ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന പാലക്കാട് സ്വദേശി കാസര്‍കോട്ട് അറസ്റ്റില്‍; പിടിക്കപ്പെടാതിരിക്കാന്‍ ഉപയോഗിച്ചത് മറ്റുള്ളവരുടെ അക്കൗണ്ടുകള്‍, 13 എ ടി എം കാര്‍ഡുകളും 13 പാസ്ബുക്കുകളും പിടിച്ചെടുത്തു
Oct 3, 2019, 10:49 IST
കാസര്‍കോട്: (www.kasargodvartha.com 03.10.2019) ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന പാലക്കാട് സ്വദേശി കാസര്‍കോട്ട് അറസ്റ്റിലായി. പാലക്കാട് ചെര്‍പ്പുളശേരിയിലെ ഷറഫുദ്ദീനെ (29)യാണ് കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ഇയാള്‍ പിടിക്കപ്പെടാതിരിക്കാന്‍ മറ്റുള്ളവരുടെ അക്കൗണ്ടുകളാണ് ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തി. പ്രതിയില്‍ നിന്നും 13 എ ടി എം കാര്‍ഡുകളും 13 പാസ്ബുക്കുകളും പിടിച്ചെടുത്തു.
എ ടി എം കാര്‍ഡുകളുടെ പാസ് വേര്‍ഡുകള്‍ എഴുതിയ പ്രിന്റ് ഔട്ടും രണ്ട് സിം കാര്‍ഡുകളും ഫോണുകളും കണ്ടെടുത്തു. മഞ്ചേശ്വരം ഉദ്യാവാര സ്വദേശി അബ്ദുര്‍ റാസിഖിന്റെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് പ്രതി പിടിയിലാവുകയായിരുന്നു. അബ്ദുര്‍ റസാഖിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഷറഫുദ്ദീന് ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് വഴി പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് ആലുവയിലെത്തിക്കുകയും തുടര്‍ന്ന് അവിടെ വെച്ച് അബ്ദുര്‍ റസാഖിന്റെ ഫോട്ടോ എടുത്ത ശേഷം അധാര് കാര്‍ഡിന്റെ കോപ്പി വാങ്ങി ഒരു മൊബൈല്‍ സിം റസാഖിന്റെ പേരില്‍ വാങ്ങി. തുടര്‍ന്ന് റസിഖിനൊപ്പം കാസര്‍കോട്ടെത്തിയ ശേഷം ഇയാളുടെ പാസ്പോര്‍ട്ട് ഉള്‍പെടെ വാങ്ങിച്ച് മംഗളൂരുവിലെ ഒരു ബാങ്കില്‍ അക്കൗണ്ട് തുടങ്ങുകയായിരുന്നു. ഇതിനായി റാസിഖിന് 3,000 രൂപയും നല്കി. തുടര്‍ന്ന് ഇതേരീതിയില്‍ മറ്റുള്ളവരുടെ പാസ്പോര്‍ട്ടും അനുബന്ധ രേഖകളും വാങ്ങി നല്കിയാല് 3,000 രൂപ വീതം നല്‍കാമെന്നും അറിയിച്ചു.
ബാങ്ക് അക്കൗണ്ട് കൈക്കലായതോടെ ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബൈല്‍ നമ്പറുകള്‍ ശേഖരിച്ച് അതിലേക്ക് ലോട്ടറിയടിച്ചതായി മെസേജ് അയച്ച് പണം ലഭിക്കണമെങ്കില്‍ ഇത്ര തുക പറയുന്ന അക്കൗണ്ടിലേക്ക് അയക്കണമെന്ന നിര്‍ദേശം നല്കി. ഇങ്ങനെ പലരില്‍ നിന്നായും ഇയാള്‍ പണം തട്ടിയെടുത്തതായി പോലീസ് അറിയിച്ചു. പിടിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ് മറ്റുള്ളവരുടെ പേരില്‍ അക്കൗണ്ട് തുടങ്ങിയത്. ഇയാളുടെ സംഘത്തിലെ മറ്റു പ്രതികളെ കണ്ടെത്താന്‍ പോലീസ് വലവിരിച്ചിട്ടുണ്ട്.
ഇതേ രീതിയില്‍ 100 ഓളം ബാങ്ക് അക്കൗണ്ടുകള്‍ ഇതര സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഷറഫുദ്ദീന് എടുത്തതായി പോലീസ് പറയുന്നു. കാസര്‍കോട് ടൗണ്‍ എസ് ഐ നളിനാക്ഷന്, എ എസ് ഐ പ്രദീപ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ മനു, ശ്രീനാഥ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, arrest, Police, Top-Headlines, Cheating, Online cheating case accused arrested
< !- START disable copy paste -->