Powerlifting Championship | ദേശീയ ക്ലാസിക് പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ് ഓഗസ്റ്റ് 10 മുതല്‍ 14 വരെ കാസര്‍കോട്ട്
Aug 9, 2022, 18:29 IST
കാസര്‍കോട്: (www.kasargodvartha.com) 2022ലെ ദേശീയ സബ് ജൂനിയര്‍-ജൂനിയര്‍ ക്ലാസിക് പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ് ഓഗസ്റ്റ് 10,11,12,13,14 തീയ്യതികളിലായി കാസര്‍കോട് നഗരത്തില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കാസര്‍കോട് നഗരസഭയും ജില്ലാ പവര്‍ലിഫ്റ്റിംഗ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ചാംപ്യന്‍ഷിപ് മുനിസിപല്‍ ടൗണ്‍ഹാളിലാണ് നടക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഇത്തരം ഒരു വലിയ ദേശീയ കായിക മാമാങ്കത്തിന് കാസര്‍കോട് ജില്ല സാക്ഷ്യം വഹിക്കുന്നത്. കേരളം ഉള്‍പ്പടെ രാജ്യത്തെ 22 സംസ്ഥാനങ്ങളില്‍ നിന്നും ഒരു യൂനിയന്‍ ടെറിടറി (പുതുച്ചേരി)യില്‍ നിന്നുമുള്ള ടീമുകളാണ് ചാംപ്യന്‍ഷിപില്‍ പങ്കെടുക്കുന്നത്. 250 പുരുഷ താരങ്ങളും 160 വനിതാ താരങ്ങളും 100 ഒഫീഷ്യല്‍സും ഉള്‍പ്പടെ 510 പേരാണ് അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ചാംപ്യന്‍ഷിപിനായി കാസര്‍കോട് എത്തിച്ചേരുന്നത്.
സ്ക്വാട്, ബെഞ്ച് പ്രസ്, ഡെഡ് ലിഫ്റ്റ് എന്നീ മൂന്ന് ഇനം മത്സരങ്ങളാണ് നടക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ ഭാരം ഉയര്‍ത്തുന്നവരായിരിക്കും മത്സരത്തിലെ വിജയി. മത്സരത്തില്‍ വിജയിക്കുന്ന താരങ്ങള്‍ അടുത്ത ഏഷ്യന്‍ ചാംപ്യന്‍ഷിപ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, വേള്‍ഡ് ചാംപ്യന്‍ഷിപ് എന്നീ അന്താരാഷ്ട്രാ മത്സരത്തിനും യോഗ്യത നേടും. ചാംപ്യന്‍ഷിപ് കുറ്റമറ്റതും കാസര്‍കോടിന്റെ പ്രൗഢിയും ആതിഥ്യമര്യാദയും വിളിച്ചോതുന്നതുമായ രീതിയില്‍ സംഘടിപ്പിക്കുവാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്.
ചാംപ്യന്‍ഷിപിന്റെ മുന്നോടിയായുള്ള മാര്ച് പാസ്റ്റ് ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് നഗരസഭ ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച് നഗരം ചുറ്റി ടൗണ്‍ ഹാള്‍ പരിസരത്ത് സമാപിക്കും. തുടര്‍ന്ന് സ്വാഗത സംഘം ചെയര്മാന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ പതാക ഉയര്‍ത്തും. വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് രാജ്മോഹന്‍ ഉണ്ണിത്താന് എംപി ചാംപ്യന്‍ഷിപ് ഉദ്ഘാടനം ചെയ്യും. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. നഗരസഭ ചെയര്മാന് അഡ്വ. വി എം മുനീര്‍ സ്വാഗതം പറയും. എംഎല്‍എമാരായ എകെഎം അശ്റഫ്, സിഎച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരന്, എം രാജഗോപാല്‍ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ജില്ലാ പൊലീസ് ചീഫ് വൈഭവ് സക്സേന, ജില്ലാ പഞ്ചായത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, പവര്‍ ലിഫ്റ്റിംഗ് ഇന്‍ഡ്യ പ്രസിഡന്റ് രാജേഷ് തിവാരി, സെക്രടറി പി ജെ ജോസഫ് (അര്‍ജുന), സംസ്ഥാന പ്രസിഡന്റ് പി എസ് ബാബു, സെക്രടറി വേണു ജി നായര്‍ പ്രസംഗിക്കും.
മത്സരങ്ങള്‍ എല്ലാ ദിവസവും രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകിട്ട് ഏഴ് മണിക്ക് സമാപിക്കും. ഞായറാഴ്ച്ച വൈകിട്ട് നടക്കുന്ന സമാപന പരിപാടി എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. വി എം മുനീര്‍ (വര്‍കിംഗ് ചെയര്മാന്), ജുനൈദ് അഹ് മദ് (ജനറല്‍ കണ്‍വീനര്‍), ഖാലിദ് പച്ചക്കാട് (ഫുഡ് കമിറ്റി ചെയര്മാന്), സഹീര്‍ ആസിഫ് (പോഗ്രാം കമിറ്റി ചെയര്മാന്), അശ്റഫ് എടനീര്‍ (പോഗ്രാം കമിറ്റി കണ്‍വീനര്‍), മുഹമ്മദ് ഹാഷിം (മീഡിയ കമിറ്റി ചെയര്മാന്), ശാഫി എ നെല്ലിക്കുന്ന് (കണ്‍വീനര്‍ മീഡിയ കമിറ്റി), എം എന്‍ പ്രസാദ്, മമ്മു ചാല, അജ്മല്‍ തളങ്കര, അബ്ദുര്‍ റഹ് മാന്‍ ചക്കര, ഇഖ്ബാല്‍ ബാങ്കോട്, സിദ്ദീഖ് ചക്കര, അജ്മല്‍ തളങ്കര എന്നിവര്‍ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Sports, Press Meet, Video, Championship, Commonwealth-Games, National Classic Powerlifting Championship, National Classic Powerlifting Championship in Kasargod, National Classic Powerlifting Championship in Kasargod from 10th to 14th August.
< !- START disable copy paste -->