city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഴയ്ക്കിടയിൽ കുടിവെള്ള വിതരണത്തിന് പൈപിടൽ; വെള്ളരിക്കുണ്ട് ചെളിക്കുളമാകുന്നു

സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 13.06.2021) അശാസ്ത്രീയമായ രീതിയിൽ കുടിവെള്ള വിതരണത്തിന് പൈപിടാൻ റോഡ് വെട്ടിപ്പൊളിക്കുന്നത് മഴയത്ത്‌ ചെളിക്കുളമാകാൻ ഇടയാകുന്നു. വെള്ളരിക്കുണ്ട് ടൗൺ അടക്കമുള്ള പ്രദേശങ്ങളിലാണ് സ്വജൽ ധാര കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ് ലൈൻ മഴയത്ത്‌ ദുരിതം വിതയ്ക്കുന്നത്.

മാസങ്ങൾക്ക് മുൻപ് ആരംഭിച്ച ജോലി ഇഴഞ്ഞു നീങ്ങുകയാണ്. മഴ ശക്തി പ്രാപിച്ചതോടെ മണ്ണുമാന്തി യന്ത്രം കൊണ്ട് വെട്ടിപ്പൊളിച്ച റോഡിൽ ചെളി നിറഞ്ഞു. ഇത് വാഹനങ്ങൾക്ക് അപകട കെണിയും ഒരുക്കുന്നു.

പാത്തിക്കര മുതൽ വെള്ളരിക്കുണ്ട് വരെയുള്ള റോഡിൽ പൈപ് ലൈനിനു വേണ്ടി എടുത്ത കുഴിയിൽ ചെളി നിറഞ്ഞു റോഡിലേക്ക് ഒഴുകുന്നു.
മഴവെള്ളത്തോടൊപ്പം ചരൽ നിറഞ്ഞ കല്ലുകളും റോഡിൽ കൂടി ഒഴുകുന്നത് ഇരു ചക്ര വാഹനങ്ങൾക്ക് അപകടം സൃഷ്ടിക്കുന്നു.

മഴയ്ക്കിടയിൽ കുടിവെള്ള വിതരണത്തിന് പൈപിടൽ; വെള്ളരിക്കുണ്ട് ചെളിക്കുളമാകുന്നു

വെള്ളരിക്കുണ്ട് കരുവള്ളുടക്കം ബൈപാസ് റോഡ് പുഴയ്ക്ക് സമാനമാണ്. റോഡിൽ നിന്നും ചെളി വെള്ളം ഒഴുകി ഈ റോഡിലേക്കാണ് എത്തുന്നത്. ഈ റോഡ് വഴി പൈപ് ലൈൻ സ്ഥാപിച്ചിരുന്നു. പൈപ് ലൈൻ ഇട്ട വഴി മഴയത്ത്‌ വെള്ളം ഒലിച്ചു പോയി തൊടിന് സമാനമായ നിലയിലാണ്.

പാത്തിക്കര മുതൽ ബളാൽ വരെയാണ് സ്വജൽ ധാര പദ്ധതിക്കായി പൈപ് ലൈൻ സ്ഥാപിക്കുന്നത്. അന്യ സംസ്ഥാന തൊഴിലാളികൾ തികച്ചും അശാസ്ത്രീയമായ തരത്തിലാണ് ജോലികൾ ചെയ്യുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

കേരള ബാങ്കിന് മുന്നിലും മഴ വെള്ളം റോഡിൽ നിറഞ്ഞു നിൽക്കുന്നത് വാഹനങ്ങൾക്ക് കടുത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.


Keywords:  Kerala, News, Kasaragod, Vellarikundu, Balal, Road, Work, Vehicle, Pipeline, Mud, Piping for drinking water supply during rains; Vellarikkundu become muddy.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia