city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അവര്‍ക്ക് ഒരു ദിവസത്തെ യാത്ര സന്തോഷത്തിന്റെതായി; ഭിന്നശേഷി കുട്ടികളെ ഇരുകയ്യും നീട്ടി സ്വീകരിച്ച് പൊലീസും ഫയര്‍ഫോഴ്‌സും, പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥരും

കാസര്‍കോട്: (www.kasargodvartha.com 17.03.2022) ടികറ്റിന് പണം നല്‍കിയും, സ്‌നേഹം ബാക്കി വാങ്ങിയും ഭിന്നശേഷി കുട്ടികളുടെ ബസ് യാത്ര. കൂട്ടിന് രക്ഷിതാക്കളും അധ്യാപകരും. കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്കും ഫയര്‍ സ്റ്റേഷനിലേക്കും ജനമൈത്രി പൊലീസ് സ്റ്റേഷനിലേക്കും കയറി അവരുടെ സ്‌നേഹവാത്സല്യങ്ങള്‍ ഏറ്റുവാങ്ങിയപ്പോള്‍ കുട്ടികളുടെ മുഖത്ത് ചിരിയും സന്തോഷവും. സമഗ്രശിക്ഷാ കേരള, കാസര്‍കോട് ബിആര്‍സിയാണ് ഭിന്നശേഷി കുട്ടികളുടെ സമൂഹ്യവല്‍ക്കരണത്തിന്റെ ഭാഗമായുള്ള ഏകദിന യാത്രയൊരുക്കിയത്.
                               
അവര്‍ക്ക് ഒരു ദിവസത്തെ യാത്ര സന്തോഷത്തിന്റെതായി; ഭിന്നശേഷി കുട്ടികളെ ഇരുകയ്യും നീട്ടി സ്വീകരിച്ച് പൊലീസും ഫയര്‍ഫോഴ്‌സും, പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥരും
             
പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് രാവിലെ 10 മണിക്ക് ചെര്‍ക്കളയില്‍ നിന്നും കുട്ടികള്‍ കെഎസ്ആര്‍ടിസി ബസില്‍ കയറി യാത്ര തിരിച്ചത്. കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസില്‍ കയറി തപാല്‍ ജീവനക്കാരുടെ സഹായത്തോടെ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ മനസിലാക്കി. തുടര്‍ന്ന് കാസര്‍കോട് ഫയര്‍ സ്റ്റേഷനില്‍ ഫയര്‍ എന്‍ജിന്‍ പ്രവര്‍ത്തനവും തീയണയ്ക്കുന്നതിന്റെ ഡെമോ പ്രദര്‍ശനവും കുട്ടികള്‍ക്ക് ഒരുക്കിയിരുന്നു.



ഉച്ചയോടെ കാസര്‍കോട് ജനമൈത്രി പൊലീസ് ഹൃദ്യമായ സ്വീകരണവും ഭക്ഷണവും ഒരുക്കി. എസ് എച് ഒ പി പി അജിത് കുമാര്‍ കുട്ടികളോട് സംവദിച്ചു. കാസര്‍കോട് ബ്ലോക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ടി പ്രകാശന്‍ നേതൃത്വം നല്‍കി. സ്പെഷ്യല്‍ അധ്യാപകര്‍, സിആര്‍സിസിമാര്‍, രക്ഷിതാക്കള്‍ എന്നിവരും കുട്ടികളെ അനുഗമിച്ചു.



Keywords: News, Kerala, Kasaragod, Police, Fire Force, Top-Headlines, Video, Police-station, Childrens, People, Post Office, Bus, Cherkala, KSRTC-bus, Food, Love, Police, firefighters and post office officials welcomed the disabled children with open arms. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia