ദേശീയപാത തകര്‍ന്നത് സംബന്ധിച്ച് പരാതി നല്‍കാന്‍ പോയപ്പോള്‍ ജില്ലാ കലക്ടര്‍ മോശമായി പെരുമാറിയെന്ന് ആക്ഷന്‍ കമ്മിറ്റി, ശോചനീയാവസ്ഥയ്ക്ക് കാരണം ഉദ്യോഗസ്ഥ ലോബികളും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് ആക്ഷേപം
Nov 21, 2019, 21:22 IST
കാസര്‍കോട്: (www.kasargodvartha.com 21.11.2019) തകര്‍ന്നുതരിപ്പണമായ തലപ്പാടി - കാസര്‍കോട് ദേശീയപാത ഉടന്‍ നന്നാക്കിയില്ലെങ്കില്‍ കടുത്ത പ്രതിഷേധസമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് ദേശീയപാത ആക്ഷന്‍ കമ്മിറ്റിയുടെ മുന്നറിയിപ്പ്. ദേശീയപാതയിലെ കുഴിയെണ്ണുന്നതിന്റെ ഭാഗമായി പാതയിലെ പാതാളക്കുഴികള്‍ക്ക് മുന്നില്‍ സെല്‍ഫിയെടുത്തുകൊണ്ടുള്ള പ്രതിഷേധം വന്‍ വിജയമായിരുന്നുവെന്നും ഇനിയും പരിഹാരം കണ്ടില്ലെങ്കില്‍ അടുത്ത ഘട്ടത്തില്‍ വേറിട്ട സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം അറ്റകുറ്റപ്പണി നടത്തിയെങ്കിലും അത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പ്രവൃത്തിയായിരുന്നുവെന്നും പാത ഇപ്പോള്‍ പഴയപടി തന്നെ ആയിരിക്കുകയാണ്. ദേശീയപാത തകര്‍ന്നത് സംബന്ധിച്ച് പരാതി നല്‍കാന്‍ പോയപ്പോള്‍ ജില്ലാ കലക്ടര്‍ അവഗണിക്കുകയായിരുന്നുവെന്നും, 'ഐ ആം എ ഡിസ്ട്രിക്ട് കലക്ടര്‍, നോട്ട് എ കോണ്‍ട്രാക്ടര്‍..' എന്നായിരുന്നു മറുപടിയെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
ശോചനീയാവസ്ഥയ്ക്ക് കാരണം ഉദ്യോഗസ്ഥ ലോബികളും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ്. ഇത് അപലപനീയമാണ്. കഴിഞ്ഞ ആറു മാസമായി റോഡുകള്‍ തകര്‍ന്ന നിലയിലാണ്. എമര്‍ജന്‍സി വാഹനങ്ങള്‍ക്കു പോലും കടന്നു പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. മിക്ക സ്വകാര്യബസുകളും ഓട്ടം നിര്‍ത്തി കഴിഞ്ഞതോടെ ഒട്ടനവധി സാധാരണക്കാരാണ് യാത്രാക്ലേശം മൂലം ദുരിതം പോറുന്നത്. ടെണ്ടര്‍ പാസായിട്ടുണ്ടെന്നും പണി ആരംഭിക്കുമെന്നും പ്രസ്താവന നടത്തുന്നവര്‍ക്ക് പോലും കൃത്യമായ സമയം പറയാന്‍ കഴിയാത്ത അവസ്ഥ ലജ്ജാകരമാണ്. നിരവധി അപകട മരണങ്ങള്‍ നടന്നിട്ടും പൊടിപടലങ്ങള്‍ ശ്വസിച്ചു ആശുപത്രിയിലായിട്ടും അധികൃതരുടെ അനങ്ങാപാറ നയം തുടരുകയാണ്. ഭാരവാഹികള്‍ ആരോപിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ എഫ് ഇഖ്ബാല്‍ ഉപ്പള, കണ്‍വീനര്‍ ലത്തീഫ് കുമ്പള, മുഹമ്മദ് സ്മാര്‍ട്ട്, അബ്ദുല്ല മൊഗ്രാല്‍, ഇബ്രാഹിം പെര്‍വാഡ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kerala, kasaragod, news, Press meet, Press Club, Road, National highway, District Collector, Action Committee, Video, NH action committee against Dist collector