Yoga Day | നരേന്ദ്ര മോദി യോഗയുടെ ലോക അംബാസഡര്‍: എ പി അബ്ദുല്ലക്കുട്ടി
Jun 21, 2022, 15:45 IST
കാസര്‍കോട്: (www.kasargodvartha.com) യോഗയുടെ പ്രസക്തി അന്താരാഷ്ട്ര സമൂഹത്തിന് ബോധ്യപ്പെടുത്തുകയും സ്വന്തം ജീവിതത്തില്‍ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗയുടെ ലോക അംബാസഡറായി മാറിയെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി പറഞ്ഞു.
ബിജെപി കാസര്‍കോട് ജില്ലാ കമിറ്റി കുഡ്‌ലു ഗോപാലകൃഷ്ണ വിദ്യാലയ മൈതാനിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലഹരി പിടിമുറുക്കുന്ന കേരള സമൂഹത്തില്‍ യോഗയുടെ പ്രസക്തി ഏറുകയാണെന്നും ദിവസവുമുള്ള പരിശീലനത്തിലൂടെ ശരീരത്തിനൊപ്പം മനസ്സിനും ആരോഗ്യം ഉറപ്പ് വരുത്താനാകുമെന്നതിനാല്‍ യോഗയെ കേവലം കായിക പരിശീലനമായി വിലയിരുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
പരിപാടിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രടറി എം മനുലാല്‍, ബിജെപി സംസ്ഥാന കമിറ്റി അംഗം സവിത ടീചര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍ സതീശന്‍, മധൂര്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് ഗോപാലകൃഷ്ണ കുഡ്ലു സംബന്ധിച്ചു.
ശ്രീലക്ഷ്മി വെങ്കടേഷ് വിദ്യാലയത്തിലെ അധ്യാപിക മമത യോഗ പരിശീലനത്തിന് നേതൃത്വം നല്‍കി. ജില്ലാ ജനറല്‍ സെക്രടറി വിജയ് കുമാര്‍ റൈ സ്വാഗതവും കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രടറി ഗുരുപ്രസാദ് പ്രഭു നന്ദിയും പറഞ്ഞു.
ബിജെപിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 48 കേന്ദ്രങ്ങളിലാണ് യോഗ ദിന പരിപാടി സംഘടിപ്പിച്ചത്.
Keywords: Kasaragod, Kerala, News, Top-Headlines, Narendra-Modi, Prime Minister, Video, Yoga, BJP, Committee, Narendra Modi is World Ambassador of Yoga: AP Abdullakutty.
< !- START disable copy paste -->