city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Family Meet | പികെ കുടുംബ സംഗമം ഡിസംബർ 25ന് ഉദുമയിൽ

കാസർകോട്: (www.kasargodvartha.com) പികെ കുടുംബ സംഗമം ഡിസംബർ 25ന് ഉദുമ പടിഞ്ഞാർ നൂമ്പിൽ പുഴയോരത്ത് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫാമിലി മീറ്റ്, അനുസ്മരണം, ആദരിക്കൽ, അനുമോദനം, ഓർമ പുസ്തക പ്രകാശനം, കുടു൦ബ സമ്മേളനം, കൾചറൽ പ്രോഗ്രാം എന്നീ സെഷനുകളിലായി നടക്കുന്ന കുടു൦ബ സ൦ഗമത്തിൽ സാമൂഹിക-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ സ൦ബന്ധിക്കും.
         
Family Meet | പികെ കുടുംബ സംഗമം ഡിസംബർ 25ന് ഉദുമയിൽ

രാവിലെ 8.30ന് അനുസ്മരണ പ്രാർഥന ഉദുമ പടിഞ്ഞാർ ഖാസി സിഎ മുഹമ്മദ് കുഞ്ഞി മുസ്ലിയാർ നിർവഹിക്കും. 10 മണിക്ക് ഉദുമ എ൦എൽഎ അഡ്വ. സിഎച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്യും. 11.30ന് നടക്കുന്ന ഫാമിലി മീറ്റിൽ ഡോ. ഫർഹ നൗശാദ് നിലമ്പൂർ ക്ലാസെടുക്കും. വൈകുന്നേരം 4.30ന് കുടു൦ബ സമ്മേളനം നടക്കും. ഉദ്ഘാടനവും ഓർമ പുസ്തക പ്രകാശനവു൦ മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ നിർവഹിക്കും. പടന്ന ഐസിടി മസ്ജിദ് ഖത്വീബ് വിഎൻ ഹാരിസ് മുഖ്യ പ്രഭാഷണം നിർവഹിക്കും.
              
Family Meet | പികെ കുടുംബ സംഗമം ഡിസംബർ 25ന് ഉദുമയിൽ

വിവിധ പദ്ധതികൾ കോർത്തിണക്കി നടപ്പിലാക്കാനുദ്ദേശിക്കുന്ന 'പികെ ഫൗൻഡേഷൻ ഹെൽപിങ് ഹാൻഡിന്റെ' പ്രഖ്യാപനവും നിർവഹിക്കും. എ൦എൽഎമാരായ എൻഎ നെല്ലിക്കുന്ന്, എകെഎ൦ അശ്റഫ്, മുൻ എ൦എൽഎ കെവി കുഞ്ഞിരാമൻ തുടങ്ങിയവർ സംബന്ധിക്കും. വൈകുന്നേരം 6.30 മുതൽ കൾചറൽ ഇവന്റും, പ്രശസ്ത ഗായകർ അണിനിരക്കുന്ന 'ഇശൽ തീര൦' ഗാനമേളയും നടക്കും. സ൦ഗമത്തിൽ വിവിധ കളികളും, കുടു൦ബത്തിലെ യുവ സ൦ര൦ഭകരെയും വിവിധ തുറകളിൽ മികവ് തെളിയിച്ചവരെയും അനുമോദിക്കുകയും ചെയ്യും.


വാർത്താസമ്മേളനത്തൽ ജലീൽ കാപ്പിൽ, ശരീഫ് പികെ, മുഹമ്മദ് തായത്ത്, ശംസുദ്ദീൻ ഓർബിറ്റ്, റശീദ് കെഎ൦, അബ്ദുല്ല എരോൽ, പികെ അബ്ദുല്ല എന്നിവർ സംബന്ധിച്ചു.

Keywords:  PK family meet on December 25 in Uduma, Kerala,Kasaragod,news,Top-Headlines,Press meet,Press Club,Conference,Family-meet,Uduma.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia