ആ മനുഷ്യസ്നേഹിയെ തിരിച്ചറിഞ്ഞു, കെട്ടിടത്തില്‍ നിന്നു വീണ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ മുന്‍കൈയെടുത്തത് അഭിഭാഷകയായ രഞ്ജിനി, വീഡിയോ കാണാം
Jan 29, 2018, 14:04 IST
കൊച്ചി:(www.kasargodvartha.com 29.01.2018) പത്മ ജംഗ്ഷനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ തൃശൂര്‍ സ്വദേശി ഷാജിയെ ആശുപത്രിയിലെത്തിക്കാന്‍ മുന്‍കൈയെടുത്ത ആ മനുഷ്യസ്നേഹിയെ തിരിച്ചറിഞ്ഞു. കൊച്ചിയില്‍ നോക്കുകുത്തിയായ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഹൈക്കോടതി അഭിഭാഷകയായ രഞ്ജിനിയാണ് ഷാജിയെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായത്.
രഞ്ജിനി മെട്രോ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് കെട്ടിടത്തില്‍ നിന്നും വീണു കിടക്കുന്ന ഷാജിയെ കാണുന്നത്. തലയ്ക്കും കാലിനും ഗുരുതര പരുക്കേറ്റ നിലയിലായിരുന്നു അയാള്‍.
ഷാജി കെട്ടിടത്തില്‍ നിന്നി വീണ് കുറച്ച് നേരം കഴിഞ്ഞാണ് രഞ്ജിനി അതുവഴി വന്നത് കൂടി നിന്നിരുന്ന ആളുകളോട് ആശുപത്രിയിലെത്തിക്കാന്‍ അപേക്ഷിച്ചെങ്കിലും ആരും തയ്യാറായില്ലെന്ന് രഞ്ജിനി പറയുന്നു.
ആരും രഞ്ജിനിയുടെ ആവശ്യം കേള്‍ക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് തനിക്ക് പരിചയമുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ബന്ധപ്പെട്ടെങ്കിലും അവിടെ ആംബുലന്‍സില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ അതുവഴു വന്ന ഒരു കാറില്‍ ഷാജിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നെന്ന് രഞ്ജിനി പറയുന്നു.
ആ സമയം അപകടത്തില്‍പ്പെട്ട മനുഷ്യന്റെ കുടുംബത്തിലുള്ളവരെക്കുറിച്ചാണ് താന്‍ ചിന്തിച്ചതെന്നും അതുകൊണ്ടാണ് അയാളെ ആശുപത്രിയില്‍ എത്തിച്ചതെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Top-Headlines, Hospital, Injured, Video, Building, Ranjini, the lawyer, took the initiative to get the man in the hospital to get the injured man fallen from the building, < !- START disable copy paste -->
രഞ്ജിനി മെട്രോ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് കെട്ടിടത്തില്‍ നിന്നും വീണു കിടക്കുന്ന ഷാജിയെ കാണുന്നത്. തലയ്ക്കും കാലിനും ഗുരുതര പരുക്കേറ്റ നിലയിലായിരുന്നു അയാള്‍.
ഷാജി കെട്ടിടത്തില്‍ നിന്നി വീണ് കുറച്ച് നേരം കഴിഞ്ഞാണ് രഞ്ജിനി അതുവഴി വന്നത് കൂടി നിന്നിരുന്ന ആളുകളോട് ആശുപത്രിയിലെത്തിക്കാന്‍ അപേക്ഷിച്ചെങ്കിലും ആരും തയ്യാറായില്ലെന്ന് രഞ്ജിനി പറയുന്നു.
ആരും രഞ്ജിനിയുടെ ആവശ്യം കേള്‍ക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് തനിക്ക് പരിചയമുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ബന്ധപ്പെട്ടെങ്കിലും അവിടെ ആംബുലന്‍സില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ അതുവഴു വന്ന ഒരു കാറില്‍ ഷാജിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നെന്ന് രഞ്ജിനി പറയുന്നു.
ആ സമയം അപകടത്തില്‍പ്പെട്ട മനുഷ്യന്റെ കുടുംബത്തിലുള്ളവരെക്കുറിച്ചാണ് താന്‍ ചിന്തിച്ചതെന്നും അതുകൊണ്ടാണ് അയാളെ ആശുപത്രിയില്‍ എത്തിച്ചതെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Top-Headlines, Hospital, Injured, Video, Building, Ranjini, the lawyer, took the initiative to get the man in the hospital to get the injured man fallen from the building,