city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നസീമും ശിവരഞ്ജിത്തും പ്രണവും ചെയ്ത തെറ്റിന് പി എസ് സി ഞങ്ങളെയെന്തിന് ക്രൂശിക്കണം? കാക്കിയണിയാന്‍ കൊതിച്ച് 20,000ത്തോളം യുവാക്കളുടെ കാത്തിരിപ്പ് തുടരുന്നു; പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും ഉദ്യോഗാര്‍ത്ഥികള്‍

കാസര്‍കോട്: (www.kasargodvartha.com 01.10.2019) നസീമും ശിവരഞ്ജിത്തും പ്രണവും ചെയ്ത തെറ്റിന് പി എസ് സി ഞങ്ങളെയെന്തിന് ക്രൂശിക്കണം? ചോദിക്കുന്നത് കാക്കിയണിയാന്‍ മോഹിച്ച യുവാക്കളാണ്. പി എസ് സിയുടെ പോലീസ് കോണ്‍സ്റ്റബിള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളാണ് അനിശ്ചിതമായ കാത്തിരിപ്പ് തുടരുന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ മൂന്ന് എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് കോണ്‍സ്റ്റബിള്‍ ലിസ്റ്റ് യാതൊരു നടപടിയുമില്ലാതെ കോള്‍ഡ് സ്‌റ്റോറേജില്‍ കിടക്കുന്നത്.

പി എസ് സിയുടെ ഈ നടപടിയെ തുടര്‍ന്ന് വനിതാ ബറ്റാലിയനിലടക്കം 20,000 ത്തോളം ഉദ്യോഗാര്‍ത്ഥികളുടെ ഭാവിയാണ് തുലാസിലായിരിക്കുന്നത്. സാധാരണ ഒരു വര്‍ഷമാണ് പോലീസ് കോണ്‍സ്റ്റബിള്‍ ലിസ്റ്റിന്റെ കാലാവധി. എന്നാല്‍ ഈ ലിസ്റ്റ് പുറത്തിറങ്ങിയിട്ട് മൂന്ന് മാസം പിന്നിട്ടുകഴിഞ്ഞു. ഇനി ചുരുങ്ങിയ മാസത്തിനുള്ളില്‍ നിയമനം നടത്തിയില്ലെങ്കില്‍ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ പരിശ്രമം വിഫലമാകും. അന്വേഷണം നടക്കുന്നതിനാല്‍ വനിതാ ബറ്റാലിയനില്‍ കായികക്ഷമതാ പരിശോധന പോലും നടത്തിയിട്ടില്ല.

നസീമും ശിവരഞ്ജിത്തും പ്രണവും ചെയ്ത തെറ്റിന് പി എസ് സി ഞങ്ങളെയെന്തിന് ക്രൂശിക്കണം? കാക്കിയണിയാന്‍ കൊതിച്ച് 20,000ത്തോളം യുവാക്കളുടെ കാത്തിരിപ്പ് തുടരുന്നു; പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും ഉദ്യോഗാര്‍ത്ഥികള്‍



വിഷയത്തില്‍ അനുകൂലനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പി എസ് സി അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അന്വേഷണം പൂര്‍ത്തിയായ ശേഷം നിയമനം നടത്താമെന്നാണ് പി എസ് സിയുടെ മറുപടി. ഇത് അംഗീകരിക്കാന്‍ കഴിയില്ല. കഷ്ടപ്പെട്ട് പഠിച്ചാണ് ഞങ്ങള്‍ ലിസ്റ്റില്‍ കയറിയത്. അധികൃതരുടെ ഒത്താശയോടെ ചിലര്‍ കോപ്പിയടിച്ചതിന് ഞങ്ങളുടെ ഭാവി തുലയ്ക്കരുത്. ഇവര്‍ പറയുന്നു. കാക്കി മോഹിച്ച് സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടിയവരാണ് ഞങ്ങള്‍. പ്രായ പരിധി കഴിഞ്ഞവരടക്കം ഈ ലിസ്റ്റില്‍ നിയമനം ലഭിച്ചില്ലെങ്കില്‍ ആത്മഹത്യയല്ലാതെ വേറെ വഴിയില്ല.

ഇതേതുടര്‍ന്നാണ് ലിസ്റ്റിലുള്‍പ്പെട്ടവരുടെ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം കാസര്‍കോട്ട് പി എസ് സി ഓഫീസിന് മുന്നില്‍ സൂചനാസമരം നടത്തിയത്. അനുകൂലനടപടികള്‍ എത്രയും വേഗം സ്വീകരിച്ചില്ലെങ്കില്‍ മുഴുവന്‍ ജില്ലാ ആസ്ഥാനങ്ങളിലേക്കും സെക്രട്ടേറിയറ്റിലേക്കും അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും ഭാരവാഹികള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, News, Kerala, PSC, Examination, Police, PSC exam; Irregularity in Police constable rank list

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia