'പട്ടയത്തിനായി പാവപ്പെട്ട സ്ത്രീയോട് ഒന്നര ലക്ഷം രൂപ കൈക്കൂലി ചോദിച്ചു; 50,000 രൂപ കരാർ ഉറപ്പിച്ചു; കെട്ടുതാലി പണയപ്പെടുത്തി 10,000 രൂപ കൈക്കൂലി നൽകുന്നതിനിടെ വിലേജ് ഓഫീസറും അസിസ്റ്റൻറ് വിലേജ് ഓഫീസറും കെണിയിൽ കുടുങ്ങി'; കൈക്കൂലിക്കാരായ ഉദ്യോഗസ്ഥർക്ക് പാലും വെള്ളത്തിൽ പണികൊടുത്ത് കാസർകോട് വിജിലൻസ്
Nov 5, 2021, 18:41 IST
ചീമേനി: (www.kasargodvartha.com 05.11.2021) സ്ഥലത്തിന് പട്ടയം ലഭിക്കാൻ പാവപ്പെട്ട സ്ത്രീയോട് ഒന്നര ലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്നതിന് വിലേജ് ഓഫീസറും അസിസ്റ്റൻ്റ് വിലേജ് ഓഫീസറും വിജിലൻസ് പിടിയിലായി. ഒന്നര ലക്ഷം രൂപ ചോദിച്ചപ്പോൾ അത്രയും തുക തൻ്റെ കൈയ്യിൽ ഇല്ലെന്ന് പറഞ്ഞപ്പോൾ 50,000 രൂപയ്ക്കാണ് ഉദ്യോഗസ്ഥർ കരാർ ഉറപ്പിച്ചതെന്നാണ് വിവരം.
കെട്ടുതാലി പണയപ്പെടുത്തി 10,000 രൂപ അഡ്വാൻസായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് ചീമേനി വിലേജ് ഓഫീസറും അസിസ്റ്റൻറ് വിലേജ് ഓഫീസറും വിജിലൻസിൻ്റെ കെണിയിൽ കുടുങ്ങിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചീമേനി വിലേജ് ഓഫീസർ കരിവെള്ളൂരിലെ എ വി സന്തോഷ് (47), വിലേജ് അസിസ്റ്റൻ്റ് മാതംഗലത്തെ കെ സി മഹേഷ് (45) എന്നിവരാണ് അറസ്റ്റിലായത്.
കൈക്കൂലിക്കാരായ ഉദ്യോഗസ്ഥർക്ക് പാലും വെള്ളത്തിൽ പണികൊടുത്ത് കാസർകോട് വിജിലൻസ് ഡിവൈഎസ്പി കെ വി വേണുഗോപാലും സംഘവുമാണ് വിലേജ് ഉദ്യോഗസ്ഥരെ വെള്ളിയാഴ്ച വൈകീട്ടോടെ അറസ്റ്റ് ചെയ്തത്. കൈക്കൂലി വാങ്ങിയ ഉടനെ മറഞ്ഞിരുന്ന വിജിലൻസ് ഉദ്യോഗസ്ഥർ മിന്നൽ വേഗത്തിലെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ആഴ്ചകൾക്ക് മുമ്പ് കാഞ്ഞങ്ങാട് ആർ ടി ഒ ഓഫീസിലെ ഉദ്യേഗസ്ഥനെയും ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരെയും ഡി വൈ എസ് പി വേണുഗോപാലിൻ്റെ നേതൃത്വത്തിലുള്ള വിജിലൻസ് ഡ്രൈവിംഗ് ടെസ്റ്റിന് പണം വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്തിരുന്നു.

Keywords: Kerala, Kasaragod, News, Top-Headlines, Vigilance, Village Office, cheemeni,Cash, DYSP, Police, Video, Officials arrested while accepting bribes
< !- START disable copy paste -->