്കാണെന്ന് വ്യക്തമായി.
കല്ലുരാവി പുതിയകണ്ടത്തെ സികെ റാശിദ് (42), ഭാര്യ സീനത് (38) എന്നിവര്‍ക്കാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇരുവരെയും മംഗ്‌ളൂറിലെ തേജസ്വിനി ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. റാശിദും ഭാര്യയും സഞ്ചരിച്ച കെഎല്‍ 60 ടി 5380 നമ്പര്‍ സ്‌കൂടറില്‍ പിന്നില്‍ നിന്നും വന്ന കെഎല്‍ 86 എ 2494 നമ്പര്‍ കാര്‍ ഇടിക്കുകയായിരുന്നു.
മേല്‍പാലം ഇറങ്ങിവരികയായിരുന്ന സ്‌കൂടറില്‍ അതേദിശയില്‍നിന്നുതന്നെ അമിതവേഗതയിലും അശ്രദ്ധയിലും വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂടറില്‍ നിന്നും ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ചികിത്സയിലുള്ള ഇരുവരും അപകടനില തരണം ചെയ്തു. സംഭവത്തില്‍ കാര്‍ ഓടിച്ച ആള്‍ക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.

Keywords: Latest-News, Kerala, Kasaragod, Nileshwaram, Top-Headlines, Accident, Video, Social-Media, Police, Road accident: Video on social media.
< !- START disable copy paste -->