city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെർക്കളം അബ്ദുല്ല സ്മാരക സാംസ്ക്കാരിക അവാർഡുകൾ പ്രഖ്യാപിച്ചു

കാസർകോട്: (www.kasargodvartha.com 14.09.2020) ചെർക്കളം അബ്ദുല്ല സ്മാരക സാംസ്ക്കാരിക 'സല്യൂട്ട് അവാർഡ് 2020' പ്രഖ്യാപിച്ചു. ലോക് ഡൗൺ കാലത്തെ മികച്ച സാമൂഹ്യ പ്രവർത്തകരെയും സാമൂഹ്യ ജീവകാരുണ്യ സംഘടനകളെയും ആദരിക്കുക എന്ന ഉദ്ദേശത്തോടെ, ചെർക്കളം അബ്ദുല്ലയുടെ മകൻ നാസർ ചെർക്കളം ചെയർമാനായ അജ് വാ ഫൗൺഡേഷൻ ഫോർ സോഷ്യൽ ആക്ടിവിറ്റീസ് ആണ് അവാർഡ് ഏർപ്പെടുത്തിയത്. ജ്യൂറി ചെയർമാനും ചിത്രകാരനുമായ ശങ്കരനാരായണ പുണിഞ്ചിത്തായ (പി എസ് പുണിഞ്ചിത്തായ) ആണ് അവാർഡ് വിവരം കാസർകോട് പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. മുൻ മന്ത്രിയും കാസര്കോട്ടുകാരുടെ എക്കാലത്തെയും അനിഷേധ്യ നേതാവുമായ ചെർക്കളം അബ്ദുല്ല മത സൗഹാർദ്ദത്തിനും കലാ കായിക രംഗത്തും അർപ്പിച്ച സംഭാവനകൾ വിലപ്പെട്ടതാണെന്ന് പി എസ് പുണിഞ്ചിത്തായ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ  സ്മരണ നിലനിർത്തുന്നതിനായി മക്കളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിലുള്ള അജ്‌ വാ ഫൗൺഡേഷൻ നടത്തുന്ന സേവനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെർക്കളം അബ്ദുല്ല സ്മാരക സാംസ്ക്കാരിക അവാർഡുകൾ പ്രഖ്യാപിച്ചു


ഗൾഫിലെ മികച്ച സാമൂഹ്യ ജീവ കാരുണ്യ സംഘടന വിഭാഗത്തിൽ ഡോണ്ട് വെയിസ്റ്റ് ഫുഡ് ഗ്ലോബൽ മിഡിൽ ഈസ്റ്റ് (DWF-Global-Middle East) എന്ന സംഘടനക്കാണ് അവാർഡ്. ഗൾഫിലെ മികച്ച സാമൂഹ്യ ജീവ കാരുണ്യ ജില്ലാ കമ്മിറ്റിക്കുള്ള അവാർഡ് സലാല കെ എം സി സി കോഴിക്കോട് ജില്ലാ കമ്മിറ്റിക്കും യു എ ഇ യിലെ മികച്ച സാമൂഹ്യ ജീവ കാരുണ്യ പഞ്ചായത്ത് കമ്മിറ്റിയായി  ദുബൈ കെ എം സി സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയെയും  തിരഞ്ഞെടുത്തു. ഖത്തറിലെ മികച്ച സാമൂഹ്യ ജീവ കാരുണ്യ മുനിസിപ്പൽ കമ്മിറ്റി ഖത്തർ കെ എം സി സി കാസർകോട് മുനിസിപ്പൽ കമ്മിറ്റിയാണ്. ഒമാനിലെ മികച്ച സാമൂഹ്യ ജീവ കാരുണ്യ മണ്ഡലം കമ്മിറ്റി മസ്കറ്റ് കെ‌ എം‌ സി‌ സി കാസർകോട് മണ്ഡലം കമ്മിറ്റിയും (ഒമാൻ കസ്രോട്ടർ), ഒമാനിലെ മികച്ച സാമൂഹ്യ ജീവ കാരുണ്യ ഏരിയ കമ്മിറ്റി - മസ്‌കറ്റ് കെ എം സി സി റൂവി ഏരിയ കമ്മറ്റിയുമാണ്. യു എ ഇ യിലെ മികച്ച സാമൂഹ്യ ജീവ കാരുണ്യ പ്രവർത്തകൻ - ഷബീർ കിഴൂരും ഒമാനിലെ മികച്ച സാമൂഹ്യ ജീവ കാരുണ്യ പ്രവർത്തകൻ - അനസുദ്ദീൻ കുറ്റ്യാടി, ഖത്തറിലെ മികച്ച സാമൂഹ്യ ജീവ കാരുണ്യ പ്രവർത്തകൻ - നൗഫൽ മല്ലത്ത്, കാസർകോട് ജില്ലയിലെ മികച്ച സാമൂഹ്യ ജീവകാരുണ്യ സംഘടന - കാസർകോട് മുനിസിപ്പാലിറ്റി എസ് കെ എസ് എസ് എഫ് വിഖായ, കാസർകോട് മുനിസിപ്പാലിറ്റിയിലെ  മികച്ച സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകൻ - അഷ്റഫ് എടനീർ, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ മികച്ച സാമൂഹ്യ ജീവകാരുണ്യ പ്രവർത്തക - വിനോദിനി വി പി, അജാനൂർ പഞ്ചായത്തിലെ മികച്ച സാമൂഹ്യ ജീവകാരുണ്യ പ്രവർത്തക - സിസ്റ്റർ ജയ ആൻ്റോ മംഗലത്ത്, പള്ളിക്കര പഞ്ചായത്തിലെ മികച്ച സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകൻ - മുനീർ തമന്ന, ചെമ്മനാട് പഞ്ചായത്തിലെ മികച്ച സാമൂഹ്യ ജീവകാരുണ്യ സംഘടന - 289 റോവർ ക്രൂ ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ്, ചെമ്മനാട് പഞ്ചായത്തിലെ മികച്ച സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകൻ - ബി കെ മുഹമ്മദ് ഷാ, കുമ്പള പഞ്ചായത്തിലെ മികച്ച സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകൻ - അബൂബക്കർ സിദ്ദീഖ്, ബദിയഡുക്ക പഞ്ചായത്തിലെ മികച്ച സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകൻ - മാഹിൻ കേളോട്ട്, മധൂർ പഞ്ചായത്തിലെ മികച്ച സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകൻ - ഹബീബ് ചെട്ടുംകുഴി, മുളിയാർ പഞ്ചായത്തിലെ മികച്ച സാമൂഹ്യ ജീവകാരുണ്യ സംഘടന - സ്മാർട്ട് മെഡി കെയർ, മുളിയാർ പഞ്ചായത്തിലെ മികച്ച സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകൻ - എബി കുട്ടിയാനം, ചെങ്കള പഞ്ചായത്തിലെ മികച്ച സാമൂഹ്യ ജീവകാരുണ്യ സംഘടന - മുസ് ലിം യൂത്ത് ലീഗ് ചെങ്കള ശാഖ, ചെങ്കള പഞ്ചായത്തിലെ മികച്ച സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകൻ - ബി എം അബ്ദുൽ ഗഫൂർ ബേവിഞ്ചെ, മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ മികച്ച സാമൂഹ്യ ജീവകാരുണ്യ സംഘടന - കെ വൈ സി ക്ലബ്, മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ മികച്ച പ്രവർത്തകൻ - മാഹിൻ കുന്നിൽ എന്നിവരാണ് അവാർഡ് ജേതാക്കൾ. 

രണ്ട് മാസങ്ങൾക്ക് മുമ്പാണ് അവാർഡിനുള്ള എൻട്രികൾ ക്ഷണിച്ചത്. കാസർകോട് ജില്ലയിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും ഓൺലൈൻ എൻട്രികൾ സ്വീകരിച്ചതിന് ശേഷം സാമൂഹ്യ, സാംസ്കാരിക, മാധ്യമ, ആരോഗ്യ, വിദ്യാഭ്യാസ, നിയമ, നിയമപാലന, കലാരംഗം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരായ പത്തംഗ ജ്യൂറിയാണ് അവാർഡിന് അർഹരായവരെ കണ്ടെത്തിയത്.  പ്രശസ്ത ട്രെയ്നറും മോട്ടിവേഷൻ സ്‌പീക്കറുമായ വി വേണുഗോപാൽ, ഹെൽത്ത് സൂപ്പർവൈസർ ബി അഷ്റഫ്, കാസർകോട് വാർത്ത എഡിറ്റർ അബ്ദുൽ മുജീബ്, അഡ്വക്കേറ്റ് കെ കെ മുഹമ്മദ് ഷാഫി, റിട്ട. പോലീസ് ഓഫീസർ ഹാജ നസ്റുദ്ദീൻ, അധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ ടി കെ അഹമ്മദ് മാസ്റ്റർ, സാമൂഹ്യ പ്രവർത്തകരായ അബ്ദുൽ ഖാദർ ചെങ്കള, ഷമീർ പാറയിൽ മസ്ക്കറ്റ്, സാമൂഹ്യ നിരൂപകൻ നൗഷാദ് സി എച്ച് എന്നിവരാണ് പുളിഞ്ചിത്തായയെ കൂടാതെ ജൂറിയിലെ മറ്റു അംഗങ്ങൾ.

ഡിസംബർ 25 ന് കാസർകോട്ട് നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ പ്രശസ്തി പത്രവും ഫലകവും സമ്മാനിക്കും. സല്യൂട്ട് അവാർഡ് 2020 തുകയായ 55,011 രൂപ ജേതാക്കളായ സംഘടനകൾക്ക് വീതിച്ചു നൽകും. അജ് വാ ഫൗൺഡേഷൻ സൊസൈറ്റി ട്രഷററും ചെർക്കള അബ്ദുല്ലയുടെ മകനുമായ കബീർ ചെർക്കളം, വി വേണുഗോപാൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.  


Keywords: Kasaragod, News, Kerala, Press meet, Cherkalam Abdulla, Award, Video, Press Club, Cherkalam Abdullah Memorial Cultural Congregation

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia