Deworming Day | വിരവിമുക്ത ദിനത്തിന്റെ ഭാഗമായി 1 മുതല്‍ 19 വയസു വരെ പ്രായമുള്ള എല്ലാവര്ക്കും ഗുളികകള്‍ നല്‍കും; ജില്ലാതല ഉദ്ഘാടനം ചെര്‍ക്കളയില്‍; കുഷ്ഠരോഗ നിര്‍മാര്‍ജനത്തിനായുള്ള ഭവന സന്ദര്‍ശനത്തിന് ജനുവരി 18 ന് തുടക്കമാവും
Jan 13, 2023, 19:07 IST
കാസര്‍കോട്: (www.kasargodvartha.com) കുഷ്ഠരോഗ നിര്‍മാര്‍ജനമെന്ന ലക്ഷ്യത്തിലൂന്നി കേരള സര്‍കാര്‍ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന അശ്വമേധം ഭവന സന്ദര്‍ശന പരിപാടിയുടെ അഞ്ചാം ഘട്ടത്തിന് ജനുവരി 18 ന് ജില്ലയില്‍ തുടക്കമാകുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങള്‍ തുടക്കത്തിലേ കണ്ടെത്തി ചികിത്സ ലഭ്യമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ജനുവരി 18 മുതല്‍ രണ്ടാഴ്ചക്കാലം വരെയാണ് അശ്വമേധം ഭവന സന്ദര്‍ശന പരിപാടി നടത്തുന്നത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ, പട്ടിക വര്‍ഗ വികസന, വിദ്യാഭ്യാസ, ഫിഷറീസ്, തൊഴില്‍ എന്നീ വകുപ്പുകളുടെ സഹകരണത്തോടെടെയാണ് കാംപയിന് സംഘടിപ്പിക്കുന്നത്.
2018 -2022 വര്‍ഷങ്ങളില്‍ നാല് ഘട്ടങ്ങളിലായി ജില്ലയില്‍ അശ്വമേധം പരിപാടി സംഘടിപ്പിച്ചിരുന്നു. 2018 ഡിസംബറില്‍ നടത്തിയ ആദ്യഘട്ട കാംപയിനില്‍ 24 ലെപ്രസി കേസുകളും 2019-20 ല്‍ 33 കേസുകളും 2020-21 ല്‍ 18 കേസുകളും 2021-22 ല്‍ 21 കേസുകളും കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നു.
നിലവില്‍ ജില്ലയില്‍ 31 രോഗികള്‍ ചികിത്സയിലുണ്ട്. ഇതില്‍ ഒരു കുട്ടിയും ഉള്‍പെടുന്നു. നിലവില്‍ ചികിത്സയിലുള്ളവരില്‍ ആരും തന്നെ അംഗവൈകല്യമുള്ളവരില്ല.
അശ്വമേധം ഭവന സന്ദര്‍ശന പരിപാടിയുടെ ജില്ലയിലെ മുഴുവന്‍ വീടുകളും ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തി, കുഷ്ഠ രോഗത്തിനു സമാനമായ ലക്ഷണമുള്ള ആളുകളെ കണ്ടുപിടിക്കുകയും അവരെ രോഗ നിര്‍ണയത്തിനായി ആശുപത്രിയില്‍ പോകുന്നതിനുള്ള ഉപദേശം നല്‍കുകയും ചെയ്യുന്നു. ചിട്ടയായ ഭവന സന്ദര്‍ശനവും ഗൃഹപരിശോധനയിലൂടെ കണ്ടെത്തിയ രോഗികള്‍ക്ക് തുടര്‍ ചികിത്സയും ഉറപ്പ് വരുത്തുന്നതാണ്. ഭവന സന്ദര്‍ശനം സുഗമമായി നടത്തുന്നതിന്റെ ഭാഗമായി 2722 വോളന്റീയര്‍മാര്‍ക്ക് പരിശീലനം നല്കി നിയോഗിച്ചിട്ടുണ്ട്.
ആരംഭത്തിലേ കണ്ടുപിടിച്ചു ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദമാക്കാവുന്ന രോഗമാണു കുഷ്ഠം (Leprosy). നിറം മങ്ങിയതോ ചുവന്നതോ ആയ, സ്പര്‍ശനശേഷി കുറഞ്ഞ പാടുകള്‍, പാടുകളില്‍ വേദനയോ ചൊറിച്ചിലോ ഇല്ലാതിരിക്കുക, കൈകാലുകളില്‍ മരവിപ്പ്, കട്ടിയുള്ള തിളങ്ങുന്ന ചര്‍മം, തടിപ്പുകള്‍, വേദനയില്ലാത്ത വ്രണങ്ങള്‍, വൈകല്യങ്ങള്‍ എന്നിവയാണു കുഷ്ഠരോഗ ലക്ഷണങ്ങള്‍. പ്രതിരോധ ശേഷി കുറഞ്ഞവരിലാണു രോഗം പ്രത്യക്ഷപ്പെടാറുള്ളത്. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചതിനു ശേഷം മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്.
മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്കു മാത്രമേ കുഷ്ഠരോഗം പകരുകയുള്ളൂ. വിവിധൗഷധ ചികിത്സ (Multi Drug Therapy-MDT) യിലൂടെ ഏതവസ്ഥയിലും കുഷ്ഠരോഗം പരിപൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയും. രോഗാണു സാന്ദ്രത കുറഞ്ഞ കേസുകള്‍ (PB - Paucibacillary) ആറ് മാസത്തെ ചികിത്സയും കൂടിയ കേസുകള്‍ (MB - Multibacillary) 12 മാസത്തെ ചികിത്സയും എടുക്കണം. കുഷ്ഠ രോഗത്തിനുള്ള ചികിത്സ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്
കൂടാതെ 2023 ജനുവരി 17 ദേശീയ വിരവിമുക്ത ദിനമായി ആചരിക്കുന്നു. ദിനാചരണത്തിന്റെ ഭാഗമായി ഒന്ന് മുതല്‍ 19 വയസു വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വിര നശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കും. മണ്ണില്‍കൂടി പകരുന്ന വിരകള്‍ ഇന്നും ഒരു പൊതുജനാരോഗ്യ പ്രശ്നമായി നിലനില്ക്കുന്നു. 65% കുട്ടികള്‍ക്കാണ് വിരബാധയുള്ളതായി കണക്കുകള്‍ സൂചിപ്പിക്കുന്നത്.വിളര്‍ച, പോഷക കുറവ്, വിശപ്പില്ലായ്മ, ഛര്‍ദിയും വയറിളക്കവും, മലത്തില്‍കൂടി രക്തം പോകല്‍ എന്നിവയാണ് വിരബാധമൂലം കുട്ടികളില്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍.
കുട്ടികളുടെ ശരീരത്തില്‍ വിരകളുടെ തോത് വര്‍ധിക്കുംതോറും ആരോഗ്യപ്രശ്നങ്ങളും കൂടിവരും. തുടര്‍ന്ന് ശാരീരികവും മാനസികവും ആയ വികാസ വൈകല്യങ്ങളും കുട്ടികള്ക്കുണ്ടാക്കുന്നു. മാത്രമല്ല സ്കൂളില്‍ പോകാനാകാതെ പഠനം തടസപ്പെടുന്ന അവസ്ഥയും ഉണ്ടാകുന്നു. മണ്ണില്‍കൂടി പകരുന്ന വിരകള്‍ മനുഷ്യന്റെ ആമാശയത്തില്‍ ജീവിച്ചു മനുഷ്യനാവശ്യമുള്ള പോഷകങ്ങളെല്ലാം ആഗിരണം ചെയ്തു വളരുകയും പൊതുസ്ഥലത്തു മലവിസര്‍ജനം നടത്തുന്നതുവഴി ഇതിന്റെ മുട്ടകള്‍ മണ്ണിലും ജലത്തിലും കലരാന്‍ ഇടവരികയും ചെയ്യുന്നു. പച്ചക്കറികളും പഴവര്‍ഗങ്ങളും വേണ്ടവിധം വൃത്തിയാക്കാതെ ഉപയോഗിച്ചാലും സുരക്ഷിതമല്ലാത്ത വെള്ളത്തിലൂടെയും കൈകള്‍ ശുചിയാക്കാതെ ഭക്ഷണം കഴിക്കുമ്പോഴും രോഗപ്പകര്ച ഉണ്ടാകാം.
കുട്ടികള്‍ക്ക് ആറുമാസത്തിലൊരിക്കല്‍ വിരയിളക്കല്‍ നടത്തിയാല്‍ വിരബാധ ഇല്ലാതാക്കുന്നതിനും മറ്റുള്ളവരിലേക്ക് പകരുന്നത് തടയുന്നതിനും കഴിയും. വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം വിരയിളക്കല്‍ നടത്തണമെന്ന് ലോകാരോഗ്യ സംഘടന അനുശാസിക്കുന്നുമുണ്ട്. ഒന്ന് മുതല്‍ 19 വയസ് വരെയുള്ള കുട്ടികള്‍ക്ക് സ്കൂളുകളിലും അംഗണവാടികളിലും വച്ചാണ് ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ വിതരണം ചെയ്യുന്നത്. ഒരു വയസ് മുതല്‍ രണ്ട് വയസുവരെയുള്ള കുട്ടികള്‍ക്ക് അര ഗുളികയും രണ്ട് മുതല്‍ മൂന്ന് വയസുവരെയുള്ള കുട്ടികള്‍ക്ക് ഒരു ഗുളികയും തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ അലിയിച്ചു കൊടുക്കണം.
മൂന്ന് മുതല്‍ 19 വരെ പ്രായമുള്ള കുട്ടികള്‍ ഉച്ചഭക്ഷണത്തിനു ശേഷം ഒരു ഗുളിക ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളതോടപ്പം ചവച്ചരച്ച് കഴിക്കണം. കുട്ടികള്‍ ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ കഴിച്ചു എന്ന് മാതാപിതാക്കളും അധ്യാപകരും ഉറപ്പാക്കണം. ജനുവരി 17 ന് ദേശിയ വിരവിമുക്ത ദിനാചാരണത്തോടനുബന്ധിച്ച് ജില്ലയിലെ ഒന്ന് മുതല്‍ 19 വയസുവരെ 387185 കുട്ടികള്‍ക്കാണ് വിര ഗുളിക (ആല്‍ബണ്‍ഡസോള്‍) നല്‍കുന്നത്. ജനുവരി 17 ന് വിര ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ക്ക് ജനുവരി 24 ന് ഗുളിക നല്‍കും.
ജില്ലാ ഭരണകൂടം, തദ്ദേശസ്വയംഭരണ, വിദ്യാഭ്യാസ, വനിതാ ശിശു വികസന വകുപ്പുകള്‍, ജനപ്രതിനിധികള്‍, സന്നദ്ധസംഘടനകള്‍ എന്നിവരുമായി സംയോചിച്ചാണ് ആരോഗ്യ വകുപ്പ് വിരവിമുക്ത ദിനാചരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചെര്‍ക്കള ഗവ: ഹയര്‍ സെകന്‍ഡറി സ്കൂളില്‍ എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് നിര്‍വഹിക്കും. ജില്ലാ പഞ്ചായത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് മുഖ്യാതിഥി ആയിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ആര് സി എച് ഓഫീസര്‍ ഡോ. ആമിന ടി പി, ജില്ലാ എഡ്യൂകേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുല്ലത്വീഫ് മഠത്തില്‍, നോണ്‍ മെഡികല്‍ സൂപര്‍വൈസര്‍ മധുസൂദനന് സി എന്നിവര്‍ സംബന്ധിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Health, Health-Department, National Deworming Day: Pills will be given to everyone in age group of 1 to 19 years.
< !- START disable copy paste -->