city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ വൈ എല്‍ നേതാവ് മര്‍ദനമേറ്റ പരിക്കുകളോടെ ആശുപത്രിയില്‍

കാസര്‍കോട്: (www.kasargodvartha.com 31.03.2019) എന്‍ വൈ എല്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയെ മര്‍ദനമേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എരിയാലിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ നൗഷാദ് ബള്ളീറിനെ (34) യാണ് ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം.

നാട്ടിലെ ഒരു കല്യാണത്തില്‍ പങ്കെടുത്ത് സുഹൃത്തിനൊപ്പം മടങ്ങുകയായിരുന്ന തന്നെ ഒരു സംഘം തടഞ്ഞുനിര്‍ത്തി ഇരുമ്പുവടി കൊണ്ട് മര്‍ദിക്കുകയായിരുന്നുവെന്ന് നൗഷാദ് പരാതിപ്പെട്ടു. കുറച്ചു ദിവസം മുമ്പ് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് പഞ്ചായത്ത് തുക ഉപയോഗിച്ച് റോഡുണ്ടാക്കിയത് ചോദ്യം ചെയ്തതിന്റെ വിരോധത്തിലാണ് അക്രമമെന്നും നൗഷാദ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ഈ സംഭവം വീഡിയോ സഹിതം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും കലക്ടര്‍ ഇടപെട്ട് റിപോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ സംഘടിച്ചെത്തിയ സംഘം അക്രമം നടത്തുകയായിരുന്നുവെന്നും നൗഷാദ് പറയുന്നു.

വിവരമറിഞ്ഞ് ടൗണ്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി കൂടിനിന്നവരെ വിരട്ടിയോടിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് എരിയാലില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
എന്‍ വൈ എല്‍ നേതാവ് മര്‍ദനമേറ്റ പരിക്കുകളോടെ ആശുപത്രിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Assault, Attack, Crime, Eriyal, NYL Leader attacked by gang
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia