city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സെന്റ് ഓഫ് പരിപാടികള്‍ അതിരുവിടാതിരിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പുലര്‍ത്തണമെന്ന് ആവശ്യം; ലൈസന്‍സില്ലാതെ വാഹനമോടിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പോലീസ്

കാസര്കോട്: (www.kasargodvartha.com 16.02.2019) സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സെന്റ് ഓഫ് പരിപാടികള്‍ അതിര് വിടാതിരിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പുലര്‍ത്തണമെന്ന് ആവശ്യം ശക്തമായി. വെള്ളിയാഴ്ച വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍
പരിധിയിലെ ഒരു സ്‌കൂളില്‍ നടന്ന പ്ലസ്ടു സെന്റ് ഓഫ് പരിപാടിയില്‍ വിദ്യാര്‍ത്ഥിനികള്‍ ലൈസന്‍സില്ലാതെ വാഹനങ്ങള്‍ ഓടിച്ചെത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പോലീസും അന്വേഷണം തുടങ്ങിയിരിക്കുകയാണ്.



കുട്ടികള്‍ക്ക് വാഹനങ്ങള്‍ ഓടിക്കാന്‍ നല്‍കിയ ആര്‍സി ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിദ്യാനഗര്‍ സിഐ എ അനില്‍കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ലൈസന്‍സില്ലാതെ കുട്ടികള്‍ക്ക് വാഹനങ്ങള്‍ നല്‍കുന്ന രക്ഷിതാക്കള്‍ക്കെതിരെ നടപടിയുമായി മുന്നോട്ട് പോകാനാണ് പോലീസ് തീരുമാനം.

ഇതിന്റെ ചിത്രങ്ങള്‍ പരിശോധിച്ച് വാഹനങ്ങളുടെ നമ്പര്‍ ശേഖരിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു. സെന്റ് ഓഫ് പരിപാടിയില്‍ പോലീസ് ഇടപെടില്ലെന്നും എന്നാല്‍ നിയമ ലംഘനങ്ങള്‍ ഉണ്ടായാല്‍ നടപടി സ്വീകരിക്കുമെന്നുമാണ് പോലീസ് മുന്നറിയിപ്പ്. അതേസമയം നിയമലംഘനവും വിവാദ സെന്റോഫും സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സെന്റ് ഓഫ് പരിപാടികള്‍ അതിരുവിടാതിരിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പുലര്‍ത്തണമെന്ന് ആവശ്യം; ലൈസന്‍സില്ലാതെ വാഹനമോടിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പോലീസ്

Keywords:  Kerala, kasaragod, Cherkala, news, Top-Headlines, school, Students, Police, Driver, Bike, Car, Police against minor driving in Cent off day celebration 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia