city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

JCI Kasaragod | ജെ സി ഐ കാസര്‍കോടിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഡിസംബര്‍ 16ന്

കാസര്‍കോട്: (www.kasargodvartha.com) ജെ സി ഐ കാസര്‍കോടിന്റെ 2023 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഡിസംബര്‍ 16ന് വൈകീട്ട് 6.30 ന് കല്ലുവളപ്പില്‍ ഹോളിഡേ ഇനില്‍ നടക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രസിഡണ്ട് എന്‍ എ ആസിഫ് അധ്യഷത വഹിക്കുന്ന ചടങ്ങില്‍ മഞ്ചേശ്വരം എംഎല്‍എ എകെഎം അശ്‌റഫ് മുഖ്യാതിഥിയായിരിക്കും.
             
JCI Kasaragod | ജെ സി ഐ കാസര്‍കോടിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഡിസംബര്‍ 16ന്

സോണ്‍ പ്രസിഡണ്ട് നിജില്‍ നാരായണന്‍ വിശിഷ്ടാതിഥിയായും കവിയും ഗാനരചിതാവുമായ വൈശാഖ് സുകുണന്‍ മുഖ്യപ്രഭാഷകനായും ചലചിത്ര താരം ചിത്രാ നായര്‍ പ്രത്യേക അതിഥിയായും ചടങ്ങില്‍ പങ്കെടുക്കും. സോണ്‍ വൈസ് പ്രസിഡണ്ട് ശ്യാംജിത്ത്, മുന്‍ പ്രസിഡണ്ട് റംശാദ് അബ്ദുല്ല എന്നിവര്‍ സംസാരിക്കും. പ്രോഗ്രാം ഡയറക്ടര്‍ സി കെ അജിത് കുമാര്‍ സ്വാഗതവും സെക്രടറി കെഎം മൊയിനുദ്ദീന്‍ നന്ദിയും പറയും.
          
JCI Kasaragod | ജെ സി ഐ കാസര്‍കോടിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഡിസംബര്‍ 16ന്

ചടങ്ങില്‍ ബിസിനസ്, സിനിമാ, വിദ്യാഭ്യാസ, ചാരിറ്റി മേഖലകളില്‍ നിന്നുള്ളവര്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള വിവിധ പദ്ധതികള്‍ ചടങ്ങില്‍ പ്രഖ്യാപിക്കും. പുതിയ പ്രസിഡണ്ടായി എന്‍ പി യത്തീഷ് ബളളാള്‍, സെക്രടറിയായി കെഎം മൊയിനുദ്ദീന്‍ ട്രഷററായി എഎം ശിഹാബുദ്ദീന്‍ തുടങ്ങി 15 അംഗ ഗവര്‍ണിംഗ് ബോര്‍ഡ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയത് സ്ഥാനം എറ്റെടുക്കും.
            
JCI Kasaragod | ജെ സി ഐ കാസര്‍കോടിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഡിസംബര്‍ 16ന്

വാര്‍ത്താസമ്മേളനത്തില്‍ എന്‍ എ ആസിഫ്, സികെ അജിത്ത് കുമാര്‍, എന്‍ പി യത്തീഷ് ബള്ളാള്‍, കെ ബി അബ്ദുല്‍ മജീദ്, കെ എം മൊയിനുദ്ദീന്‍, എ എം ശിഹാബുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.



Keywords:  Latest-News, Kerala, Kasaragod, Top-Headlines, JCI, Press Meet, Office-Bearers, Video, Oath ceremony of JCI Kasaragod office bearers on 16th December.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia