Earring Design | കമ്മലില്‍ 'ഓണസദ്യ'; സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി അത്ഭുത മേക്ഓവര്‍
Sep 4, 2022, 18:01 IST
തൃശൂര്‍: (www.kasargodvartha.com) ഓണാഘോഷത്തിനൊപ്പം ഒഴിച്ച് കൂട്ടാനാവാത്തതാണ് ഓണസദ്യ. ഓണക്കോടിക്കൊപ്പം ധരിക്കുന്ന കമ്മലില്‍ ഒരുക്കിയ 'ഓണസദ്യ'യുടെ ഡിസൈന്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വാഴയിലയില്‍ വിളമ്പിയിരിക്കുന്ന ചോറും കറികളുമായാണ് കമ്മലിന് അത്ഭുത മേക്ഓവര്‍ നടത്തിയിരിക്കുന്നത്.
തൃശൂര്‍ സ്വദേശിനിയും രണ്ട് കുട്ടികളുടെ മാതാവുമായ ലൗമി മജീദ് ആണ് ഈ ഡിസൈന്‍ അവതരിപ്പിച്ചത്.
ടെറാകോട ഉപയോഗിച്ചാണ് കമ്മലിന്റെ നിര്‍മാണം. ആക്രലിക് പെയിന്റ് കൂടി ഉപയോഗിച്ചിട്ടുണ്ട്. ഒരു ജോഡി കമ്മല്‍ നിര്‍മിക്കാന്‍ മൂന്ന് ദിവസം വേണമെന്ന് യുവതി പറയുന്നു. ഒരു ജോഡി കമ്മലിന് 1000 രൂപയാണ് വില. ലൗമി മജീദ് എന്ന ഇന്‍സ്റ്റഗ്രാം അകൗണ്ടിലാണ് കമ്മലിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത്. പിന്നീട് സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ ഇത് ഏറ്റെടുക്കുകയായിരുന്നു.
ചിത്രരചനയും ക്യാന്‍വാസ് ആര്‍ട്ടും ക്രാഫ്റ്റ് വര്‍കുമൊക്കെ ഇഷ്ടപ്പെടുന്ന ലൗമി 2009- ലെ ഐഡിയ സ്റ്റാര്‍ സിങ്ങറിലെ മത്സരാര്‍ഥി കൂടിയായിരുന്നു. ദുബൈ വേള്‍ഡ് ആര്‍ട് എക്‌സിബിഷനിലും ഗോവ കലാപ്രദര്‍ശനത്തിലും ലൗമിയുടെ ചിത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.

Keywords: Latest-News, Kerala, Top-Headlines, Thrissur, Onam, Onam-Celebration, Onam-Fashion, Social-Media, Onam special earring design.
< !- START disable copy paste -->