6 മാസമായിട്ട് ശമ്പളമില്ല; പട്ടിണിസമരവുമായി ബി എസ് എന്‍ എല്‍ കരാര്‍ തൊഴിലാളികള്‍
Sep 10, 2019, 20:33 IST
കാസര്‍കോട്: (www.kasargodvartha.com 10.09.2019) ആറു മാസമായി ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബി എസ് എന്‍ എല്‍ കരാര്‍ തൊഴിലാളികള്‍ കാസര്‍കോട് ടെലിഫോണ്‍ ഭവനില്‍ പട്ടിണിസമരം നടത്തി. തൊഴിലാളികള്‍ക്ക് കൂലി നിഷേധിച്ചും തൊഴില്‍ ദിനങ്ങള്‍ വെട്ടിക്കുറച്ച് നിര്‍ബന്ധിത പിരിച്ചുവിടലിനു വിധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. ബി എസ് എന്‍ എല്‍ കാഷ്വല്‍ കോണ്‍ട്രാക്ട് ലേബര്‍ യൂണിയന്റെ നേതൃത്വത്തില്‍ രണ്ടു മാസമായി കണ്ണൂരിലെ ജനറല്‍ മാനേജറുടെ ഓഫീസിനുമുന്നില്‍ സത്യാഗ്രഹ സമരത്തിലാണ്.
സെപ്തംബര്‍ 19 മുതല്‍ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചു. സംസ്ഥാന വ്യാപകമായാണ് തൊഴിലാളികള്‍ പട്ടിണിസമരം നടത്തിയത്. കര്‍ഷക സംഘം ജില്ലാ സെക്രട്ടറിയും മുന്‍ എം എല്‍ എയുമായ സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. രവീന്ദ്രന് കൊടക്കാട് അധ്യക്ഷത വഹിച്ചു. സി ഐ ടി യു ജില്ലാ സെക്രട്ടറി കെ ഭാസ്കരന്, കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി വി രാജേന്ദ്രന്, കെ വി കൃഷ്ണന്, കെ ഗംഗാധരന് എന്നിവര്‍ പ്രസംഗിച്ചു. പി ജനാര്ദനന് സ്വാഗതവും ചന്ദ്രമൗലി നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Video, Kasaragod, Kerala, news, Top-Headlines, BSNL, Strike, No Salary for Six months; BSNL Contract employees conducted strike
< !- START disable copy paste -->