Job Fair | ഉദ്യോഗാര്‍ഥികള്‍ക്ക് വന്‍ അവസരം: നിയുക്തി മെഗാ തൊഴില്‍മേള ഡിസംബര്‍ 10ന് പെരിയയില്‍; വിവിധ മേഖലകളില്‍ ഒഴിവുകള്‍
Dec 7, 2022, 19:18 IST
കാസര്‍കോട്: (www.kasargodvartha.com) ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും കാസര്‍കോട് എംപ്ലോയബിലിറ്റി സെന്ററും ചേര്‍ന്ന് ഡിസംബര്‍ 10ന് നിയുക്തി മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പെരിയ ശ്രീനാരായണ കോളജ് ഓഫ് മാനജ്‌മെന്റ് സ്റ്റഡീസില്‍ നടക്കുന്ന മേള രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. അഡ്വ. സിഎച് കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷത വഹിക്കും.
ഐടി, ഹോസ്പിറ്റാലിറ്റി, ഹെല്‍ത് കെയര്‍, ടെക്‌നികല്‍, മാനജ്‌മെന്റ്, സെയില്‍സ് ആന്‍ഡ് മാര്‍കറ്റിംഗ്, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയ വിഭാഗങ്ങളിലായി 3000 ത്തില്‍ പരം ഒഴിവുകള്‍ ഇതിനകം തന്നെ റിപോര്‍ട് ചെയ്തു. തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ www(dot)jobfest(dot)kerala(dot)gov(dot)in എന്ന വെബ്‌സൈറ്റില്‍ 'Job Seeker' ആയി രജിസ്‌ട്രേഷന്‍ ചെയ്യണം. ഓണ്‍ലൈന്‍ മുഖേന രജിസ്‌ട്രേഷന്‍ നടത്തി ഡൗണ്‍ലോഡ് ചെയ്ത് എടുത്ത അഡ്മിറ്റ് കാര്‍ഡുമായി വരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാണ് മേളയില്‍ പ്രവേശനം.
കൂടെ ബയോഡാറ്റ അഞ്ച് സെറ്റ് കൈയില്‍ കരുതണം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും മറ്റു ജില്ലകളിലെയോ സംസ്ഥാനങ്ങളിലെയോ ഉദ്യോഗാര്‍ഥികള്‍ക്കും പങ്കെടുക്കാം. മേളയിലേക്കുള്ള പ്രവേശനം പൂര്‍ണമായും സൗജന്യമാണ്. മേളയുടെ ദിവസം ടിടി ഉള്‍പെടെ എല്ലാ കെഎസ്ആര്‍ടിസി ബസുകളും ദേശീയ പാതയിലെ എസ് എന്‍ കോളജ് ബസ് സ്റ്റോപായ ചാലിങ്കാല്‍ മൊട്ടയില്‍ നിര്‍ത്തുന്നതിന് അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കെ സലീം, ഗീതാ കുമാരി, പവിത്രന്‍, പി കൃഷ്ണ രാജ് എന്നിവര്‍ സംബന്ധിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Job, Recruitment, Video, Niyukti Mega Job Fair on 10th December.
< !- START disable copy paste -->