city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എൻഡോസൾഫാൻ ദുരിത ബാധിതരായ കുടുംബങ്ങൾക്ക് സ്വയം തൊഴിൽ പദ്ധതിയുമായി ബിൽഡപ് കാസർകോട്; 'പെയ്പെര്‍ സീഡ് പെൻ പദ്ധതി'യുടെ വിപണനോദ്‌ഘാടനം ചൊവ്വാഴ്ച

കാസർകോട്: (www.kasargodvartha.com 17.01.2022) എൻഡോസൾഫാൻ ദുരിത ബാധിതരായ കുടുംബങ്ങൾക്ക് വരുമാനം കണ്ടെത്താനായി ബിൽഡപ് കാസർകോട് ഒരുക്കുന്ന പെയ്പെര്‍ സീഡ് പെൻ പദ്ധതിയുടെ വിപണനോദ്‌ഘാടനം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നായന്മാർമൂലയിലെ ടാൽറോപ്സ് ടെകീസ് പാർകിൽ കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. വെങ്കടേശ്വർലു നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

  
എൻഡോസൾഫാൻ ദുരിത ബാധിതരായ കുടുംബങ്ങൾക്ക് സ്വയം തൊഴിൽ പദ്ധതിയുമായി ബിൽഡപ് കാസർകോട്; 'പെയ്പെര്‍ സീഡ് പെൻ പദ്ധതി'യുടെ വിപണനോദ്‌ഘാടനം ചൊവ്വാഴ്ച



പദ്ധതിയുടെ തുടക്കം എന്ന നിലയിൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള എൻമകജെ പഞ്ചായത്തിൽ, പഞ്ചായത്ത് ഭരണ സമിതിയുടെയും സാന്ത്വനം ബഡ്ഡ് സ്കൂളിന്റെയും സഹകരണത്തോടെ 20 കുടുംബങ്ങൾക്ക് രണ്ട് ഘട്ടങ്ങളിലായി ട്രെയിനിങ് നൽകിയിട്ടുണ്ട്. ഇതിനാവശ്യമായ മുഴുവൻ

വസ്തുക്കളും സൗജന്യമായി നൽകിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇത്തരത്തിൽ ഈ കുടുംബങ്ങൾ നിർമിക്കുന്ന പേനകൾ വിൽപന നടത്തി അതിന്റെ മുഴുവൻ തുകയും അതാത് കുടുംബങ്ങൾക്ക് നൽകാനാണ് ശ്രമം.

പിന്നീട് ഇവരുടെ സഹായത്തോടെ മറ്റ് കുടുംബങ്ങൾക്കും ട്രെയിനിംഗ് നടത്തി ഇത് ജില്ല മുഴുവൻ വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ എല്ലാവർക്കും ആവശ്യമുള്ള മുഴുവൻ

അസംസ്കൃത വസ്തുക്കളും സൗജന്യമായി നൽകാനും പിന്നീട് വരുമാനം ഉണ്ടാകുന്ന ഘട്ടത്തിൽ അവർക്ക് സ്വന്തം നിലയിൽ ഈ സംരംഭം നടത്തിക്കൊണ്ട് സ്വയംപര്യാപ്തത കൈവരുത്തുകയുമാണ് ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക് പേനകൾക്ക് ബദലായി പരിസ്ഥിതി സൗഹൃദമായി നിർമിക്കപ്പെടുന്ന പെയ്പെര്‍
 പേനയാണിത്.

ചടങ്ങിൽ കർണാടക ബാങ്ക് ജനറൽ മാനജർ വിനയ ഭട്ട് പി ജെ ചടങ്ങിൽ മുഖ്യതിഥിയായി ആദ്യവില്പന സ്വീകരിക്കും. എൻമകജെ പഞ്ചായത്ത് പ്രസിഡന്റ് സോമശേഖര, വൈസ് പ്രസിഡന്റ് ഡോ. ഫാത്വിമത് ജഹനാസ് സംബന്ധിക്കും. വാർത്താസമ്മേളനത്തിൽ വർകിംഗ് പ്രസിഡന്റ് കൂക്കൾ ബാലകൃഷ്ണൻ, പ്രോജക്ട് ഡയറക്ടർ രവീന്ദ്രൻ കണ്ണങ്കെ, സെക്രട്ടറി എച് ആർ ഡോ. രശ്മി പ്രകാശ് എന്നിവർ സംബന്ധിച്ചു.



Keywords:  Kasaragod, Kerala, News, Press meet, Video, Endosulfan, Endosulfan-victim, Family, Helping Hands, Paper Seed Pen project will be launched on Tuesday.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia