city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രളയം തകര്‍ത്ത പൂപ്പാടത്തുനിന്നും അവരെത്തി, മലയാളികളുടെ പൂക്കളമൊരുക്കാന്‍; ചൊവ്വാഴ്ച ഉത്രാടപ്പാച്ചില്‍

കാസര്‍കോട്: (www.kasargodvartha.com 09.09.2019) പ്രളയം തകര്‍ത്ത പൂപ്പാടത്തുനിന്നും അവരെത്തി, മലയാളികളുടെ പൂക്കളമൊരുക്കാന്‍. മൈസൂര്‍, ഹാസന്‍, ചിക്മംഗളൂരു തുടങ്ങിയ ഉത്തര കര്‍ണാടകയില്‍നിന്നുള്ള സ്ത്രീകളും കുട്ടികളുമടക്കമുള്ള അമ്പതോളം പേരാണ് കാസര്‍കോട്ടെത്തിയത്.


ഇത്തവണ പ്രളയം കാരണം തങ്ങളുടെ പൂപ്പാടങ്ങള്‍ ഏറെക്കുറെ നശിച്ചതായും അതുകൊണ്ടുതന്നെ വലിയ പ്രാരാബ്ധത്തിലാണ് തങ്ങള്‍ എത്തിയതെന്നുമാണ് ഇവര്‍ പറയുന്നത്. ജമന്തി, ചെണ്ടുമല്ലിക, വാടാര്‍മല്ലി, റോസ് തുടങ്ങിയ പൂക്കളുമായാണ് ഇവര്‍ ഉത്തരകേരളത്തില്‍ എത്തിയിരിക്കുന്നത്. ഒരു കിലോ പൂവിന് 200 രൂപയാണ് ഈടാക്കുന്നത്. ഒരു മുളം പൂവിന് 30 രൂപയും വാങ്ങുന്നു. 7000ത്തോളം രൂപ വണ്ടിക്കൂലി നല്‍കിയാണ് പൂക്കള്‍ എത്തിച്ചിരിക്കുന്നതെന്നും ഓണത്തിന് മൂന്ന് ദിവസത്തെ കച്ചവടത്തിലാണ് തങ്ങളുടെ പ്രതീക്ഷയെന്നും ഇവര്‍ പറയുന്നു.

പ്രളയം തകര്‍ത്ത പൂപ്പാടത്തുനിന്നും അവരെത്തി, മലയാളികളുടെ പൂക്കളമൊരുക്കാന്‍; ചൊവ്വാഴ്ച ഉത്രാടപ്പാച്ചില്‍

നാടന്‍ പൂ കച്ചവടക്കാര്‍ പ്രതിഷേധവുമായി രംഗത്തുള്ളതുകൊണ്ടാണ് ഇവര്‍ക്ക് ഓണത്തിന് മൂന്ന് ദിവസം മാത്രം പൂ വില്‍പന നടത്താന്‍ അനുവാദം ലഭിക്കുന്നത്. അത്തപ്പൂക്കളമൊരുക്കാന്‍ മലയാളികള്‍ തയാറെടുക്കുകയാണ്. ഉത്രാടപ്പാച്ചിലിലാണ് ഏറ്റവും കൂടുതല്‍ പൂ വില്‍പന നടക്കാറുള്ളതെന്ന് ഇവര്‍ പറയുന്നു.

Keywords:  Video, Kerala, news, kasaragod, Onam-celebration, Karnataka, Top-Headlines, Onam: flowers market active

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia