Earthquake | മ്യാന്‍മറില്‍ ശക്തമായ ഇരട്ടഭൂചലനം; 20 പേര്‍ക്ക് ദാരുണാന്ത്യം; കെട്ടിടങ്ങളില്‍നിന്ന് ഇറങ്ങിയോടി ആളുകള്‍, വീഡിയോ
● ബാങ്കോക്കിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.
● ആളുകള്‍ പേടിച്ച് ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
● പലയിടങ്ങളിലും കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
ബാങ്കോക്ക്: (KasargodVartha) മ്യാന്‍മറില്‍ ശക്തമായ ഇരട്ടഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 11.50 ഓടെയാണ് 7.7 ഉം 6.4 ഉം തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സെന്‍ട്രല്‍ മ്യാന്‍മറിലെ സാഗൈങ്ങില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ. ഇത് വരെ 20 മരണങ്ങള്‍ റിപ്പോർട്ട് ചെയ്തതായി പ്രാഥമിക റിപ്പോർട്ട്.
Earthquake pic.twitter.com/WCT7eNXPHA
— Bangkok Louie. (@LJP987) March 28, 2025
ഭൂചലനത്തെ തുടര്‍ന്ന് തായ്ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. മ്യാന്‍മറില്‍ പലയിടത്തും നാശനഷ്ടങ്ങളുണ്ടായതായും വിവരമുണ്ട്. മണ്ടലയിലെ ആവ ബ്രിഡ്ജ് ഇരാവാഡി നദിയിലേക്ക് തകര്‍ന്നുവീണതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആളുകള്‍ വീടുകളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്നും പുറത്തേക്ക് ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പലയിടങ്ങളിലും കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
#แผ่นดินไหว #earthquake
— Rohit Kumar (@RohitKu65692910) March 28, 2025
7.7-magnitude earthquake rocks Myanmar — tall buildings shake as far away as Bangkok, as tremor felt 10km below the surface pic.twitter.com/IqbxjqNZbX
ഈ ഭൂചലനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?
Strong double earthquake hit Myanmar, with magnitudes of 7.7 and 6.4, causing people to flee buildings. The earthquake was also felt in Bangkok, Thailand, and caused damage in Myanmar, including the collapse of a bridge.
#MyanmarEarthquake, #BangkokEarthquake, #EarthquakeNews, #NaturalDisaster, #SeismicActivity, #WorldNews