Rajmohan Unnithan | ആശാ വര്‍കര്‍മാര്‍ക്ക് ഇന്‍സെന്റ്റീവ്, ഹോണറേറിയം എന്നിവ വര്‍ധിപ്പിക്കണമെന്നും സര്‍കാര്‍ ജീവനക്കാരായി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് രാജ്മോഹന്‍ ഉണ്ണിത്താന് എംപി ലോക്സഭയില്‍
Dec 20, 2022, 15:45 IST
കാസര്‍കോട്: (www.kasargodvartha.com) ആശാ വര്‍കര്‍മാര്‍ക്ക് ഇന്‍സെന്റ്റീവ്, ഹോണറേറിയം എന്നിവ വര്‍ധിപ്പിക്കാനും ഇവരെ സര്‍കാര്‍ ജീവനക്കാരായി അംഗീകരിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്മോഹന്‍ ഉണ്ണിത്താന് എംപി ലോക്സഭയില്‍ വിഷയം ഉന്നയിച്ചു. പാര്‍ലമെന്റിന്റെ ശൂന്യവേളയിലാണ് എംപി ഇക്കാര്യം ഉന്നയിച്ചത്. സംസ്ഥാനത്ത് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ആയിരക്കണക്കിന് ആശാ വര്കര്മാര് വളരെ പ്രയാസം അനുഭവിക്കുകയാണ്. കാസര്‍കോട് ജില്ലയില്‍ മാത്രം നിലവില്‍ ആയിരത്തിനടുത്ത് ആശാ വര്കര്മാര് ജോലി ചെയ്യുന്നുണ്ടെന്ന് എംപി പറഞ്ഞു. നാട്ടിലെ ആരോഗ്യ മേഖലയില്‍ നിറസാന്നിധ്യവും ഒഴിച്ച് കൂടാന്‍ സാധിക്കാത്ത മാനുഷിക വിഭവവുമാണ് ഇവരുടേത്.
പാര്‍ട് ടൈം വര്‍ക് എന്ന് പറഞ്ഞാണ് ഇവരെ സര്‍കാര്‍ ജോലിക്കായി നിയോഗിച്ചത്. എന്നാലിപ്പോള്‍ അത് ഒരു മുഴുവന്‍ സമയ പ്രവര്‍ത്തനമായി മാറിയിരിക്കുകയാണെന്ന് എംപി ചൂണ്ടിക്കാട്ടി. ആശാ വര്‍കര്‍മാരുടെ ഒരു മാസത്തെ പ്രവര്‍ത്തനം പരിശോധിച്ചാല്‍ അവര്‍ ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് മനസിലാക്കാന്‍ സാധിക്കും. ഇവരുടേത് ദയനീയ സ്ഥിതിയാണ്. വര്‍ഷങ്ങളായി ഉന്നയിക്കുന്ന ഇവരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിച്ച് ഇന്‍സെന്റീവ്, ഹോണറേറിയം എന്നിവ വര്‍ധിപ്പിക്കാനും ഇവരുടെ തൊഴിലിന്റെ രീതിയും ഉത്തരവാദിത്തവും കണക്കിലെടുത്ത് ആശാവര്കര്മാരെയെല്ലാം സര്‍കാര്‍ ജീവനക്കാരായി അംഗീകരിക്കണമെന്നും ലോക്സഭയുടെ ശൂന്യ വേളയില്‍ വിഷയം അവതരിപ്പിച്ച് കൊണ്ട് രാജ്മോഹന്‍ ഉണ്ണിത്താന് എംപി ആവശ്യപ്പെട്ടു.
കുട്ടികളുടെ പ്രതിരോധകുത്തിവെപ്പ്, ജീവിതശൈലിരോഗ ക്ലിനിക്, രണ്ട് ദിവസം ആര്‍ദ്രം ഡ്യൂടി, പ്രൈമറി പാലിയേറ്റിവ്, സെകന്‍ഡറി പാലിയേറ്റിവ്, സബ്സെന്റര്‍ ലെവല്‍ മീറ്റിംഗ്, പഞ്ചായത് തല യോഗം, ന്യൂട്രിഷന്‍ ക്ലാസ്, അമ്മമാര്‍ക്കുള്ള യോഗം, വാര്‍ഡ് തല അവലോകന യോഗം, കോവിഡ് വാക്സിനേഷന്, അതുകൂടാതെ പകര്‍ചവ്യാധികളുടെ പ്രവര്‍ത്തനം, ക്ലോറിനേഷന്, ടി ബി കേസുണ്ടെങ്കില്‍ അവര്‍ക്ക് മരുന്നുകൊടുക്കന്നതിനായി വീടുകള്‍ സന്ദര്‍ശിക്കണം. കൂടാതെ 50 സാധാരണ വീടും, 20 ഗര്‍ഭിണികള്‍, അമ്മമാരും കുട്ടികളുള്ള വീടും, ഒറ്റയ്ക്ക് താമസിക്കുന്ന 20 പേര് എന്നിങ്ങനെ ചുരുങ്ങിയത് 98 വീടുകളില്‍ ഒരു മാസം സന്ദര്‍ശനം നടത്തണം.
കിടപ്പ് രോഗികളുള്ള വീടുകളും സന്ദര്‍ശനം നടത്തി അവര്‍ക്കാവശ്യമായ സഹായം ചെയ്ത് കൊടുക്കണം. ഗര്‍ഭിണിയെ മൂന്ന് മാസത്തിനുമുമ്പുതന്നെ കണ്ടെത്തി രജിസ്റ്റര്‍ ചെയ്യിക്കണം. കുത്തിവെപ്പ് എടുക്കാനുള്ള കുട്ടികളെ അതാത് മാസം കണ്ടെത്തി കുത്തിവെപ്പ് എടുപ്പിക്കണം. എന്നാല്‍ നിലവില്‍ വര്‍കര്‍മാര്‍ക്ക് കിട്ടുന്നത് സംസ്ഥാന സര്‍കാരിന്റെ വെറും 6000 രൂപ മാത്രമാണ്. ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ തുക വര്‍ധിപ്പിച്ചിട്ടുമില്ല. കേന്ദ്രസര്‍ക്കാരിന്റെത് നിശ്ചിത വീട് (29) സന്ദര്‍ശത്തിന് 2000 രൂപയാണ്. കേന്ദ്ര സര്‍കാര്‍ വകയായി ഗര്‍ഭിണിയെ രജിസ്റ്റര്‍ ചെയ്താല്‍, കുട്ടികളുടെ കുത്തിവെപ്പ് തിമിര ശസ്ത്രക്രിയ എന്നീ പ്രവര്‍ത്തനങ്ങള്‍ക്കായി മാസം ഒരു നിശ്ചിത തുക ഇന്സെന്റീവായിട്ടും ലഭിക്കും.
ഇതിന് പുറമെ പ്രകൃതിദുരന്തം വരുമ്പോഴും, ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകള്‍ വരുമ്പോഴും അവിടെയെത്തി വേണ്ട സഹായം ഇവര്‍ ചെയ്തു കൊടുക്കാറുണ്ട്. കോവിഡ് വന്നപ്പോള്‍ രാവെന്നോ പകലെന്നോ ഇല്ലാതെ കഷ്ടപ്പെട്ട് പണിയെടുത്തവരാണ് ആശാ വര്കര്മാരെന്നും എംപി കൂട്ടിച്ചേര്‍ത്തു.
പഞ്ചായതുകളില്‍ എന്തെങ്കിലും സര്‍വേ വരുമ്പോള്‍ അവരെയും സഹായിക്കണം മറ്റു വകുപ്പുകളുടെ ഫീല്‍ഡ് അന്വേഷണം വരുമ്പോള്‍ അവര്‍ക്കും സഹായം ചെയ്തുകൊടുക്കണം. പോളിയോ വാക്സിന് തുടങ്ങിയ കാലം മുതല്‍ വര്‍ഷത്തിലൊരിക്കല്‍ പോളിയോ മരുന്ന് വിതരണം ചെയ്യേണ്ടതുണ്ട്. അതിന് മൂന്ന് ദിവസത്തെ പ്രവര്‍ത്തനം നടത്തുന്നതിന് ഒരു ദിവസം 75 രൂപ നിരക്കില്‍ 225 രൂപ ലഭിക്കും. കൂടാതെ മന്ത് രോഗഗുളിക വിതരണം കൂടി ഇവരുടെ ചുമതലയാണ്. ഏറ്റവും അടിയന്തിരമായി ആശാ വര്‍കര്‍മാരുടെ ഇന്‍സന്റീവ് നിരക്ക് ഗണ്യമായി വര്‍ധിപ്പിക്കുകയോ അല്ലെങ്കില്‍ പ്രതിമാസം കുറഞ്ഞത് 15000 രൂപ എങ്കിലും ഹോണറേറിയം അനുവദിച്ചു നല്‍കുന്നതോടൊപ്പം സര്‍കാര്‍ ജീവനക്കാരായി അംഗീകരിച്ച് മറ്റു ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നും എംപി ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും നേരെത്തെ പ്രധാനമന്ത്രി, കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി, സംസ്ഥാന മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവര്‍ക്ക് കത്ത് നല്‍കിയിരുന്നെങ്കിലും അനുകൂലമായ യാതൊരു നടപടിയും സര്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും അതുകൊണ്ടാണ് സഭയില്‍ വിഷയം വീണ്ടും അവതരിപ്പിച്ചതെന്നും എംപി അറിയിച്ചു.

Keywords: Latest-News, Kerala, Kasaragod, New Delhi, Top-Headlines, Video, Rajmohan Unnithan, Government, Job, Asha Worker, Rajmohan Unnithan MP in Lok Sabha demanding increase in incentives and honorarium for Asha workers.
< !- START disable copy paste -->