പോലീസില്‍ അടിമുടി പരിഷ്കാരം; അക്രമികളെ നേരിടാന്‍ ബ്രിട്ടീഷുകാര്‍ പിന്തുടര്ന്നുവന്ന രീതി ഒഴിവാക്കി പരിക്കില്ലാത്തവിധം നേരിടാനുള്ള പരിശീലനം ആരംഭിച്ചു, ലാത്തിഡ്രില്ലില് പോലീസുകാരും ത്രില്ലില്‍!
Jul 4, 2019, 20:57 IST
കാസര്‍കോട്: (www.kasargodvartha.com 04.07.2019) പോലീസില്‍ അടിമുടി പരിഷ്കാരം വരുന്നു. അക്രമികളെ നേരിടാന്‍ ബ്രിട്ടീഷുകാര്‍ പിന്തുടര്ന്നുവന്ന രീതി ഒഴിവാക്കി പരിക്കില്ലാത്തവിധം നേരിടാനുള്ള പരിശീലനമാണ് പോലീസ് സേനയ്ക്ക് നല്‍കുന്നത്. ഇതിന്റെ ആദ്യഘട്ട പരിശീലനം കാസര്‍കോട് എ ആര് ക്യാമ്പില്‍ കണ്ണൂര്‍ റേഞ്ച് ഡി ഐ ജി സേതുരാമന്റെ സാന്നിധ്യത്തില്‍ നടന്നു.
2009 ല്‍ തിരുവനന്തപുരം ട്രെയിനിംഗ് കോളജില്‍ എസ് പിയായിരുന്ന ഇപ്പോഴത്തെ ഡി ഐ ജി സേതുരാമന് നടപ്പിലാക്കിയ പരിശീലനം തന്നെയാണ് കേരളത്തിലങ്ങോളമിങ്ങോളം നടപ്പിലാക്കുന്നത്. ഇതുസംബന്ധിച്ച് ഡി ജി പിയുടെ പ്രത്യേക ഉത്തരവ് തന്നെ ഇറക്കിയിട്ടുണ്ട്. സമരക്കാരുടെ മനുഷ്യാവകാശം കൂടി കണക്കിലെടുത്ത് തലക്കടിക്കാതെ ഷോള്‍ഡറിനും കാല്‍മുട്ടിന് താഴെയും ലാത്തിയടിക്കാനും ഭയപ്പെടുത്തുന്നതിനും കൂട്ടമായെത്തിയുള്ള അറ്റാക്കിംഗ് നടത്തി അക്രമികളെ പിരിച്ചുവിടാനുള്ള പരിശീലനമാണ് പോലീസുകാര്‍ക്ക് നല്‍കുന്നത്.
മുന്‍കാലങ്ങളിലേതു പോലെ ഇനി പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേല്‍ക്കുന്നത് കുറയ്ക്കാനാണ് ലക്ഷ്യം. പോലീസ് സ്റ്റേഷനുകളിലും മറ്റ് ഓഫീസുകളിലും തള്ളിക്കയറി അക്രമം നടത്തുന്നവരെ കൈകാര്യം ചെയ്യാനുള്ള പരിശീലനവും നല്‍കുന്നുണ്ട്. ഷീല്‍ഡും ലാത്തിയും എങ്ങനെ പ്രയോഗിക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്. പോലീസുകാരുടെ സ്വയരക്ഷ കൂടി കണക്കിലെടുത്തുള്ള പരിശീലനമാണ് നല്‍കുന്നത്. ഈ വര്‍ഷം തന്നെ കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പോലീസ് ക്യാമ്പുകളിലും പരിശീലനം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. പ്രത്യേകം പരിശീലനം ലഭിച്ച തിരുവനന്തപുരം ട്രെയിനിംഗ് കോളജിലെ എസ് ഐ ഗണേശ്, എ എസ് ഐ ഷാസിര്‍, ഹവീല്‍ദാര്‍മാരായ സഞ്ജു, രാഗേഷ് എന്നിവരടങ്ങുന്ന ടീമാണ് പരിശീലനം നല്‍കുന്നത്. ഓരോ ജില്ലയില്‍ നിന്നും സന്നദ്ധരായ ാലോ അഞ്ചോ പോലീസുകാരെ തിരുവനന്തപുരം ട്രെയിനിംഗ് കോളജിലെത്തി പരിശീലനം നല്കി അവരെക്കൊണ്ട് 30നും 40നുമിടയില്‍ പോലീസുകാര്‍ക്ക് ഒരുമിച്ച് പരിശീലനം നല്‍കാനാണ് തീരുമാനം.
പോലീസ് ആസ്ഥാനത്ത് നടന്ന പരിശീലന പരിപാടിയില്‍ ജില്ലാ പോലീസ് ചീഫ് ജെയിംസ് ജോസഫ്, എ എസ് പി ഡി ശില്പ, കാഞ്ഞങ്ങാട് ഡി വൈ എസ് പി, പി കെ സുധാകരന്, എല്ലാ സ്റ്റേഷനുകളിലെയും ഹൗസ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Attack, Police, Top-Headlines,New training for Police officers for defending attacks
< !- START disable copy paste -->