Tulu Academy | കേരളാ തുളു അകാഡമിയുടെ പുതിയ ഭരണസമിതി നവംബര്‍ 1ന് ചുമതലയേല്‍ക്കും; മന്ത്രി അഹ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും
Oct 29, 2022, 17:36 IST
കാസര്‍കോട്: (www.kasargodvartha.com) കേരളാ തുളു അകാഡമിയുടെ പുതിയ ഭരണസമിതി നവംബര്‍ ഒന്നിന് ചുമതലയേല്‍ക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആസ്ഥാനമായ ഹൊസങ്കടി ദുര്‍ഗിപ്പള്ളയില്‍ ഉച്ചയ്ക്ക് രണ്ടിന് മന്ത്രി അഹ്മദ് ദേവര്‍കോവില്‍ അധികാര കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
2008ല്‍ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഉദ്ഘാടനം ചെയ്ത തുളു അകാഡമി, ഈ രംഗത്ത് നിരവധി പരിപാടികള്‍ ഏറ്റെടുത്ത് നടത്തി. കവി വെങ്കിടരാജ പുണിഞ്ചിത്തായ ആയിരുന്നു ആദ്യ ചെയര്മാന്. നിലവില്‍ ദുര്‍ഗിപ്പള്ളയില്‍ ഒരേകര് സ്ഥലവും 35 ലക്ഷം ചിലവിട്ട് നിര്‍മിച്ച തുളുഭവനും അകാഡമിക്കുണ്ട്. പുണിഞ്ചിത്തായ സ്മാരക ലൈബ്രറിയും പ്രവര്‍ത്തിക്കുന്നു. അകാഡമിയുടെ വെബ്സൈറ്റിലൂടെ ലോകത്തുള്ള ആര്‍ക്കും തുളു ഭാഷ പഠിക്കാം. തുളു ലിപി പരിചയപ്പെടുത്തുന്ന പുസ്തകം, ത്രംബര ത്രൈമാസിക എന്നിവയും അകാഡമി പുറത്തിറക്കി.
2018ല്‍ സാര്‍വദേശീയ തുളു സമ്മേളനം കാസര്‍കോട്ട് നടന്നിരുന്നു. സമാനമായ രീതിയില്‍ തുളു ഭാഷ സംസാരിക്കുന്നവരുടെ ദേശീയ സമ്മേളനം, സെമിനാറുകള്‍, ഡോക്യുമെന്ററി നിര്‍മാണം, ഗവേഷണ രംഗത്ത് സര്‍വകലാശാലകളുമായി യോജിച്ചുള്ള പരിപാടികള്‍ തുടങ്ങിയവ പുതിയ ഭരണസമിതി ചെയ്യുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ചെയര്മാന് കെ ആര് ജയാനന്ദ, മുന്‍ ചെയര്മാന് ഉമേശ് ശാലിയന്, ജോസഫ് ക്രാസ്റ്റ, എംഎല് അജിത്, സെക്രടറി എ രവീന്ദ്ര എന്നിവര്‍ പങ്കെടുത്തു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Minister, Inauguration, Video, Kerala Tulu Academy, New governing body of Kerala Tulu Academy will take charge on November 1.
< !- START disable copy paste -->