പാമ്പുപിടുത്തം കാണാൻ ജനം ഒഴുകി; മൂർഖൻ പത്തിവിടർത്തിയാടി
Jan 15, 2021, 15:26 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 15.01.2021) പാമ്പുപിടുത്തം കാണാൻ ജനം ഒഴുകി. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ കണ്ട ഒരു മീറ്ററോളം നീളമുള്ള ഒത്ത മൂർഖൻപാമ്പ് പരപ്പ ചാലിലെ പട്ളത്ത് സലാമിന്റെ ഉടസ്ഥതയിലുള്ള കെട്ടിടത്തിന് മുന്നിലാണ് പത്തി വിടർത്തിയാടിയത്.
പരിസരത്തുള്ളവരാണ് മൂർഖൻ പാമ്പിനെ കണ്ടത്. മാലോത്തു നിന്നും പാമ്പു പിടുത്തക്കാരായ സിബിയും മകൻ സിബിനും എത്തിയതോടെ പാമ്പുപിടുത്തം കാണാൻ ആളുകളും തടിച്ചു കൂടി.
ഏറെസമയം നീണ്ട പരിശ്രമത്തിനൊടുവിലാണ് മൂർഖനെ പിടികൂടിയത്. പാമ്പിനെ പിന്നീട് ഫോറസ്ററ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി വനത്തിൽ കൊണ്ടു വിട്ടു.
Keywords: Kerala, News, Vellarikundu, Balal, Snake, Forest, Top-Headlines, Video, People flocked to see catching snakes.