ന്യൂനപക്ഷ സ്‌നേഹം: സി പി എമ്മിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി നിയമസഭയില്‍ എന്‍ എ നെല്ലിക്കുന്ന്, വീഡിയോ വൈറല്‍
Feb 4, 2020, 13:28 IST
തിരുവനന്തപുരം: (www.kasargodvartha.com 04.02.2020) സി പി എമ്മിന്റെ ന്യൂനപക്ഷ പ്രേമം കപടമാണെന്നും വെറും രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണ് ന്യൂനപക്ഷ പ്രീണനം നടത്തുന്നതെന്ന് നിയമസഭയില്‍ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തെ എതിര്‍ത്തുകൊണ്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞു. സദ്ദാം ഹുസൈനെയും കുതുബുദ്ദീന്‍ അന്‍സാരിയെയും ബീഫ് വിഷയവും കുറേക്കാലം കൊണ്ടുനടന്നത് ഈ വിഷങ്ങളോടുള്ള ആത്മാര്‍ത്ഥത കൊണ്ടല്ല. ഐ എന്‍ എല്‍ നേതാവായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടിനെ മരിക്കുന്നതുവരെ സി പി എം അംഗീകരിക്കാതിരുന്നത് അദ്ദേഹത്തിന്റെ തൊപ്പിയും താടിയും ഉണ്ടായതു കൊണ്ടാണെന്ന് എന്‍ എ നെല്ലിക്കുന്ന് കുറ്റപ്പെടുത്തി.
പാര്‍ട്ടിയിലെ എം സ്വരാജിനെ പോലുള്ള വികാരജീവികളായ കുറേ ചെറുപ്പക്കാരെ കുത്തിയിളക്കി തങ്ങള്‍ മുസ്ലിം സമുദായത്തിന്റെ സംരക്ഷകരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് സി പി എം നടത്തുന്നതെന്നും അല്ലാതെ ഇവര്‍ക്ക് ന്യൂനപക്ഷങ്ങളോട് ഒരു ആത്മാര്‍ത്ഥതയുമില്ലെന്ന് എന്‍ എ നെല്ലിക്കുന്ന് കുറ്റപ്പെടുത്തി. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വീഡിയോ കാണാം.
Keywords: Kasaragod, Kerala, news, Top-Headlines, Thiruvananthapuram, N.A.Nellikunnu, MLA, CPM, Video, NA Nellikkunnu against CPM
< !- START disable copy paste -->