'റിക്ടര്‍ സ്കെയിലില്‍ 6.7 രേഖപ്പെടുത്തിയ ഭൂകമ്പം; ബേക്കൽ കോട്ടയ്ക്ക് സമീപത്തെ പഴയ കെട്ടിടം തകർന്ന് 10 പേര് അകത്ത് കുടുങ്ങി; മിനുറ്റുകള്‍ക്കകം രക്ഷാദൗത്യം'; പരിഭ്രാന്തി കൗതുകത്തിന് വഴി മാറിയ നിമിഷങ്ങൾ
Dec 15, 2021, 19:31 IST
ബേക്കൽ: (www.kasargodvartha.com 15.12.2021) ഹോസ്ദുര്‍ഗ് താലൂകില്‍ റിക്ടര്‍ സ്കെയിലില്‍ 6.7 രേഖപ്പെടുത്തിയ ഭൂകമ്പം. ബേക്കൽ കോട്ടയ്ക്ക് സമീപത്തെ പഴയ കെട്ടിടം തകർന്ന് 10 പേര് അകത്ത് കുടുങ്ങി. മിനുറ്റുകള്‍ക്കകം രക്ഷാദൗത്യം. കെട്ടിടത്തിന് പുറത്ത് അകപ്പെട്ട അഞ്ച് പേരെ അഗ്നിശമനസേനയും കെട്ടിടത്തിന് അകത്ത് അകപ്പെട്ട അഞ്ച് പേരെ ദേശീയ ദുരന്ത നിവാരണ സേനയും ചേര്‍ന്ന് വിവിധ രക്ഷാ പ്രവര്‍ത്തന രീതികളിലൂടെ രക്ഷിച്ച് അവര്‍ക്ക് ആവശ്യമായ പ്രാഥമിക ശുശ്രൂഷകള്‍ നല്കി ആംബുലന്‍സില്‍ പെരിയ സി എച് സിയിലേക്ക്.
കാഴ്ചക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ശേഷം പരിഭ്രാന്തി കൗതുകമായി മാറുന്ന കാഴ്ചയാണ് ബുധനാഴ്ച ബേക്കൽ കോട്ടയിൽ കണ്ടത്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ നടത്തിയ മോക്ഡ്രിൽ ആണ് കാഴ്ചക്കാരിൽ ആദ്യം അങ്കലാപ്പും പിന്നീട് കൗതുകവും ഉണർത്തിയത്. ആസാദീ കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് രാജ്യത്തെ ചരിത്ര പ്രാധാന്യമുള്ള ഇടങ്ങളില്‍ മോക്ഡ്രില്‍ നടത്തുന്നതിതിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി.
എന്‍ഡിആര്‍എഫ് നാലാം ബെറ്റാലിയന് ഇന്‍സ്പെക്ടര്‍ അര്‍ജുന്‍പാല്‍ രജ്പുതിന്റെ നേതൃത്വത്തില്‍ 28 സേനാംഗങ്ങള്‍, ഫയര്‍ഫോഴ്സ്, ബേക്കല്‍ പൊലീസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തങ്ങളുടെ ഭാഗമായി. സബ് കലക്ടര്‍ ഡി ആര് മേഘശ്രീ, എഡിഎം എ കെ രമേന്ദ്രന്‍, ഡെപ്യൂടി കലക്ടര്‍ (എന്‍ഡോസള്‍ഫാന്‍) എസ് സജീദ്, ഹുസൂര്‍ ശിരസ്തദാര്‍ എസ് ശ്രീജയ, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍ മണിരാജ്, കാഞ്ഞങ്ങാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ പി വി പവിത്രന്, പെരിയ സി എച് സി മെഡികല്‍ സംഘം, ആര്‍കിയോളജികല്‍ സര്‍വേ ഓഫ് ഇൻഡ്യ പ്രതിനിധികളായ ഉമേഷ്, ഷാജു, ഹസാർഡ് അനലിസ്റ്റ് പ്രേം ജി പ്രകാശ്, ബേക്കല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ യുപി വിപിന്‍, സബ് ഇന്‍സ്പെക്ടര്‍ കെ രാജീവന്, പി മനോജ്, പ്രദീപ്, പള്ളിക്കര പഞ്ചായത്ത് വോളന്റീയർമാർ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Kerala, News, Kasaragod, Bekal, Fire force, Building, Police, Video, Mock Drill, National Disaster Response Force conducted a mock drill at Bekal Fort.
< !- START disable copy paste -->