വഴി തെറ്റുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 'പുതുമയുടെ പുതിയ ലോകം' സമ്മാനിച്ച് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍; 15 മിനുട്ട് ദൈര്‍ഘ്യമുള്ള ഹൃസ്വ ചിത്രം യൂട്യൂബിലെത്തി
Sep 17, 2018, 20:08 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 17.09.2018) വഴി തെറ്റുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 'പുതുമയുടെ പുതിയ ലോകം' സമ്മാനിച്ച് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ഹൃസ്വചിത്രം പ്രകാശനം ചെയ്തു. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഗോകുല്‍ എന്‍. നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പുതുമയുടെ പുതിയ ലോകം' എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശനം കഴിഞ്ഞ ദിവസം ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്രതാരങ്ങളായ വിഷ്ണു നമ്പ്യാര്‍, ശ്രീവിദ്യ നായര്‍, ഗായകന്‍ രതീഷ് കണ്ടടുക്കം എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.
ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ മൊയ്തീന്‍കുട്ടി ഹാജി സി.ഡി. ഏറ്റുവാങ്ങി. പ്രിന്‍സിപ്പള്‍ കെ.വി. മണികണ്ഠദാസ് അധ്യക്ഷത വഹിച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ നിഷാന്ത് പ്ലാവിലായ, എന്‍ അനീഷ്, ഗോകുല്‍ എന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. കലാലയങ്ങളില്‍ പെരുകിവരുന്ന ലഹരിക്കെതിരെ ചട്ടഞ്ചാല്‍ സ്‌കൂളിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികളാണ് ഷോര്‍ട്ട് ഫിലിം ഒരുക്കിയത്.
WATCH VIDEO
< !- START disable copy paste -->

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, chattanchal, Video, Students, Top-Headlines, Puthumayude Puthiya Lokam Short film in Youtube