city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എതിർത്തോട് വൈഎംകെ അൽബിർ സ്‌കൂൾ നാലാം വാർഷികം: പാരന്റിംഗ് മീറ്റും ഏകദിന മതപ്രഭാഷണവും മാർച് 28ന്

കാസർകോട്: (www.kasargodvartha.com 25.03.2022) എതിർത്തോട് മുഹ് യുദ്ദീൻ ജമാഅതിന് കീഴിൽ പ്രവർത്തിക്കുന്ന വൈഎംകെ അൽബിർ സ്‌കൂൾ നാലാം വാർഷികത്തിന്റെ ഭാഗമായി പാരന്റിംഗ് മീറ്റും ഏകദിന മതപ്രഭാഷണവും മാർച് 28ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
                 
എതിർത്തോട് വൈഎംകെ അൽബിർ സ്‌കൂൾ നാലാം വാർഷികം: പാരന്റിംഗ് മീറ്റും ഏകദിന മതപ്രഭാഷണവും മാർച് 28ന്

ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന പാരന്റിംഗ് മീറ്റിൽ എൻ കെ അഹ്‌മദ്‌ മാസ്റ്റർ ക്ലാസെടുക്കും. രാത്രി എട്ട് മണിക്ക് ഇ പി അബൂബകർ അൽ ഖാസിമി പത്തനാപുരം മതപ്രഭാഷണം നടത്തും. അൽബിർ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ കെ പി മുഹമ്മദ് ഉദ്ഘാടനം ചെയ്യും. എം അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിക്കും. ജാബിർ ഹുദവി ചാനടുക്കം, ഇ അബൂബകർ ഹാജി, ബേർക്ക അബ്ദുല്ല കുഞ്ഞി ഹാജി, ഇ അബ്ദുല്ല കുഞ്ഞി തുടങ്ങിയവർ സംബന്ധിക്കും.



വാർത്താസമ്മേളനത്തിൽ അൽ ബിർ കോർഡിനേറ്റർ ഇ അബ്ദുല്ല കുഞ്ഞി, എം അഹ്‌മദ്‌ ഹാജി, ഹുസൈൻ ബേർക്ക എന്നിവർ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Press meet, Video, Conference, Anniversary, Parenting Meet and speech on March 28th.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia